Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിയയുടെ കുടുംബത്തിൽ നിന്ന് അശ്വിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് 2 പേർ; ഒപ്പം മറ്റൊരു സെലിബ്രിറ്റിയും..

ദിയയും അശ്വിനും പ്രണയത്തിലാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇവർ പ്രണയത്തിലാണോ എന്ന് സംശയം ആരാധകർക്ക് മുൻപ് തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിൻ തന്നെ പങ്കുവെച്ചതോടെ അക്കാര്യം ഉറപ്പായി.

എന്നാൽ ഇതിന് പിന്നാലെ തന്നെ അടുത്ത ചോദ്യം വന്നു. അശ്വിനെ ദിയയുടെ വീട്ടിൽ അം​ഗീകരിച്ചോ എന്നതായിരുന്നു ചോദ്യം. കാരണം ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല. എന്താണ് മറ്റ് സഹോദരങ്ങൾക്കൊപ്പം ഫോട്ടോയൊന്നും ഇല്ലാത്തത് എന്നൊക്കെയുള്ള കമൻറുകൾ ദിയയുടെ പോസ്റ്റിന് താഴെ വരാറുണ്ട്.

diya

ദിയയെ പ്രൊപ്പോസ് ചെയ്യുന്നതിന് മുമ്പ് അശ്വിന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈൽ പ്രൈവറ്റ് ആയിരുന്നു. പ്രൊപ്പോസൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാ‌ണ് പബ്ലിക്ക് ആക്കിയത്. ഇതോടെ അശ്വിൻ പങ്കുപവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാവക്കും കാണാൻ സാധിച്ചു.

126 കെ ഫോളോവേഴ്സാണ് അശ്വിന് ഉള്ളത്. അതിൽ ഭൂരിഭാ​ഗം ആളുകൾക്കും ദിയയെ മാത്രമെ അറിയൂ. ദിയയുടെ ബോയ് ഫ്രണ്ട് ആയിട്ടും എന്താണ് ദിയയുടെ സഹോദരങ്ങൾ അശ്വിനെ ഫോളോ ചെയ്യാത്ത് എന്ന സംശയവും ആരാധകർക്ക് ഉണ്ടായിരുന്നു.

അശ്വിന്റെ വീട്ടിൽ ദിയ അതിഥിയായി പോയിരുന്നു. ദിയയെ അശ്വിന്റെ അമ്മ വളരെ സ്നേ​ഹത്തോടെയാണ് സ്വീകരിച്ചത്. ഇതോടെ അശ്വിന്റെ വീട്ടിൽ ഈ ബന്ധത്തിൽ സന്തോഷമാണെന്ന് ആരാധകർക്ക് വ്യക്തമായി. ദിയയുടെ കുടുംബത്തിനൊപ്പം അശ്വിനെ കണ്ടത് ഒരു തവണ മാത്രമാണ്. അന്ന് ദിയയുടെ അപ്പച്ചിയാണ് ഉണ്ടായിരുന്നു. സഹോദരങ്ങളും അച്ഛനമ്മമാരും ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ അശ്വിനെ ഇൻസ്റ്റ​ഗ്രാമിൽ ദിയയുടെ അമ്മ സിന്ധു കൃഷ്ണയും ഇളയ സഹോദരി ഹന്ഡസിക കൃഷ്ണയും ഫോളോ ചെയ്തു. സിന്ധുവിനെ അശ്വിനും ഫോളോ ചെയ്യുന്നുണ്ട്. ഇതോടെ ദിയയുടെ കുടുംബത്തിനും ഇവരുടെ ബന്ധത്തിൽ എതിർപ്പില്ലെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ആരാധകർ പറയുന്നു.

ഇവരെ കൂടാതെ മറ്റൊരു സെലിബ്രിറ്റി കൂടി അശ്വിനെ ഫോളോ ചെയ്യുന്നുണ്ട്. നടിയും ബി​ഗ് ബോസ് താരവുമായ വീണ നായരാണ് അത്. ദിയയുടെ സ്വന്തം ആഭരണ ഷോപ്പിംഗ് പേജ് ആയ ഒ ബൈ ഓസിയും ഫോളോ ചെയ്യുന്നുണ്ട്.
അതേ സമയം അശ്വിൻ ഇൻസ്റ്റാ​ഗ്രാമിൽ അധികവും ദിയയ്ക്കൊപ്പമുള്ള വീഡിയോസും ഫോട്ടോസും ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+