'എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ...'; നോറയെ വിമർശിച്ച് ദിയ കൃഷ്ണ
ബിഗ് ബോസ് താരം സിജോ ജോണിന്റെ വിവാഹ വിശേഷങ്ങളായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ. വിവാഹവും വിവാഹ റിസപ്ഷനുമൊക്കെ ഗംഭീരമായി നടക്കുകയും ചെയ്തു. വിവാഹത്തിനും റിസപ്ഷനും സിജോയുടെ സുഹൃത്തുക്കൾ എത്തിയിരുന്നു. ബിഗ് ബോസിലെ സുഹൃത്തുക്കളായ സായിയും അഭിഷേകും, ജാസ്മിനും ഗബ്രിയും, നോറയും ഉൾപ്പെടെയുള്ളവർ സിജോയുടെ വിവാഹത്തിന് എത്തിയിരുന്നു.
ഒത്തുകൂടലിനിടയിലെ താമാശനിറഞ്ഞ നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ നോറക്കെതിരെ വിമർശനം ഉയർന്നിരുന്നു. റിസപ്ഷൻ ആഘോഷത്തിനിടെ സിജോയുടെ മുഖത്ത് നോറ കേക്ക് വാരിത്തേക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

ഇപ്പോൾ നോറയുടെ പ്രവൃത്തിയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ വീഡിയോയുടെ സ്ക്രീൻഷോട്ട് സ്റ്റോറിയിട്ടാണ് ദിയ നോറയെ വിമർശിച്ചത്. ഇവർ ആരാണെന്ന് അറിയില്ലെങ്കിലും തന്റെ ഭർത്താവിന്റെ മുഖത്താണ് വിവാഹദിവസം ഇത്തരത്തിൽ കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാൻ ഉണ്ടാവില്ലെന്നാണ് ദിയ കുറിച്ചത്.
" ശരിക്കും ഇവർ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും സ്പെഷ്യൽ ആയ ദിവസം ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാവില്ല " എന്നാണ് ദിയ പറഞ്ഞു. നോറ ചെയ്ത പ്രവൃത്തി ശരിയായില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
റിസപ്ഷൻ പോലെയുള്ള ഒരു പരിപാടിക്ക് മേക്കപ്പ് ഒക്കെ ചെയ്ത് നിൽക്കുന്ന ഒരാളോട് എങ്ങനെയാണ് ഇങ്ങനെ ചെയ്യാൻ സാധിച്ചത് എന്നാണ് ആളുകൾ ചോദിക്കുന്നത്. സിജോ ആയത് കൊണ്ട് മാത്രമാണ് ചിരിച്ച് കൊണ്ട് പ്രതികരിച്ചത് എന്നും സന്തോഷത്തോടെ നിന്നിരുന്ന ലിനുവിന്റെ മുഖത്ത് പോലും മാറ്റമുണ്ടായെന്നും കമന്റുകളുണ്ട്.
എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് നോറ വന്ന് സിജോയുടെ മുഖത്ത് കേക്ക് തേച്ചത്. സിജോ ചിരിച്ച് കൊണ്ട് നോറയുടെ മുഖത്ത് കേക്ക് തേച്ചുകൊടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയുണ്ടായിരുന്ന ബാക്കിയുള്ളവരുടെ മുഖത്ത് ഞെട്ടൽ കാണാമായിരുന്നു.
അതേ സമയം ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് സിജോ ലിനുവിനെ വിവാഹം കഴിച്ചത്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് സിജോ ആരാധകർക്ക് മുന്നിൽ പ്രണയം വെളിപ്പെടുത്തിയത്. ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന സിജോയെ സ്വീകരിക്കാൻ ലിനു എത്തിയിരുന്നു. അപ്പോഴാണ് സിജോ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയത്.












Click it and Unblock the Notifications