ദിയ കൃഷ്ണയുടെ വിവാഹത്തിന് സെലിബ്രിറ്റീസ് ആരും വന്നില്ലേ? എന്തു പറ്റി, എല്ലാത്തിനും കാരണം ആ ആഗ്രഹം
സോഷ്യല്‍ മീഡിയ താരവും നടന് കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ വിവാഹിതയായി. അശ്വിന് ഗണേഷാണ് വരന്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹതിരാകുന്നത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചാണ് ചടങ്ങ് നടന്നത്. സോഫ്റ്റ്വയർ എൻജിനീയർ ആയ അശ്വിനും ദിയയും വിവാഹത്തെക്കുറിച്ചുള്ള ഒരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു. വിവാഹം എന്തുകൊണ്ട് ലളിതമായ രീതിയില്‍ നടത്തിയെന്നതിനും കൃത്യമായ ഉത്തരവും ദിയ കൃഷ്ണനും അശ്വിനുമുണ്ടായിരുന്നു.

'നമ്മള് ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം സന്തോഷത്തോടെ കഴിഞ്ഞു. അനാവശ്യ ധൂര്‍ത്തെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തില്‍ സന്തോഷത്തോടെ എല്ലാം ശുഭകരമായി അവസാനിച്ചു.' വിവാഹം കഴിഞ്ഞതിന് പിന്നാലെ ദിയയും അശ്വിനും പ്രതികരിച്ചു.
പുറത്തേക്ക് പോകുന്നതിനെ കുറിച്ചൊന്നും തീരുമാനിച്ചില്ല. ഇവിടെ തന്നെ ഉണ്ടാകും. അത്തരം എന്തെങ്കിലും തീരുമാനം ഉണ്ടെങ്കില്‍ സർപ്രൈസ് ആയിരിക്കും. എന്റെ കുടുംബം തന്നെ ആർട്ടിസ്റ്റുകള്‍ അല്ലേ. അത്രയും പേർ തന്നെ വന്നാല്‍ പോരെയെന്നും ചിരിച്ചുകൊണ്ട് ദിയ ചോദിക്കുന്നു.
വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വിവാഹം നടത്താമെന്ന് കോവിഡ് കാലത്ത് നാം കണ്ടു. അതുപോലെ തന്നെ ലളിതമായ രീതിയില്‍ വിവാഹം നടന്നു. രാഷ്ട്രീയത്തിലായാലും സിനിമ രംഗത്ത് ആയാലും ഒട്ടനവധി സുഹൃത്തുക്കളുണ്ട്. എല്ലാവരും വന്നാല്‍ തന്നെ അതൊക്കെ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടാകും. ലളിതമായ രീതിയില്‍ വിവാഹം എന്നത് മക്കളുടെ ആഗ്രഹമായിരുന്നുവെന്ന് കൃഷ്ണകുമാറും വ്യക്തമാക്കി.
ഐവറി നിറത്തിലുള്ള സാരിയായിരുന്നു ദിയയുടെ വിവാഹ വേഷം. പിങ്ക് നിറത്തിലുള്ള ബോര്‍ഡറും സീക്വിന്‍ വര്‍ക്കുകളും സാരിയുടെ ചാരുത വർധിപ്പിച്ചു. ഐവറി നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു അശ്വിന്റെ വേഷം. വിവാഹത്തിനെത്തിയ അതിഥികളെല്ലാം പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചത്. സഹോദരിയും നടിയുമായ അഹാന സാരി ധരിച്ചപ്പോള്‍ ഇഷാനിയും ഹന്‍സികയും ദാവണിയും അണിഞ്ഞു
അതേസമയം, വിവാഹ ദിവസം സ്വകാര്യത വേണം എന്നതിനാലാണ് വിവാഹ തീയതി പരസ്യമാക്കാതിരുന്നതെന്നും നേരത്തെ ദിയ വ്യക്തമാക്കിയിരുന്നു. അശ്വിന് പൊതു നിശബ്ദനായ ഒരു വ്യക്തിയാണ്. ഇപ്പോഴാണ് സഹോദരിമാരായ ഹന്‍സികയും ഇഷാനിയുമായൊക്കെ അശ്വിന് സെറ്റായത്. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരികയും ഞങ്ങളുടെ കൂടെ ഡിന്നറിനുമൊക്കെ വന്ന് സെറ്റായതാണെന്നും ദിയ പറഞ്ഞു.
വിവാഹത്തോടെ മകളെ ഒരുപാട് മിസ് ചെയ്യുമെന്നായിരുന്നു അമ്മ സിന്ധു സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വ്യക്തമാക്കിയത്. രാത്രി എത്താൻ ലേറ്റ് ആയാൽ വഴക്ക് പറയുന്നതും നേരത്തെ കിടക്കാൻ പറയുന്നതും ഒക്കെ മിസ് ചെയ്യും. നാല് പെൺകുട്ടികൾ വീട്ടിലുള്ളപ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയല്ലേയെന്നും സിന്ധു ചോദിച്ചു. വിവാഹശേഷം തിരുവനന്തപുരത്തു തന്നെ വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരിക്കും അശ്വിനും ദിയയും താമസിക്കുക.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications