Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിയ കൃഷ്ണയക്ക് യുട്യൂബിൽ നിന്നുള്ള മാസ വരുമാനം ഇത്ര ലക്ഷം?; പ്രമോഷനും ബിസിനസും വേറെ

നടൻ കൃഷ്മകുമാറിന്റെ നാല് പെൺമക്കളെ കുറിച്ചും മലയാളികൾക്ക് പ്രത്യേക ആമുഖമൊന്നും നൽകേണ്ട കാര്യമില്ല. മൂത്ത മകൾ അഹാന സിനിമയിൽ തിളങ്ങുമ്പോൾ മറ്റ് മൂന്ന് മക്കളും തിളങ്ങുന്നത് സോഷ്യൽ മീഡിയയിലാണ്. ദിയ കൃഷ്ണയും, ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും മലയാളത്തിലെ നമ്പർ വൺ ഇൻഫ്ലുവൻസർമാരാണ്.

കൊവിഡ് കാലത്തായിരുന്നു നാല് പേരും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കിട്ട് തുടങ്ങിയത്. ആദ്യം അഹാനയായിരുന്നു യുട്യൂബ് ചാനൽ തുടങ്ങിയത്. വൈകാതെ അഹാനയ്ക്ക് വരുമാനം ലഭിച്ച് തുടങ്ങി. ഇതോടെ മറ്റുള്ളവരും സ്വന്തമായി ചാനൽ തുടങ്ങി. വളരെ പെട്ടെന്നാണ് ഇവരുടെ ചാനലുകൾ വളർന്നത്. ഇതിൽ അഹാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ളത് ദിയ കൃഷ്ണയ്ക്കാണ്.

diyaincome-1

അഹാനയെ പോലെ തന്നെ ഇഷാനിയും ഹൻസികയും സിനിമയിൽ ഒരു കൈ പരീക്ഷിച്ചപ്പോൾ ദിയ കൃഷ്ണ കൈവെച്ചത് ബിസിനസിലാണ്. സോഷ്യൽ മീഡിയയ്ക്കൊപ്പം തന്നെ 'ഒ ബൈ ഓസി' എന്ന പേരിലാണ് ദിയ തന്റെ ബിസിനസ് തുടങ്ങിയത്. സ്ത്രീകൾക്ക് വേണ്ട ഇമിറ്റേറ്റ് ആഭരണങ്ങളും ഹെയർ ആക്സസറികളും വിൽക്കുന്ന സ്ഥാപനമാണിത്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് ദിയയുടെ ബിസിനസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിവാഹത്തിന് മുൻപ് തന്നെ ദിയ തന്റെ ആഭരണ ബിസിനസ് സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ചിരുന്നു. പിന്നീട് വിവാഹത്തിന് ശേഷമാണ് തിരുവനന്തപുരത്ത് സ്വന്തമായി ഒരു ഷോപ്പ് ആരംഭിക്കുന്നത്. ഓൺലൈൻ കച്ചവടം പൊടിപൊടിച്ചത് പോലെ തന്നെ ദിയയുടെ സ്ഥാപനത്തിന്റെ ഓഫ് ലൈൻ കച്ചവടവും മികച്ച നിലയിലാണ് പോകുന്നതെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ദിയയുടെ കടയുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നിരിക്കുകയാണ്. തന്റെ ആഭരണക്കടയിൽ നിന്നും ജീവനക്കാർ പണം തിരിമറി നടത്തിയെന്നാണ് ദിയ ആരോപണം. മൂന്ന് ജീവനക്കാരികൾ ക്യുആർ കോഡിൽ തിരിമറി നടത്തി തന്റെ കടയിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയ ആരോപിച്ചത്. ഇത് സംബന്ധിച്ച് ദിയയും പിതാവ് കൃഷ്ണകുമാറും പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ദിയക്കും കൃഷ്ണകുമാറിനുമെതിരെ മറ്റൊരു പരാതിയുമായി ജീവനക്കാരും രംഗത്തെത്തി. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ് ഇവരുടെ പരാതി. ഇരുവരുടേയും പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം ഇത്തരത്തിലുള്ള പരാതികൾ ഉയരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദിയ കൃഷ്ണയുടെ വരുമാനത്തെ കുറിച്ചാണ്. യൂട്യൂബിൽ നിന്നും ബിസിനസിൽ നിന്നുമൊക്കെയായി ഉയർന്ന വരുമാനം തന്നെയാണ് ഈ 27 കാരി സമ്പാദിക്കുന്നത്. 1.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള യുട്യൂബ് ചാനലാണ് ദിയയുടേത്. ഗൂഗിളിന്റെ കണക്കുകൾ പ്രകാരം ഇത്രയും സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ മാസം കുറഞ്ഞത് 7.5 ലക്ഷം രൂപയെങ്കിലും വരുമാനമായി ലഭിക്കും. ഇത് കൂടാതെ പ്രമോഷൻ വീഡിയോകളും ബിസിനസിലൂടെയുമെല്ലാം ദിയക്ക് വരുമാനം ഉണ്ട്. എന്തായാലും 27 വയസിൽ ഇത്രയും വലിയ വരുമാനം നേടാൻ സാധിക്കുന്നത് ചെറിയ കാര്യമല്ലെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

69 ലക്ഷം പോയിട്ടും എന്തുകൊണ്ട് അറിഞ്ഞില്ല?

ദിയയുടെ കടയുമായി ബന്ധപ്പെട്ട വിവാദത്തിൽ മിക്ക ആളുകളും ചോദിക്കുന്ന ചോദ്യം 69 ലക്ഷം തട്ടിയിട്ടും എന്തുകൊണ്ടാണ് ഈ വിവാരം അറിയാൻ ദിയ വൈകിയത് എന്നാണ്. എന്നാൽ അത്രയും വിദഗ്ധമായും യാതൊരു സംശയങ്ങൾക്കും ഇടനൽകാതെയാണ് ജീവനക്കാരികൾ പണം തട്ടിയതെന്നാണ് ദിയ പറയുന്നത്. തുടക്കത്തിൽ ചെറിയ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടെങ്കിലും പെൺകുട്ടികളായതിനാൽ ഒഴിവാക്കി വിടുകയായിരുന്നുവെന്നും ദിയ പറയുന്നു. പണം പോയതിനേക്കാൾ തന്നെ അവർ ഇത്തരത്തിൽ വഞ്ചിച്ചതാണ് ഏറെ സങ്കടപ്പെടുത്തിയതെന്നും ദിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+