'താലി അശ്വിന്റെ കയ്യിൽ കൊടുത്തപ്പോൾ തന്നെ അത് സംഭവിച്ചു, ഇപ്പോഴും ദിയയുടെ കുടുംബമില്ലല്ലോ'; ചോദ്യം
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ. കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയെക്കാൾ ഒരുപക്ഷേ ആരാധകർ കൂടുതൽ ഉള്ളത് ദിയയ്ക്കായിരിക്കാം. ദിയ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം വൈറൽ ആവാറുണ്ട്. ദിയയുടെ കല്യാണം കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
സെപ്റ്റംബർ മാസത്തിലാണ് വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. താലി പൂജ ചടങ്ങാണ്. അശ്വിനും കുടുംബവും ദിയയുമാണ് ഈ ചങ്ങിന് പോകുന്നത്. നാഗർ കോവിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.

തക്കലയിലെ കുമാര കോവിലിൽ ദർശനം നടത്തിയായിരുന്നു തുടക്കം. ഇവിടെ പൂജാ വസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്ന് താലി ചരട് വാങ്ങി. ഈ ചരടിൽ കോർത്താവും ദിയയുടെ കഴുത്തിൽ അശ്വിൻ താലി ചാർത്തുക. വളരെ സന്തോഷത്തിലാണ് എല്ലാവരും. സാധരണയിൽ നിന്ന് വ്യത്യസ്തമായാണ് ഒരുങ്ങിയാണ് ദിയ എത്തിയത്. നിരവധിപേരാണ് വീഡിയോയോക്ക് കമന്റുമായി എത്തുന്നത്. അശ്വിനെ പോലെ ഒരു വരനെ കിട്ടിയത് ഭാഗ്യമാണ് എന്ന തരത്തിലാണ് പറയുന്നത്.
ദിയ കുട്ടി ഭാഗ്യവതിയാണ്. സ്നേഹം ഉള്ള ഒരു കുടുംബത്തെയാണ് തനിക്ക് കിട്ടിയത്.എന്നും സന്തോഷവതിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ, ദിയ ആദ്യമൊക്കെ വെറുപ്പായിരുന്നു പക്ഷെ ഇപ്പോ അതിനേക്കാൾ ഇഷ്ടം ബഹുമാനം എല്ലാ നന്മകളും നേരുന്നു ️, ഓസി മോളെ നീ ഭാഗ്യവതി തന്നെ. ഒത്തിരി പണം ഉള്ളവരോട് ജീവിക്കുന്നതിൽ ഭേദം ഇങ്ങനെ ഉള്ള കുടുംബത്തിൽ ജീവിക്കുന്നതാണ് നല്ലത്. നിന്റെ ഇഷ്ടം പോലെ സ്നേഹം നിനക്കു അവിടെ നിന്ന് കിട്ടും എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം മറ്റാെരു പ്രധാനപ്പെട്ട കാര്യം എല്ലാവരും പറയുന്നുണ്ട്. താലിച്ചരട് അശ്വിൻ വാങ്ങിച്ചപ്പോൾ അമ്പലത്തിൽ മണി അടിച്ച കാര്യമാണ് എല്ലാവരും പറയുന്നത്. എല്ലാ കാര്യങ്ങളും ഐശ്വര്യമായി നടക്കട്ടെ എന്നും എല്ലാവരും ആശംസിക്കുന്നു. അതേ സമയം ചിലർ ദിയയുടെ കുടുംബം വരാത്തതിനെക്കുറിച്ചും പറയുന്നുണ്ട്. എന്നാൽ വരന്റെ വീട്ടുകാരുടെ ചടങ്ങല്ലേ, എന്തിനാണ് വധുവിന്റെ വീട്ടുകാർ വരുന്നതെന്ന് എന്നാണ് ഇതിന് ചിലർ മറുപടി നൽകുന്നത്.
അതേ സമയം അടുത്തിടെ അശ്വിനിന്റെ അമ്മയ്ക്കും വീട്ടുകാർക്കും വിവാഹ സാരി എടുക്കാൻ പോയ വീഡിയോ ദിയ പങ്കുവെച്ചിരുന്നു.
അതിനും ചിലർ വിമർശനവുമായി എത്തിയിരുന്നു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട സാരി ദിയ എടുക്കാൻ അനുവദിച്ചില്ല എന്നൊക്കെയായിരുന്നു കമന്റുകൾ. എന്നാൽ എല്ലാവർക്കും കളർ കോഡ് വെച്ചാണ് സാരി എടുത്തത് അപ്പോൾ അമ്മയ്ക്ക് മാത്രം എങ്ങനെയാണ് വേറെ കളർ എടുക്കുക എന്നാണ് ഒരാൾ കമൻറിട്ടത്.












Click it and Unblock the Notifications