'ഇഷാനിയും ഹൻസികയും ഇങ്ങനെ ചെയ്യരുതായിരുന്നു'; ദിയയുടെ പെണ്ണുകാണൽ ദിവസത്തെക്കുറിച്ച്
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ദിയ കൃഷ്ണയുടെ വീട്ടിലേക്ക് പെണ്ണുകാണാനായി അശ്വിൻ ഗണേശ് എത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു, ഏറെ വൈകാതെ വിവാഹം നടക്കുകയും ചെയ്യും. ഇതുവരെ അശ്വിന്റെ വീട്ടുകാർ ദിയയുടെ വീട്ടിൽ വന്നിരുന്നില്ല. വിവാഹത്തിന്റെ കാര്യങ്ങളാെക്കെ സംസാരിച്ചുകഴിഞ്ഞതാണെങ്കിലപം നേരിട്ട് ദിയയുടെ വീട്ടിൽ എത്തി എല്ലാവരേയും കണ്ടുസംസാരിക്കാനാണ് അശ്വിനും കുടുംബവും എത്തിയത്. പെണ്ണുകാണൽ ദിവസത്തിന്റെ വീഡിയോ ദിയ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണെന്ന് പറഞ്ഞാണ് ദിയ വീഡിയോ തുടങ്ങുന്നത്. അശ്വിൻ നേരത്തെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും അശ്വിന്റെ കുടുംബം ആദ്യമായാണ് എത്തുന്നത് എന്നും ദിയ വീഡിയോയിൽ പറയുന്നുണ്ട്. കുർത്തയൊക്കെ ഇട്ടാണ് ദിയ നിൽക്കുന്നത്. കാരണം ഇന്ന് ടോം ബോയ് ലുക്കില്ലാതെ പെൺകുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ദിയ പറഞ്ഞിരുന്ന. അഹാന വീട്ടിൽ ഉണ്ടായിരുന്നില്ല.

ഇഷാനിയും ഹൻസികയും വീട്ടിൽ ഉണ്ടായിരുന്നു. അശ്വിനും കുടുംബവും വീട്ടിലെത്തുന്നതും ദിയയും കുടുംബവും ക്ഷണിക്കുന്നതും ചായ കുടിക്കുന്നതൊക്കെ വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ ഇഷാനിയടെയും ഹൻസികയുടെയും പ്രവൃത്തിയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഇരുവരും അത്ര താല്പര്യം ഇല്ലാത്തത് പോലെയാണ് പെരുമാറിയത് എന്നാണ് പറയുന്നത്. ദിയ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഇക്കാര്യം പലരും കമന്റ് ഇട്ടിട്ടുണ്ട്.
ശരിക്കും പറഞ്ഞാൽ ഇഷാനിയുടെയും ഹൻസികയുടെയും പെരുമാറ്റം കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു. വീട്ടിൽ ഒരു ഗസ്റ്റ് വരുമ്പോൾ അതും ഒരു പരിപാടി നടക്കുമ്പോൾ നല്ല ഡ്രസ് ഇട്ട് വേണം നിൽക്കാൻ, ഇത് നൈറ്റ് ഡ്രസ്സും ഇട്ടുകൊണ്ട് വരുന്ന അതിഥികളെ ബഹുമാനിക്കാത്തത് പോലെ ആയിപ്പോയി എന്നാണ് ഒരു കമന്റ്.
ഇഷാനിയും ഹൻസികയും സഹോദരിമാർ എന്ന നിലയിൽ പരാജയമാണ്. ഇഷാനിക്ക് ഇഗോ പോലെ തോന്നുന്നു. പിന്നെ ഹൻസിക സാധാരണ ബേബി ആയിട്ട് ക്യൂട്ട്നെസ്സ് ഇട്ടുകിടന്നു മെഴുകുനു. നിങ്ങൾ രണ്ടുപേരും ദിയയെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടു. അവൾക്ക് വേണ്ടി വീഡിയോ എടുക്കാമായിരുന്നു. നിങ്ങളുടെ വ്ലോഗിൽ അത് ചെയ്യാമായിരുന്നു. നല്ല വസ്ത്രം ധരിച്ച് അവരെ സ്വീകരിക്കാമായിരുന്നു. അശ്വിനോട് നല്ല പോലെ സംസാരിക്കാമായിരുന്നു എന്നാണ് വേറൊരു കമന്റ്.
ഇഷാനിയുടെ പെരുമാറ്റവും ഡ്രസ്സിംഗും തീരെ ശരിയില്ലായിരുന്നു. ഒരു ഗസ്റ്റ് വന്നാൽ അവരെ റസ്പെക്റ്റ് കൊടുത്തുകൂടെ ഒന്നുമില്ലെങ്കിലും സ്വന്തം ചേച്ചിയുടെ ചെക്കന്റെ വീട്ടുകാരല്ലേ, ദിയയോട് ഒരുപാട് സ്നേഹം എന്നാണ് പറയുന്നത്. ഇങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. ദിയയുടെ മുൻപ് ഉണ്ടായിരുന്ന പ്രണയം ബ്രേക്ക്പ്പ് ആയതോടെയാണ് അശ്വിനുമായി പ്രണയത്തിലാകുന്നത്. ഇരുവർക്കും ധാരാളം ആരാധകർ ഉണ്ട്. ദിയയ്ക്ക് അശ്വിനും അശ്വിനും തന്നെയാണ് ചേരുന്നതെന്നാണ് ഇവരുടെ ആരാധകർ പറയുന്നത്.












Click it and Unblock the Notifications