ദിയയുടെ കാമുകനെ ഇഷാനിക്കും ഹന്‍സികയ്ക്കും ഇഷ്ടമില്ലേ: എന്താണ് സംഭവിച്ചത്, അശ്വിന്‍ പറയുന്നു
സോഷ്യല്‍ മീഡിയ രംഗത്ത് ആരാധകർ ഏറെയുള്ള താരുപുത്രിയാണ് ദിയ കൃഷ്ണ. താരത്തിന്റെ വിവാഹ നിശ്ചയം അടുത്തിടെ നടക്കുകയുമുണ്ടായി. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് അശ്വിന്‍ ഗണേഷും ദിയയും സെപ്തംബറില്‍ ഒന്നിക്കാന്‍ പോകുന്നത്.വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യല്‍ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
പെണ്ണുകാണല്‍ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരുന്നു. ദിയയുടെ സഹോദരിമാരായ ഇഷാനിക്കും ഹൻസികയ്ക്കുമെതിരേയായിരുന്നു വിമർശനങ്ങളില്‍ അധികവും. അശ്വിനും കുടുംബലും എത്തിയപ്പോൾ ഇവരുടെ പെരുമാറ്റം ഒട്ടും ബഹുമാനം ഇല്ലാത്തത് പോലെയായിരുന്നു എന്നൊക്കെയായിരുന്നു വിമർശനം.

ഇപ്പോഴിതാ ദിയയുടെ ഭാവി വരന്‍ അശ്വിന്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്. ദിയയുടെ കുടുംബം ഏറെ സ്നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചത്. അവർ തന്നെ ഭക്ഷണ സാധനങ്ങളേയും മറ്റുവെച്ചുകൊണ്ട് ഇല്ലാക്കഥകളും നെഗറ്റീവിറ്റിയും പ്രചരിപ്പിക്കരുതെന്നും അശ്വിന്‍ ഗണേഷ് പറയുന്നു.
"ഞങ്ങളെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആദ്യം തന്നെ നന്ദി പറയുന്നു. ഇത്രയും ഊഷ്മളമായ ഒരു സ്വീകരണം അവിടെ നിന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല. ഞങ്ങള്‍ക്കിടയില്‍ നടന്ന സംസാരം വളരെ പോസിറ്റിവായിരുന്നു. അവര്‍ നല്‍കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റീവ് പറയുന്ന എല്ലാവരും അറിയേണ്ടത് അപ്പോള്‍ സമയം വൈകുന്നേരം 5 മണി ആയിരുന്നു" എന്നും
ഉച്ചഭക്ഷണം കഴിച്ച് അധികം സമയം കഴിയുന്നതിന് മുമ്പായിരുന്നു അവിടേക്ക് പോയത്. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് കുറഞ്ഞ അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ. ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ തന്നെ എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു.
കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്. ദയവായി ജീവിക്കാന്‍ അനുവദിക്കണമെന്നും അശ്വിന്‍ കുറിച്ചു.












Click it and Unblock the Notifications