അമല പോളിന്റെ ആസ്തി അറിയുമോ? ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലവും ഇതാ, അറിയാം
കൊച്ചി: 2019 ൽ നീലത്താമരയിലൂടെ ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച അമല പോൾ വളരെ പെട്ടെന്നാണ് ദക്ഷിണേന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലും താരം ഇടം നേടി. സിനിമയിൽ ചെറിയ കാലയളവിനുള്ളിൽ തന്നെ വലിയ നേട്ടങ്ങൾ കൊയ്ത താരം ആസ്തിയുടെ കാര്യത്തിലും ദക്ഷിണേന്ത്യയിലെ മറ്റ് മുൻനിര നടിമാരുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. താരത്തിന്റെ ആസ്തിയെ കുറിച്ചും പ്രതിഫലത്തെ കുറിച്ചുമെല്ലാം വിശദമായി അറിയാം.
അമല പോളിന്റെ ആകെ ആസ്തി 5 മില്യൺ ഡോളർ (41 കോടി ) ആണെന്നാണ് റിപ്പോർട്ട്. കരിയറിൻറെ ആദ്യഘട്ടമായ 2018 കാലഘട്ടത്തിൽ 3.7 മില്ല്യൺ ഡോളർ ആയിരുന്നു താരത്തിന്റെ ആസ്തി. 2019 ൽ ഇത് 3.9 മില്ല്യൺ ഡോളും 20 ൽ ഇത് 4.1 മില്ല്യൺ ഡോളറുമായിരുന്നു. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് അമല പോൾ. ഒരു സിനിമയ്ക്കായി താരം രണ്ട് കോടി വരെയാണ് ഈടാക്കുന്നതത്രേ. സിനിമയിൽ നിന്ന് മത്രമല്ല ബ്രാൻഡ് പ്രമോഷനുകളിലൂടെയും സിനിമാ -ടിവി പരിപാടികൾ, പരസ്യങ്ങൾ എന്നിവയിലൂടെയും വലിയ വരുമാനം നടിക്ക് ലഭിക്കുന്നുണ്ട്.

തന്റെ സിനിമ കരിയറിനിടയിൽ നിരവധി വിവാദങ്ങളും നടിയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2014 ൽ സംവിധായകൻ എഎൽ വിജയിയെ വിവാഹം കഴിച്ച താരം പിന്നീട് ഡിവോഴ്സ് നേടി. ഇതിന് പിന്നാലെ ഇവർ ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങുമായി പ്രണയത്തിലായെന്ന് റിപ്പോർട്ടുകൾ വന്നു. ഇരുവരും വിവാഹിതരായെന്ന് വാർത്തകൾ വന്നെങ്കിലും പിന്നീട് ഇതിനെതിരെ താരം തന്നെ രംഗത്തെത്തി. തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഭവ്നിന്ദറിനെതിരെ ഇവർ കേസ് കൊടുത്തിരുന്നു. നടിയുടെ പരാതിയിൽ ഭവനിന്ദർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ നടി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. നടിയുടെ സുഹൃത്ത് കൂടിയായ ജഗദ് ദേശായിയാണ് വരൻ. ഇദ്ദേഹം നടിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.












Click it and Unblock the Notifications