5000 രൂപ മാത്രം ശമ്പളം, ഇന്ന് ഇന്ത്യയിലെ സമ്പന്നനായ യുട്യൂബര്‍, ഭുവന് ഭാമിന്റെ ആസ്തി ഇത്ര
യുട്യൂബ് വീഡിയോകളിലൂടെ കോടികള്‍ സമ്പാദിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. പലരുടെയും ചാനലുകളില്‍ ജനപ്രിയ പരിപാടികളും ഉണ്ടാവാറുണ്ട്. എന്നാല്‍ യുട്യൂബര്‍മാരില്‍ ആരാണ് ഏറ്റവും ധനികനെന്ന് അറിയുമോ? സോഷ്യല്‍ മീഡിയ സൂപ്പര്‍ താരമായ ഭുവന് ഭാമാണ് ഏറ്റവും സമ്പന്നനായ യുട്യൂബര്‍. യുട്യൂബ് വീഡിയോകള്‍ പിന്തുടരുന്നവര്ക്കും, ഷോര്ട്സുകള് കാണുന്നവര്‍ക്കും ഏറ്റവും പരിചിതനാണ് അദ്ദേഹം.
ബിബി വൈന്‍സ് എന്ന ഭുവന്റെ പരിപാടി വലിയ ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തതാണ്. എന്നാല്‍ അദ്ദേഹം ഇത്രത്തോളം പ്രശസ്തനായത് എഹ്ങനെയെന്ന് അറിയുമോ? അതിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ വലിയൊരു കഥ തന്നെയുണ്ട്. ബിബി കി വൈന്‍സ് എന്ന തമാശ നിറഞ്ഞ ഷോര്‍ട്ട് വീഡിയോസാണ് ഭുവന് ഭാമിനെ പ്രശസ്തനാക്കിയത്. വിവിധ കഥാപാത്രങ്ങള്‍ ഭുവന് ഇതില്‍ അവതരിപ്പിക്കാറുണ്ട്.

അതെല്ലാം യുട്യൂബിലെ റെക്കോര്‍ഡായി മാറുകയായിരുന്നു. ഇന്റര്‍നെറ്റില്‍ തന്റേതായ ബ്രാന്‍ഡാണ് ഭുവന് ഉണ്ടാക്കിയെടുത്തത്. ബോളിവുഡില്‍ പോലും അദ്ദേഹത്തിന് ആരാധകരുണ്ട്. ഒരു സാധാരണ മധ്യവര്‍ത്തി കുടുംബത്തില്‍ നിന്നാണ് അദ്ദേഹം ഇത്തരമൊരു പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഒരു സംഗീതജ്ഞനായിട്ടാണ് ഭുവന് കരിയര്‍ ആരംഭിച്ചത്. അതും സിനിമാ മേഖലയില്‍ തന്നെയായിരുന്നു. ഗുജറാത്തിലെ വഡോദരയിലാണ് ജനിച്ചത്.
സംഗീത മേഖലയില്‍ കരിയര്‍ അത്ര നല്ല രീതിയിലായിരുന്നില്ല. അതോടെയാണ് യുട്യൂബറായി മാറിയത്.നേരത്തെ തന്നെ നിരവധി അഭിമുഖങ്ങളില്‍ തന്റെ തുടക്ക കാലത്തെ പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ സംഗീത മേഖലയിലെ ജോലി മികച്ചതായിരുന്നില്ലെന്ന് ഭുവന് പറയുന്നു. തുടക്കത്തില്‍ കഫേകളിലും റെസ്റ്റോറന്റുകളിലുമായിരുന്നു അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിരുന്നത്. വെറും അയ്യായിരം രൂപ മാത്രമായിരുന്നു ആ സമയം മാസത്തില്‍ ശമ്പളമായി അദ്ദേഹത്തിന് ലഭിച്ചത്.
വൈകാതെ തന്നെ ആ കരിയര്‍ തനിക്ക് ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഭുവന് ഭാം വെളിപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ യുട്യൂബില്‍ കണ്ടന്റ് ക്രിയേഷനിലേക്ക് ചുവടുവെക്കുകയായിരുന്നു. ആ തീരുമാനമാണ് അദ്ദേഹത്തിന്റെ തലവര തന്നെ മാറ്റിയത്. കശ്മീരില്‍ നിന്നുള്ള ഒരു വൈറല്‍ വീഡിയോയുടെ പാരഡിയായിരുന്നു ഭുവന് ഭാമിന്റെ യുട്യൂബിലെ ആദ്യ വീഡിയോ. പ്രളയത്തില്‍ വീട് തകര്‍ന്ന് പോയ ഒരാളും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമായിരുന്നു ഈ വീഡിയോയില്‍ ഉണ്ടായിരുന്നത്.
ഇതിലെ കോമഡി രംഗങ്ങള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ചാനലിനും വലിയ പ്രചാരം ലഭിച്ചു. തുടര്‍ന്ന് ബിബി കി വൈന്‍സ് എന്ന സീരീസും ഭുവന് ആരംഭിച്ചത്. തുടര്‍ന്ന് ഷോര്‍ട്ട് വീഡിയോസ് പുറത്തിറക്കാന്‍ തുടങ്ങി. ഒരു കുടുംബത്തിലെ വിവിധ കഥാപാത്രങ്ങളെയാണ് ഭുവന് ഇതില്‍ അവതരിപ്പിച്ചത്.
ഇതിനൊപ്പം സ്പൂഫ് വീഡിയോകളും, അതിനൊത്ത കമന്ററിയും വന്‍ തരംഗമായി മാറിയ. 26 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഇന്ന് ഭുവനുണ്ട്. 15 മില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. 122 കോടി രൂപയോളം വരുമിത്. പരസ്യങ്ങള്‍, ഓണ്‍ലൈന്‍ സീരീസുകള്‍, സിനിമ, യുട്യൂബ് വീഡിയോ സെയില്‍സ് എന്നിവയില്‍ നിന്നെല്ലാം ഭുവന് വരുമാനം ലഭിക്കുന്നുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications