Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി കണക്കിലും ഞെട്ടിച്ച് താരരാജാവ്; മോഹൻലാലിന്റെ സ്വത്ത് കണ്ണ് തള്ളിക്കും..പ്രതിഫലവും

വെറും 2000 രൂപയായിരുന്നു നടൻ മോഹൻലാലിന്റെ ആദ്യ പ്രതിഫലം. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരം കൂടിയാണ് അദ്ദേഹം. ഒരു സിനിമയ്ക്ക് മോഹൻലാൽ വാങ്ങുന്ന തുക എട്ട് കോടി വരെയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ അവതാരകനായി കോടികൾ ആണ് അദ്ദേഹം കൈപ്പറ്റുന്നത്. ഈ സീസണിൽ അദ്ദേഹത്തിന്റെ പ്രതിഫലം 18 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.

ഒരു വർഷം രണ്ടോ മൂന്നോ ചിത്രങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിക്കുന്നതെങ്കിലും പ്രതിവർഷം അദ്ദേഹത്തിന്റെ വരുമാനം 50 കോടിക്ക് മുകളിലാണ്. 2019 ൽ തന്റെ സിനിമകളിൽ നിന്ന് മാത്രം അദ്ദേഹം പ്രതിഫലമായി നേടിയത് 64.5 കോടിയാണെന്നാണ് ഫോർബ്സ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

mohanlalne

സിനിമകളിൽ നിന്ന് മാത്രമല്ല ബിസിനസ് രംഗത്ത് നിന്നും അദ്ദേഹത്തിന് വമ്പൻ തുക വരുമാനമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള വിസ്മയാസ് മാക്‌സ് എന്ന ഫിലിം പ്രീ-പ്രൊഡക്ഷൻ സ്റ്റുഡിയോ മോഹൻലാലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. കേരളത്തിലുടനീളമുള്ള തീയറ്റർ ശൃംഖലയും അദ്ദേഹത്തിന് ഉണ്ട്.
ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, ഫുഡ്സ് എന്നിങ്ങനെ വിവിധ മേഖലകളിലെ മുൻനിര ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണ് മോഹൻലാൽ.

കണ്ണ് തള്ളിക്കുന്ന ആഡംബരക്കാറുകളുടെ ശേഖരവും

മലയാളം സിനിമയിലെ കാർ പ്രേമി ആരാണെന്ന് ചോദിച്ചാൽ മമ്മൂട്ടിയെന്നായിരിക്കും ഉത്തരം. അത് കഴിഞ്ഞാൽ പൃഥ്വിരാജിന്റേയും ദുൽഖർ സൽമാന്റേയും പേരുകളും വന്നേക്കും. കാറിനോട് അമിതമായി താത്പര്യം മോഹൻലാലിന് ഇല്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ കൈവശം ആഡംബര കാറുകളുടെ വൻ ശേഖരം തന്നെ ഉണ്ട്. 5 കോടി വില വരുന്ന റേഞ്ച് റോവർ ആണ് ഏറ്റവും ഒടുവിലായി അദ്ദേഹം വാങ്ങിയ കാർ. ഇത് കൂടാതെ 90 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട വെൽഫയർ, 1.36 കോടിയുടെ ടൊയോട്ട ലാൻഡ് ക്രൂയിസർ, ഏകദേശം 78 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് GL350, 4 കോടി വിലവരുന്ന ലംബോർഗിനി ഉറസ് തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിനുണ്ട്.

വാച്ച് മോഹൻലാലിന് വീക്ക്നസ് ആണോ?

ആരാധകർക്ക് അറിയാം മോഹൻലാലിന്റെ വാച്ചിനോടുള്ള പ്രിയം. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ വരുമ്പോഴൊക്കെ അദ്ദേഹം ധരിക്കുന്ന വാച്ചുകളിൽ ആരാധകരുടെ കണ്ണുടക്കാറുണ്ട്. ലക്ഷങ്ങൾ വിലവരുന്നതാണ് ഇവയൊക്കെ.

75-80 ലക്ഷം രൂപ വിലയുള്ള പാടേക് ഫിലിപ് അക്വാനോട്ട് ( Patek Philipe Aquanaut) ട്രാവൽ ടൈം, 45 ലക്ഷത്തിന് മുകളിലുള്ള റിച്ചാർഡ് മില്ലെ 11-03 മാക് ലാരൻ, ഏകദേശം 22 ലക്ഷം രൂപ വില വരുന്ന ബ്രെഗറ്റ്, 24 ലക്ശം വരെ വില വരുന്ന റോളക്സ്, 4 ലക്ഷം വില വരുന്ന മോണ്ട്ബ്ലാങ്ക് ഓർബിസ് ടെറാറം വേൾഡ് ടൈം ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാച്ച് ശേഖരം.

ആഡംബര വസതികളും

കൊച്ചിയിൽ കോടികൾ വിലയുള്ള വീട് താരത്തിന് ഉണ്ട്. കൂടാതെ കേരളത്തിലും ചെന്നൈയിലും കോടികൾ വിലയുള്ള ഫ്ളാറ്റുകളും മോഹൻലാലിന് ഉണ്ട്. എന്തിന് ദുബായിയിൽ ബുർജ് ഖലീഫയുടെ 29 ആം നിലയിൽ ഒരു ഫ്ലാറ്റും താരത്തിന് സ്വന്തമാണ്.ഇതിന്റെ യഥാർത്ഥ വില എത്രയെന്ന് അറിയില്ലെങ്കിലും ബുർജ് ഖലീഫയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കണമെങ്കിൽ എത്ര കോടി വേണ്ടി വരുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

ആകെ ആസ്തി

താരത്തിന്റെ ആകെ ആസ്തി 50 മില്യൺ ഡോളർ ആണത്രേ. അതായത് ഇന്ത്യൻ തുക 416 കോടിയോളം രൂപ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+