നയൻതാരയും വിഘ്നേശും താമസിക്കുന്ന ആഡംബര ഹോട്ടലിന്റെ ഒരു ദിവസത്തെ വാടക ഇത്രയുമോ! ശരിക്കും ഞെട്ടും
ഏറെ ആരാധകരുള്ള താരമാണ് നയൻതാര. താരമൂല്യത്തിലും മുന്നിലാണ് നയൻതാര. മലയാള സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നതെങ്കിലും ഇന്ന് തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻസ്. ഒരു സിനിമയ്ക്ക് കോടികൾ ആണ് നയൻതാര പ്രതിഫലമായി വാങ്ങിക്കുന്നത്. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. ഉയർന്ന പ്രതിഫലം വാങ്ങുന്ന സംവിധായകനാണ് വിഘ്നേശ്.
ഇപ്പോൾ നയൻതാരയും വിഘ്നേശും ഹോംഗ്കോംഗിൽ യാത്രയിലാണ്. അവിടെ നിന്നുള്ള വിശേങ്ങളും ഫോട്ടോസുമൊക്കെ നയൻതാര പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പ്രൊഫൈലിലും മറ്റ് വിശേഷങ്ങൾ സ്റ്റോറികളിലൂടെയും ആണ് പങ്കുവെയ്ക്കുന്നത്.

ഹോംഗ് കോംഗിൽ ഏറ്റവും വിലയേറിയ ലക്ഷ്വറി ഹോട്ടലുകളിൽ ഒന്നിലാണ് നയൻസും വിക്കിയും താമസിക്കുന്നത്. നയൻസും വിക്കിയും ഇവിടുത്തെ റോസ്‌വുഡ് ലക്ഷ്വറി ഹോട്ടലിലാണ് താമസം എന്നാണ് റിപ്പോർട്ട്. തന്റെ ട്രാവൽ പാർട്ണർ കമ്പനിയാണ് ഇവിടം നിർദ്ദേശിച്ചത് എന്നാണ് നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നത്.
വിക്ടോറിയ ഡോക്ക്സൈഡിലാണ് ഈ ലക്ഷ്വറി ഹോട്ടൽ. റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെയാണ്. 12 മിനിറ്റ് കൊണ്ട് നടന്ന് എത്താവുന്ന ദൂരം മാത്രമെ ഉള്ളൂ. ഇവിടെ നിന്ന് കൗലോൺ ഹാർബർ കാഴ്ച കാണാനാകും. ഹോട്ടലിന്റെ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ഈ ഹോട്ടലിലെ ഒരു മുറിയുടെ നിരക്ക് 5250 ഹോംഗ് കോംഗ് ഡോളർ ആണ്.
ഇത് 56041.053 രൂപയാണ്. എന്നാൽ ബുക്കിംഗ് സൈറ്റുകളിൽ ഇങ്ങനെയല്ല നിരക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബുക്കിംഗ്. കോം എന്ന സൈറ്റ് പ്രകാരം ഇവിടെ ഒരു മുറിക്ക് 61,625രൂപ വാടക നൽകണം. മേക്ക് മൈ ട്രിപ്പ്, എക്സ്പീഡിയ എന്നിവയിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ കാണിക്കുന്നത്. 82,129 രൂപയാണ് റോസ്‌വുഡിൽ ഒരു മുറി കിട്ടണം എങ്കിൽ നൽകേണ്ടത്. ഒരു ദിവസത്തെ നിരക്കാണ് പറഞ്ഞിരിക്കുന്നത്.
സാധാരണ നയൻസും വിക്കിയും എവിടെ പോയാലും മക്കളായ ഉയിരിനേയും ഉലകത്തേയും കൂടെ കൂട്ടാറുണ്ട്. എന്നാൽ ഇത്തവണ രണ്ട് പേരെയും താരങ്ങൾ പങ്കുവെച്ച ചിത്രങ്ങളിൽ കാണാനില്ല. അതേ സമയം തെന്നിന്ത്യയിൽ ഏറ്റവും ആസ്തിയുള്ള നടിയാണ് നയൻസ്. നയൻതാരയ്ക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റ് ഉണ്ട്. 50 കോടിയിൽ അധികമാണ് നയൻതാരയുടെ പ്രൈവറ്റ് ജെറ്റിന്റെ വില എന്നാണ് പറയുന്നത്.
നയൻതാരയ്ക്ക് ഹൈദരാബാദിൽ രണ്ട് പ്രീമിയം അപ്പാർട്ട്മെന്റ് ഉണ്ട്. പ്രീമിയം 5 സ്റ്റാർ ഹോട്ടൽ സ്യൂട്ടുകൾക്ക് തുല്യമായ ഇന്റീരിയലുകളാണ് ഇവയ്ക്ക് എന്നാണ് പറയുന്നത്. നടിയുടെ ചെന്നൈയിലെ വിശാലമായ വീടുകൾക്ക് 100 കോടിയിലധികം വിലവരുമെന്നാണ് പറയുന്നത്.
74. 50 ലക്ഷം രൂപ വിലയുള്ള ബി എം ഡബ്ല്യൂ 5 സീരീസ്, 88 ലക്ഷം രൂപ വിലയുള്ള മെഴ്സിഡസ് ജി എൽ എസ് 350 ഡി, ആഡംബര വാഹനങ്ങളിൽ 1. 76 കോടി രൂപ വിലയുള്ള ബി എം ഡബ്ല്യു 7 സീരീസ് എന്നിങ്ങനെയുള്ള വാഹനങ്ങൾ നയൻ താരയ്ക്ക് ഉണ്ട്.












Click it and Unblock the Notifications