Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാനുമുണ്ട് ഒരു കെട്ടിടം വാടകയ്ക്ക് നല്‍കാന്‍: മാസ വരുമാനം എത്രയെന്ന് അറിയുമോ?

മുംബൈ: സിനിമയ്ക്ക് പുറമെ മറ്റ് പല ബിസിനസ്സുകളും ഉള്ളവരാണ് പല നടീ-നടന്മാരും. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും ഇത്തരത്തില്‍ ബിസിനസ് നടത്തുന്ന നിരവധി താരങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു പ്രധാന സെലിബ്രിറ്റിയാണ് സൂപ്പർ സ്റ്റാർ സല്‍മാന്‍ ഖാന്‍. കെട്ടിടം വാടകയ്ക്ക് കൊടുക്കുന്ന ഇനത്തിലും സല്‍മാന് വരുമാനം ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വാസമാകുമോ? ഇല്ലെങ്കില്‍ അങ്ങനെയും സല്‍മാന്‍ സ്വത്ത് സമ്പാദിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.

മുംബൈയിലെ സാന്താക്രൂസ് ഏരിയയിൽ സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള നാല് നിലകളുള്ള വാണിജ്യസ്ഥലത്തെക്കുറിച്ച് പലർക്കും അറിയില്ല. 2012ൽ 120 കോടിയോളം രൂപ മുടക്കിയാണ് താരം ഈ സ്ഥലം വാങ്ങിയത്. കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന റീട്ടെയിൽ ശൃംഖലയായ ഫുഡ് ഹാളുമായി സല്‍മാന്റെ പിതാവ് സലിം ഖാൻഗോട്ട് സ്ഥലത്തിനായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

 salman-khan-

ആ കരാർ 5 വർഷത്തേക്ക് 80 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കായിരുന്നുവെന്നാണ് സൂചന. അതിനുശേഷം വാടക പ്രതിമാസം 89.60 ലക്ഷം രൂപയായി വർദ്ധിക്കും. ഇതോടൊപ്പം 2.40 കോടി രൂപ ഡെപ്പോസിറ്റായും നൽകിയിരുന്നു. ആദ്യ അഞ്ച് വർഷത്തിന് ശേഷം രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കി. രണ്ടാം തവണ പ്രതിമാസം 94.01 ലക്ഷം രൂപയാണ് വാടക.

എന്നാല്‍ വാടക നല്‍കാത്തതിന്റെ പേരിൽ കരാർ അവസാനിപ്പിക്കാൻ സൽമാൻ ഖാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻസിഎൽഎടി) സമീപിക്കുകയും കേസ് അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും ചെയ്തു.

ഇതിന് ശേഷം സൽമാൻ ഖാനും കുടുംബവും ഒരു പുതിയ വാടകക്കാരനെ കണ്ടെത്തുകയായിരുന്നു. ഫുഡ് സ്‌ക്വയറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ്‌ക്രാഫ്റ്റ് റീട്ടെയിലിന് പ്രതിമാസം ഒരു കോടി രൂപ വാടകയ്ക്ക് സ്ഥലം വാടകയ്‌ക്കെടുക്കാൻ അവർ സമ്മതിച്ചുവെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

അതേസമയം, ടൈഗർ 3 എന്ന ചിത്രമാണ് താരത്തിന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ള പ്രധാന ചിത്രം. കത്രീന കൈഫും ഇമ്രാൻ ഹാഷ്മിയും ഉള്‍പ്പെടേയുള്ള താരങ്ങളും അഭിനിയിക്കുന്ന ചിത്രം ഈ വർഷം ദീപാവലിക്ക് തീയറ്ററുകളിൽ റിലീസ് ചെയ്യും. മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അഥിതി വേഷത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+