ഷാരൂഖിന് 100 കോടി, ജവാനില്‍ നയന്‍താരയുടെ പ്രതിഫലം എത്ര? വിജയ് സേതുപതിക്ക് റെക്കോര്‍ഡ് ശമ്പളം
ഷാരൂഖ് ഖാന്റെ ജവാന്‍ റിലീസിന് ഇനി കഷ്ടിച്ച് രണ്ടാഴ്ച്ച മാത്രമാണ് ഉള്ളത്. ഇതിനോടകം ചിത്രത്തിന്റെ ബജറ്റും കാര്യങ്ങളുമെല്ലാം ചര്‍ച്ചയായി കഴിഞ്ഞു. ഷാരൂഖ് ഖാന്‍ ചിത്രത്തിനായി വാങ്ങുന്നതും റെക്കോര്‍ഡ് പ്രതിഫലമാണ്. 100 കോടി രൂപയാണ് താരം വാങ്ങുന്നത്. ചിത്രം നിര്‍മിക്കുന്നതും ഷാരൂഖ് തന്നെയാണ്. അതിലൂടെ ലാഭത്തിന്റെ നല്ലൊരു ശതമാനവും അദ്ദേഹത്തിനാണ് ലഭിക്കുക.
എന്നാല്‍ ചിത്രത്തിന്റെ മറ്റ് താരങ്ങളുടെ ശമ്പളം എത്രയാണ് എന്നറിയുമോ? 300 കോടി ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരങ്ങള്‍ തന്നെയുണ്ട്. നയന്‍താരയാണ് ചിത്രത്തിലെ നായിക. വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതിയുണ്ട്. സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഇവര്‍ക്കെല്ലാം ലഭിച്ചിരിക്കുന്ന തുക എത്രയാണെന്ന് നോക്കാം.

ലേഡി സൂപ്പര്‍ താരത്തിന്റെ ശമ്പളം
തമിഴകത്തിന്റെ സ്വന്തം നയന്‍താര ലേഡി സൂപ്പര്‍ താരമായിട്ടാണ് അറിയപ്പെടുന്നത്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. വന്‍ തുക തന്നെയാണ് ചിത്രത്തിനായി നയന്‍സ് വാങ്ങുന്നത്. 1.2 മില്യണാണ് താരത്തിന്റെ പ്രതിഫലം.
ഇത് പത്ത് കോടിയോളം രൂപ വരും. ഷാരൂഖാനെ അദ്ദേഹത്തിന്റെ മിഷനില്‍ സഹായിക്കുന്ന കഥാപാത്രമാണ് നയന്‍താര. തമിഴില്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് നയന്‍താര ഹിന്ദിയില്‍ വാങ്ങിയിരിക്കുന്നത്.
ക്രൂര വില്ലനായി വിജയ് സേതുപതി
ചിത്രത്തില്‍ ക്രൂര വില്ലനായി വിജയ് സേതുപതിയാണ് എത്തുന്നത്. അടുത്തിടെ തമിഴില്‍ മാസ്റ്ററിലും, വിക്രമിലും, വില്ലനായി വിജയ് സേതുപതി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹിന്ദിയിലെത്തിയത്.
വന്‍ തുകയാണ് സേതുപതി ചിത്രത്തിനായി വാങ്ങുന്നത്. സ്ഥിരം ശമ്പളത്തിന്റെ ഇരട്ടിയാണിത്. 21 കോടിയാണ് സേതുപതിയുടെ ശമ്പളം. താരത്തിന്റെ മാര്‍ക്കറ്റ് ഉയര്‍ന്നതാണ് പ്രതിഫലവും ഉയരാന്‍ കാരണം.
അനിരുദ്ധിന്റെ സംഗീതം
ചിത്രത്തില്‍ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ഇതിനോടകം വമ്പന്‍ ഹിറ്റായി കഴിഞ്ഞു. അതിന്റെ എല്ലാ ക്രെഡിറ്റും അനിരുദ്ധിനുള്ളതാണ്. തമിഴകത്ത് ഹിറ്റുകള്‍ തീര്‍ത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് താരം ഹിന്ദിയിലെത്തിയത്. ജവാനായി അനിരുദ്ധ് വാങ്ങിയത് 10 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഫല കാര്യത്തില്‍ എആര്‍ റഹ്‌മാനെ അദ്ദേഹം മറികടന്നുവെന്നാണ് സൂചന. റഹ്‌മാന്‍ 8 കോടിയാണ് പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാല്‍ ജവാനിലൂടെ അത് തിരുത്തി കുറിച്ചിരിക്കുകയാണ് അനിരുദ്ധ്.
ദീപികയുടെ അതിഥി വേഷം
ദീപിക പദുക്കോണ്‍ ചിത്രത്തില്‍ അതിഥി വേഷം ചെയ്യുന്നുണ്ട്. ബോളിവുഡിലെ തന്നെ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന നടിയാണ് ദീപിക. 15 മുതല്‍ 30 കോടിയുടെ ഇടയിലാണ് നടി ജവാനായി വാങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായക വേഷത്തിലാണ് ദീപിക എത്തുന്നതെന്നാണ് സൂചന.
പ്രിയാ മണിയും സാന്യയും
ദക്ഷിണേന്ത്യന്‍ നടി പ്രിയാ മണി ചിത്രത്തിനായി വാങ്ങിയത് 2 കോടി രൂപയാണ്. ചിത്രത്തിലെ സ്ത്രീകളുടെ ഗ്യാങ്ങിലെ അംഗമാണ് അവര്‍. സാന്യ മല്‍ഹോത്ര ചിത്രത്തിനായി 3 കോടി രൂപയാണ് വാങ്ങിയിരിക്കുന്നത്.
സുനില്‍ ഗ്രോവര്‍ 75 ലക്ഷം രൂപയാണ് വാങ്ങിയിരിക്കുന്നത്. യോഗി ബാബുവിന് ഒരു കോടി രൂപ വരെ പ്രതിഫലം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംവിധായകന്‍ അറ്റ്‌ലി വാങ്ങിയ തുക എത്രയാണെന്ന് പുരത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications