അംബാനി സ്കൂളിൽ മകളെ ചേർക്കാൻ പൃഥ്വിരാജും സുപ്രിയയും ചെലവിട്ട തുക എത്രയാണെന്നോ? ഫീസ് തന്നെ ലക്ഷങ്ങൾ..
ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്കൂളാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. അത് കൊണ്ട് തന്നെ തങ്ങളുടെ മക്കളുടെ പഠനത്തിനായി മിക്ക താരങ്ങളും തിരഞ്ഞെടുക്കുന്നത് ഈ സ്കൂൾ തന്നെയാണ്. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷികാഘോഷം നടന്നത്. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ജെനീല, റിതേഷ് ദേശ്മുഖ് തുടങ്ങിയ ബോളിവുഡിലെ താരങ്ങളൊക്കെ എത്തിയിരുന്നു. എന്നാൽ മുൻപെങ്ങും ചർച്ച ചെയ്യാത്തവിധം ഇത്തവണ ഈ വാർഷികാഘോഷം മലയാളികൾക്കിടയിൾ ചർച്ചയായി. അതിന് കാരണം പൃഥ്വിരാജ് ആണ്.
പൃഥ്വിരാജിന്റെ മകൾ അലംകൃത ധീരുഭായ് അംബാനി സ്കൂളിലാണ് പഠിക്കുന്നത്. പൃഥ്വിയും സുപ്രിയയും വാർഷികാഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്ന. ഇതിന് പിന്നാലെ അംബാനി സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തിരയുകയാണ് ആളുകൾ. മിക്ക ആളുകൾക്കും അറിയേണ്ടത് അംബാനി സ്കൂളിൽ പഠിക്കാൻ എത്ര ഫീസാണ് വേണ്ടത് എന്നാണ്...

നിത അംബാനിയാണ് ധീരുഭായ് അംബാനി സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ വെബാ സൈറ്റ് അനുസരിച്ച് ധീരുഭായ് ഇന്റർനാഷണൽ സ്കൂളിന്റെ ഫീസ് ഘടന പ്രീ പ്രീ- പ്രൈമറി മുതൽ സീനയർ സെക്കൻഡറി വരെ വ്യത്യസ്തമാണ്. കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഒരു വർഷത്തെ ഫീസ് 1.70 ലക്ഷം രൂപ. പ്രതിമാസ ഫീസിനെക്കുറിച്ച് പറയുകയാണെങ്കിൽ 14000 രൂപ. 8 മുതൽ 10 വരെ ക്ലാസുകളിലെ വാർഷിക ഫീസ് 5.9 ലക്ഷം രൂപ. 11, 12 ക്ലാസുകൾക്ക് ഏകദേശം 9.65 ലക്ഷം രൂപ.
2003 ൽ നിത അംബാനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. നിത അംബാനി ഒരു സ്കൂൾ അധ്യാപികയായിരുന്നു. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവർക്ക് അറിയാമായിരുന്ന. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകരെ കൊണ്ട് കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു സ്കൂൾ ആരംഭിക്കാൻ നിതയെ മുന്നോട്ട് എത്തിച്ചത്. അമ്മായിയച്ഛൻ ധീരുഭായ് അംബാനിയോടുള്ള ബഹുമാനാർത്ഥം നിത് സ്കൂളിന് ഈ പേര് നൽകി.
ഷാരൂഖ് ഖാൻ തന്റെ മക്കളെയെല്ലാം ധീരു ഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് പഠിപ്പിച്ചത്. ഇളയ മകൻ അബ്രാം ഇവിടെ ഇപ്പോൾ പഠിക്കുകയാണ്. ആമീർ ഖാന്റെയും കിരൺ റാവുവിന്റെയും മകൻ ആസാദ് റാവും ഖാനും ഇവിടെയാണ് പഠിക്കുന്നത്. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും മകൾ ആരാധ്യ പഠിക്കുന്നതും അംബാനി സ്കൂളിൽ ആണ്. സെയ്ഫ് - കരീന ദമ്പതികളുടെ മക്കളും ഇവിടെയാണ്.












Click it and Unblock the Notifications