Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടന്റെയും മമ്മൂക്കയുടെയും പ്രതിഫലം ഒന്നിച്ചുചേർത്താലും ഈ യുവതാരത്തിന്റെ പ്രതിഫലത്തോളം എത്തില്ല! ആരാണത്?

മലയാളത്തിലെ താര രാജക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും ഇവരായിരിക്കും. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും ചേരുമ്പോഴുള്ളതിനെക്കാൾ തുക പ്രതിഫലമായി വാങ്ങുന്ന ഒരു യുവതാരമുണ്ട്. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ആളുതന്നെയാണ് ആ യുവതാരം.

ആരാണ് ആ താരമെന്നോ? രാം ചരൺ തേജയാണ് ആ താരം. റിപ്പോർട്ടുകൾ പറയുന്നത് വൻ തുകയാണ് രാം ചരൺ പ്രതിഫലമായി വാങ്ങുന്നത് എന്നാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് രാം ചരൺ. 2013 മുതൽ ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. മ​ഗധീര എന്ന ചിത്രത്തിന്റെ മികച്ച വിജയം അദ്ദേഹത്തിന്റെ വാണിജ്യ മൂല്യം ഉയർത്തുകയും ചെയ്തു. ആർ ആർ ആർ എന്ന ചിത്രത്തിലൂടെ തെലുങ്കിന് പുറത്തേക്ക് പാൻഇന്ത്യൻ താരമെന്ന നിലയിൽ താരം ഉയർന്നു.

ram theja

ഒരു ചിത്രത്തിൽ അഭിനയിക്കാൻ രാം ചരൺ വാങ്ങുന്നത് വൻ പ്രതിഫലമാണെന്നാണ് റിപ്പോർട്ട്. സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തിലെ നായകൻ രാം ചരൺ ആണ്. ആർ സി 16 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി ഇട്ടിരിക്കുന്ന പേര്. ആർ സി 16 ന് ഏകദേശം 120 കോടിയോളം ആണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക എന്നാണ് വിവരം. രാം ചരണിന് നേരത്തെ ഏകദേശം 100 കോടിയോളം രൂപയായിരുന്നു പ്രതിഫലം. യു നടൻമാരിൽ കൂടുതൽ ആരാധകരുള്ള താരമാണ് രാം ചരൺ. ധീരയും ആർ ആർ ആറും താരത്തിന് വലയി സ്വീകാര്യത നേടിക്കൊടുത്തിരുന്നു.

താരത്തിന്റെ ഏറ്റവലും പുതിയ ചിത്രത്തിന്റെ സംവിധായകനായ ബുച്ചി ബാബു തന്റെ അരങ്ങേറ്റ ചിത്രമായ ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ചതാണ്. ആർ സി 16 ന്റെ സം​ഗീത സംവിധാനം എ ആർ റഹ്മാനാണ്. ശിവ് രാജ് കുമാർ ചിത്രത്തിൽ പ്രാധാന്യമുള്ള വേഷം ചെയ്യുന്നുണ്ട്. ജാൻവി കപൂറാണ് നായിക. അതേ സമയം ആരൊക്കെയാണ് മറ്റ് താരങ്ങൾ എന്ന് വ്യക്തമല്ല. ശിവ് രാജ് കുമാറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ആർ സി 16 എന്നതും ശ്രദ്ധേയമാണ്.

അതേ സമയം രാം ചരണിന്റേതായി ഒടുവിൽ തെലുങ്കിൽ എത്തിയ ചിത്രം ആചാര്യയാണ്. രാം ചരണിന്റെ അച്ഛനും സൂപ്പർ താരവുമായ ചിരഞ്ജീവിയായിരുന്നു ചിത്രത്തിൽ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+