Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാ​ഗ്യനായിക; രൺബീറിന്റെ നായികയാവാൻ രശ്മിക മന്ദാന വാങ്ങുന്നത് കോടികളോ? തുക കേട്ടാൽ ഞെട്ടും!!

രൺബീർ കപൂർ നായകനായി എത്തുന്ന അനിമലിന്റെ ട്രെയിലർ തന്നെ വൻ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് രൺബീർ അനിമലിൽ എത്തുന്നതെന്ന് വ്യക്തമാണ്. താരത്തിന്റെ ലുക്ക് കണ്ട ആരാധകർ ആവേശത്തിലാണ്. സിനിമയിലെ ​ഗാനങ്ങളും വൻ ​ഹിറ്റാണ്. ഇതോടെ സിനിമ ​ഗംഭീര വിജയം തന്നെ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് സിനിമാ ലോകം.

നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായെത്തിയ രശ്മിക മന്ദാനയാണ് രൺബീറിന്റെ നായികയായി എത്തുന്നത്. അങ്ങനെ പ്രതീക്ഷ നൽകുന്ന ഘടങ്ങൾ സിനിമയ്ക്കുണ്ട്. സിനിമയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. ഇപ്പോൾ രൺബീർ അടക്കമുള്ള താരങ്ങൾ സിനിമയ്ക്ക് വാങ്ങിയ പ്രതിഫലമാണ് ചർച്ചയാവുന്നത്.

Resshmika

വൻതുകയാണ് രൺബീർ ഉൾപ്പെടെ ഉള്ള താരങ്ങൾ പ്രതിഫലമായി വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ അഭിനയിക്കാൻ രൺബീർ വാങ്ങുന്നത് 70 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. രൺബീറിന്റെ വമ്പൻ ചിത്രങ്ങളിൽ ഒന്നായിരിക്കും അനിമൽ എന്നാണ് റിപ്പോർട്ട്.

നായിക രശ്മിക മന്ദാന ചിത്രത്തിൽ വാങ്ങുന്നത് നാല് കോടി ആണെന്നാണ് വിവരം. അനിൽ കപൂർ രണ്ട് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നും ചിത്രത്തിൽ ബോബി ഡിയോൾ നാല് കോടിയാണ് പ്രതിഫലമായി വാങ്ങുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സന്ദീപ് റെഡ്ഡി വങ്കയാണ് ചിത്രത്തിന്റെ സംവിധാനം. ഡിസംബർ ഒന്നിനാണ് സിനിമയുടെ റിലീസ്. അർജ്ജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് അനിമൽ. അമിത് റോയ് ആണ് സിനിമയുടെ ഛായാഗ്രാഹണം.

ഹർഷവർദ്ധൻ രാമേശ്വർ ആണ് സം​ഗീത സംവിധാനം നിർഹഹിക്കുന്നത്. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ്. ബോബി ഡിയോളിന് പുറമെ ത്രിപ്തി ദിമ്രി, ശക്തി കപൂർ. സുരേഷ് ഒബ്റോയ്, ബാബ്ലു, സിദ്ധാന്ത് തുടങ്ങയവർ ചിത്രത്തിന്റെ ഭാ​ഗമാണ്.

രൺബീറിന്റെ ജോഡി ആയിത്തന്നെയാണ് രശ്മിക എത്തുന്നത്. അനിൽ കപൂർ അച്ഛന്റെ വേഷത്തിലാണ് എന്നാണ് സൂചന. ടീ സീരിസിന്റേയും ഭദ്രകാളി പിക്ച്ചേഴ്സിന്റെയും ബാനറിലാണ് നിർമ്മാണം. വൻ പ്രതീക്ഷിയിലാണ് രൺബീറിന്റെ ആരാധകർ. ഈ ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡിനെ ഇളക്കിമറിക്കുമെന്നാണ് പ്രതീക്ഷ. റൺബാർ - രശ്മിക കോമ്പോ ഭാ​ഗ്യ ജോഡി ആയിരിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+