ഖുശി വമ്പന്‍ ഹിറ്റിലേക്ക്: സാമന്ത വാങ്ങിയ പ്രതിഫലം ഇത്ര, വിജയ് ദേവരകൊണ്ട പ്രതിഫലത്തില്‍ മുന്നില്‍
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് സാമന്ത. നടിയുടെ ഏറ്റവും പുതിയ ചിത്രം ഖുശി ഇന്ന് റിലീസായിരിക്കുകയാണ്. പോസിറ്റീവ് റിവ്യൂവാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വമ്പന്‍ ഹിറ്റിലേക്ക് നീങ്ങും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നടിയുടെ പ്രതിഫല കാര്യം ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്. ഖുഷിയില്‍ നടിക്ക് ലഭിച്ച പ്രതിഫലം സാധാരണ ലഭിക്കുന്നതില്‍ നിന്ന് കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം മറ്റ് താരങ്ങള്‍ക്കും പ്രതിഫലം സാധാരണത്തേത്തില്‍ നിന്ന് വ്യത്യസ്തമാണ്. ചിത്രത്തിലെ നായകന്‍ വിജയ് ദേവരകൊണ്ടയാണ്. വമ്പന്‍ പരാജയമായ ലൈഗറിന് ശേഷമാണ് താരം ഈ സിനിമ ചെയ്തത്. സാമന്തയ്ക്കും മറ്റ് താരങ്ങള്‍ക്കും ലഭിച്ച പ്രതിഫലം എത്രയാണെന്ന് നോക്കാം.

ഖുശിക്കായി പ്രമോഷനുകളില്ല
ഖുശിക്കായി സാമന്ത അധികം പ്രമോഷനുകളൊന്നും നടത്തിയിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. പകരം സോഷ്യല്‍ മീഡിയയിലൂടെ ആക്ടീവായി തന്നെ പ്രമോഷന്‍ നടത്തിയിരുന്നു സാമന്ത.
അതേസമയം വിജയ് ദേവരകൊണ്ടയാണ് വിവിധ നഗരങ്ങളിലെത്തി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായത്. യാത്രകള്‍ ചെയ്യുന്നതിന് ചില പ്രശ്‌നങ്ങള്‍ നടിക്കുണ്ടായിരുന്നു. പകരം ഓണ്‍ലൈനായി പ്രമോഷനില്‍ പങ്കെടുത്തിരുന്നു സാമന്ത.
സാമന്ത ശമ്പളം കുറച്ചു
ഖുശിയുടെ ടീം ചിത്രത്തിനായി വളരെയധികം ക്ഷമ കാണിച്ചിരുന്നു. ഷൂട്ടിംഗ് സാമന്തയ്ക്കായി വൈകിപ്പിക്കുകയും ചെയ്തിരുന്നു. രോഗം മാറി ഷൂട്ടിംഗിന് വരാന്‍ സാധിക്കുന്നത് വരെ അവര്‍ കാത്തിരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നടി പ്രതിഫലം കുറച്ചാണ് സിനിമയോട് സഹകരിച്ചത്.
ഒരു കോടിയോളം രൂപ നടി പ്രതിഫലത്തില്‍ നിന്ന് കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിലീസിന് മുമ്പ് മുഴുവന്‍ പണവും സ്വീകരിക്കാനും നടി തയ്യാറായില്ല. റിലീസിന് ശേഷം മതിയെന്നായിരുന്നു നിലപാട്.
ഖുശിക്ക് വാങ്ങിയ പ്രതിഫലം
ഖുഷിക്കായി സാമന്ത വാങ്ങിയത് 4.5 കോടിയാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പ് നല്‍കിയ ഒരു കോടി രൂപ നടി തിരിച്ചുനല്‍കുകയും ചെയ്തു. ഇതോടെ മൊത്തം 3.5 കോടി രൂപയാണ് സാമന്ത ചിത്രത്തിനായി വാങ്ങിയത്. ശിവ നിര്‍വാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം സാമന്ത പ്രതിഫലത്തില്‍ വിട്ടുവീഴ്ച്ച ചെയ്തതോടെ കൂടുതല്‍ മികവോടെ ചിത്രം പുറത്തിറക്കാന്‍ ടീമിനെ സഹായിച്ചിരിക്കുകയാണ്. റിലീസായതോടെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു.
നടിയുടെ ആസ്തി
സാമന്തയുടെ ആസ്തി 13 മില്യണ്‍ യുഎസ് ഡോളറാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ആസ്തിയുള്ള നടിമാരില്‍ ഒരാളായി ഇതോടെ മാറിയിരിക്കുകയാണ് ആസ്തി. മൂന്ന് മുതല്‍ 5 കോടി രൂപ വരെയാണ് നടി സാധാരണ പ്രതിഫലമായി വാങ്ങാറുള്ളത്.
മാസം 25 ലക്ഷമാണ് നടിയുടെ വരുമാനം. സാമന്തയ്ക്ക് സ്വന്തമായി 7.8 കോടിയുടെ ഫ്‌ളാറ്റ് ഹൈദരാബാദിലുണ്ട്. മുംബൈയില്‍ 15 കോടിയുടെ മറ്റൊരു വീടും നടിക്കുണ്ട്.
ഖുശി താരങ്ങളുടെ ശമ്പളം ഇങ്ങനെ
വിജയ് ദേവരകൊണ്ട ചിത്രത്തിനായി 23 കോടി രൂപയാണ് വാങ്ങിയത്. സംവിധായകന്‍ ശിവ നിര്‍വാന ചിത്രത്തിനായി 12 കോടിയാണ് വാങ്ങിയത്. അതേസമയം ചിത്രത്തിന്റെ വന്‍ വിജയം നടന്‍ വിജയ് ദേവരകൊണ്ടയ്ക്കും ഗുണം ചെയ്യും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി വന്‍ വിജയങ്ങളൊന്നും താരത്തിനില്ല. ഖുശിയുടെ വിജയത്തോടെ താരമൂല്യം വീണ്ടെടുക്കാനും താരത്തിന് സാധിക്കും.












Click it and Unblock the Notifications