Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പാട്ട് പാടാൻ ശ്രേയ ഘോഷാൽ വാങ്ങുന്ന പ്രതിഫലം എത്രയാണോന്നോ? ആസ്തിയും അറിയാം

ശ്രേയാ ഘോഷാലിന്റെ പാട്ടുകൾക്ക് ഏറെ ആരാധകരുണ്ട്. ഇന്ത്യയിലെ പ്രശസ്ത ​ഗായകരിൽ ഒരാളാണ് ശ്രേയ. ഏത് ഭാഷയിൽ ആയാലും അനായാസം പാടാനുള്ള കഴിവ്, മാധുര്യമുള്ള ശബ്ദം വീണ്ടും വീണ്ടും കേൾവിക്കാരെ പ്രേരിപ്പിക്കുന്ന മാജിക്ക് ഇതൊക്കെ തന്നെയാണ് തന്നെയാണ് ശ്രേയയുടെ പ്രത്യേകത. മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിൽ പാടി കഴിവ് തെളിയിച്ച ​ഗായികയാണ് ശ്രേയ.

ഹിന്ദി, ബം​ഗാളി, ഭോജ്പൂരി, ഉറുദു, കന്നഡ, മലയാളം മറാത്തി, പ‍ഞ്ചാബി തമിഴ്, തെലുങ്ക് എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിലും ചില വിദേശ ഭാഷകളിലും ശ്രേയ പാട്ടുകൾ പാടിയിട്ടുണ്ട്. തിരക്ക് പിടിച്ച കരിയറായിരുന്നു ശ്രേയയുടേത്. 4 വയസ്സുള്ളപ്പോൾ ശ്രേയ സം​ഗീതം അഭ്യസിക്കാൻ തുടങ്ങി. 6 വയസായപ്പോൾ യഥാവിധി ക്ലാസിക്കൽ സംഗീതം അഭ്യസിക്കുവാൻ തുടങ്ങി.

singer sreya

സ രി ​ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയായതോടെയാണ് ശ്റേയ സം​ഗീത രം​ഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002- ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി രം​ഗത്തും ശ്രേയ സ്ഥാനം നേടി. ഈ ചലച്ചിത്രത്തിലെ ഗാനത്തിന് ആ വർഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ പുരസ്കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആർ ഡി ബർമ്മൻ പുരസ്കാരവും ലഭിച്ചു

2015 ഫെബ്രുവരി 5 ന് മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ശ്രയേ വിവാഹിതയായത്. തന്റെ സ്കൂൾ സു​ഹൃത്തും കാമുകനുമായിരുന്ന ശൈലാദിത്യ മുഖോപാധ്യായയെ ആണ് വിവാഹം കഴിച്ചത്. ഇപ്പോൾ ചർച്ചയാകുന്നത് ഒരു പാട്ടിന് ശ്രേയ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നാണ്. ഒരു ​ഗാനത്തിന് ശ്രേയ 25 ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച് ഏകദേശം 180 കോടി മുതൽ 185 കോടി രൂപ വരെയാണ് ശ്രേയയുടെ ഇതുവരെയുള്ള ആസ്തി. നിരവധി അം​ഗീകാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. 5 ദേശീയ അവാർഡുകൾ. നാല് കേരള സംസ്ഥാന അവാർഡുകൾ, രണ്ട് തമിഴ്നാട് സ്റ്റേറ്റ് അവാർഡ്, 2 ബി എഫ് ജെ എ അവാർഡുകൾ, ഏഴ് ഫിലിം ഫെയർ അവാർഡുകൾ, പത്ത് ഫിലിം ഫെയർ അവാർഡുകൾ എന്നിങ്ങനെ നിരവധി അവാർഡുകൾ ശ്രയേയ്ക്ക് ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+