Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപിക പദുക്കോൺ മണിക്കൂറുകൾ മാത്രം ധരിച്ച മഞ്ഞ ഗൗൺ; വിറ്റുപോയത് എത്ര രൂപയ്ക്കാണെന്നോ?

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് താരം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ സന്തോഷം താരത്തിന്റെ മുഖത്ത് വ്യക്തവുമാണ്. സോഷ്യൽ മീഡിയയിൽ ദീപകയുടെ ​ഗർഭകാല ഫാഷൻ ചർച്ചയാകാറുണ്ട്. ദീപകയുടെ വസ്ത്രങ്ങളും സ്റ്റൈലുമൊക്കെ വൈറൽ ആവാറുമുണ്ട്. വയർ മറച്ചുപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്.

അടുത്തിടെ മുംബൈയിൽ നടന്ന തൻ്റെ ചർമ്മസംരക്ഷണ ബ്രാൻഡിൻ്റെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ താരം ധരിച്ച ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രം വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ മഞ്ഞ ​ഗൗൺ വീണ്ടും ചർച്ചയായിരിക്കുകയാണ്. 82°E എന്ന തന്റെ ബ്യൂട്ടി ബ്രാന്റിന്റെ പ്രൊമോഷന്റെ ഭാ​ഗമായാണ് ദീപിക ഈ മഞ്ഞ ​ഗൗൺ ധരിച്ചത്.

deepika

ഈ വസ്ത്രം ധരിച്ചതിന് പിന്നാലെ ദീപിക ഇത് വിൽപനയ്ക്ക് വെച്ചിരുന്നു. ഒരു ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ​ഗൗൺ വിൽപനയ്ക്ക് വെച്ചതായി താരം പറഞ്ഞത്."ഫ്രഷ് ഓഫ് ദി റാക്ക്! ആരാണ് ഇതിൽ കൈകോർക്കുന്നത്!? എന്നായിരുന്നു താരം ചോദിച്ചത്. മണിക്കൂറുകൾ കൊണ്ടാണ് ഈ മഞ്ഞ ​ഗൗൺ വിറ്റുപോയത്. ഗൗൺ വിറ്റ് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. ധരിച്ച് 72 മണിക്കൂറിന് ശേഷമാണ് ഗൗൺ വിൽപ്പനയ്ക്ക് വെച്ചതെന്നാണ് വിവരം.

ദീപകയുടെ ഈ ​ഗൗൺ 34000 രൂപയ്ക്കാണ് വിറ്റുപോയത്. വസ്ത്രം വിൽപനയ്ക്ക് വെച്ചതിന് പിന്നാലെ വാങ്ങിയ ആളെ ടാ​ഗ് ചെയ്ത് ​ഗൗൺ വിറ്റുപോയതായി വ്യക്തമാക്കിയിരുന്നു. എമ്പയർ കട്ട് വിത്ത് എ ഡ്രമാറ്റിക് ഫ്ലെയർ എന്നാണ് ദീപിക ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. ഭർത്താവ് രൺവീർ സിം​ഗും താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ചിരുന്നു.

പ്രഭാസ്, അമിതാഭ് ബച്ചൻ, ദിഷ പടാനി എന്നിവർക്കൊപ്പം കൽക്കി 2898 എഡി തുടങ്ങിയ ചിത്രങ്ങളിലാണ് ദീപിക അഭിനയിക്കുന്നത്. രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ എന്ന ചിത്രങ്ങളിൽ താരം അഭിനയിക്കുന്നുണ്ട്.

അതിൽ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, ടൈഗർ ഷ്റോഫ്, കരീന കപൂർ ഖാൻ, അർജുൻ കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം 2024 ലെ സ്വാതന്ത്ര്യ ദിനത്തിൽ റിലീസ് ചെയ്യും. അടുത്തിടെ അജയ് - ജാക്കി ഷ്രോഫ് കശ്മീരിലെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+