തൊട്ടതെല്ലാം പൊന്നാക്കുന്ന നടൻ, സംവിധായകൻ; ഒരു സിനിമയ്ക്ക് വിനീത് ശ്രീനിവാസൻ വാങ്ങുന്ന പ്രതിഫലം എത്ര?
ഗായകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ വർഷങ്ങൾക്ക് ശേഷം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രമാണ് ആദ്യമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. മലർവാടി മുതൽ ഇതുവരെ ചെയ്ത എല്ലാ ചിത്രങ്ങളും വിജയത്തിലെത്തിക്കാൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളും അങ്ങനെ തന്നെ. അങ്ങനെ തൊട്ടതെല്ലാം വിജയത്തിലെത്തിക്കുന്ന വിനീത് സിനമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്രയാണെന്നോ?

വിനീത് കൊണ്ടുവന്ന നായകന്മാരും വിനീതിന്റെ സിനിമയിലെ നായകന്മാരും കോടികൾ വാങ്ങുമ്പോൾ വിനീത് വ്യത്യസ്തനാണ്. പ്രണവ് മോഹൻലാൽ നിലവിൽ ഒരു ചിത്രത്തിന് രണ്ട് മുതൽ 3 കോടി വരെയാണ് വാങ്ങുന്നതെന്നാണ് വിവരം. അതുപോലെ തന്നെ ആദ്യ സിനിമയിലൂടെ വിനീത് കൊണ്ടുവന്ന നിവിൻ പോളിയും കോടികളാണ് പ്രതിഫലം വാങ്ങുന്നത്. എന്നാൽ വിനീത് അങ്ങനെ കോടികൾ പ്രതിഫലം വാങ്ങാറില്ല എന്നാണ് വിവരം. വിനീത് പ്രതിഫലത്തിന്റെ കാര്യത്തിൽ അത്ര കടുംപിടിത്തം കാണിക്കാറില്ല എന്നാണ് ലഭിക്കുന്ന കണക്കുകൾ നൽകുന്ന സൂചന
ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് നൽകുന്ന വിവരം അനുസരിച്ച് വിനീത് ഒരു കോടി പോലും പ്രതിഫലമായി വാങ്ങാത്ത ആളാണ്. ഒരു സിനിമയ്ക്ക് 25 ലക്ഷം മുതൽ 75 ലക്ഷം വരെയാണ് വിനീതിന്റെ ശമ്പളം എന്നാണ് പറയുന്നത്. 2024 ഏപ്രിൽ മാസം വരെ അപ്ഡേറ്റ് ചെയ്ത പട്ടിക പ്രകാരമാണ് ഈ വിവരം.
അതേ സമയം വർഷങ്ങൾ ശേഷത്തിന് മുൻപ് ഹൃദയമാണ് പ്രണവിനെ നായകനാക്കി വിനീത് ചെയ്ത ചിത്രം. സൂപ്പർ ഹിറ്റായിരുന്നു. ഹൃദയത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. വിനീത് തുടർച്ചായായി സിനിമകൾ ചെയ്യാറില്ല. പക്ഷേ ചെയ്യുന്ന സിനമകളെല്ലാം സൂപ്പർ വിജയമാക്കാൻ സാധിക്കാറുണ്ട്.
സംവിധായകൻ, ഗയാകൻ, നടൻ എന്നീ മേഖലികളിലെല്ലാം തിളങ്ങുന്ന നിൽക്കുന്ന വിനീതിന് തനിക്ക് ഇനിയും നൃത്തം ചെയ്യാൻ മാത്രം സാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിനീത് ചെയ്യുന്ന സിനിമകൾ മികച്ചതായിരിക്കും എന്ന വിശ്വാസം പ്രേക്ഷകർക്കുണ്ട്. ആ പ്രതീക്ഷ ഇതുവരെയും വിനീത് തകർത്തിട്ടില്ല.












Click it and Unblock the Notifications