ഉലക നായകന്, സൂപ്പര്‍സ്റ്റാര്‍, ദളപതി, തല, നടിപ്പിന് നായകന്...; താരങ്ങള്‍ക്ക് ഈ വിശേഷണം വന്നതെങ്ങനെ?
സിനിമയിലെ താരങ്ങളെ വിശേഷിപ്പിക്കാന്‍ പല പേരുകളും നമ്മള് ഉപയോഗിക്കാറുണ്ട്. സൂപ്പര്‍സ്റ്റാര്‍, മെഗാ സ്റ്റാര്‍, ജനപ്രിയനായകന്, സ്റ്റൈലിഷ് ഹീറോ, ചോക്ലേറ്റ് ഹീറോ തുടങ്ങിയ വിശേഷണങ്ങളുള്ള മലയാള നടന്മാരുണ്ട്. എന്നാല്‍ എല്ലാത്തിനും സ്വന്തം ശൈലി കൊണ്ടുവരുന്ന തമിഴ്നാട്ടുകാര്‍ ഇക്കാര്യത്തിലും അല്പം വ്യത്യസ്തരാണ്. പതിവ് വിശേഷണങ്ങളല്ല തമിഴര്‍ തങ്ങളുടെ ഇഷ്ടതാരത്തിന് നല്‍കാറുള്ളത്.
അതിനാലാണ് സൂപ്പര്‍താരങ്ങളായ കമല്ഹാസന് ഉലകനായകന് എന്നും രജനീകാന്തിന് തലൈവ എന്നും പേര് ലഭിക്കുന്നത്. അജിത്ത്, വിജയ്, സൂര്യ, വിക്രം തുടങ്ങിയവര്‍ക്കും ഇത്തരത്തില്‍ വിശേഷണങ്ങള്‍ ഉണ്ട്. എന്തിനേറെ പറയുന്നു ഐപിഎല്ലിലെ ചെന്നൈയുടെ സ്വന്തം ടീമായ സിഎസ്കെ താരങ്ങളായ ധോണിയും റെയ്നയും തലയെന്നും ചിന്നത്തലയെന്നുമാണ് അറിയപ്പെടുന്നത്. എങ്ങനെയാണ് താരങ്ങള്‍ക്ക് ഈ വിശേഷണങ്ങള്‍ ലഭിച്ചത് എന്ന് നോക്കാം.

കമല്‍ ഹാസന്-ഉലകനായകന്
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരിലൊരാളാണ് കമല്ഹാസന്. സംവിധായകന് കെ എസ് രവികുമാറാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു പേര് നല്‍കിയത്. രവികുമാറിന്റെ തെനാലി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലാണ് ഉലകനായകന് കമല്‍ ഹാസന് എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കമല്‍ ഹാസന് 10 വേഷത്തിലെത്തിയ ദശാവതാരത്തില്‍ ഉലകനായകനെ എന്ന ടൈറ്റില്‍ സോംഗും സൃഷ്ടിക്കപ്പെട്ടു.
രജനീകാന്ത്- തലൈവ/ സൂപ്പര്‍സ്റ്റാര്‍
സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ രജനീകാന്തിന് സ്റ്റൈല്മന്നന് എന്ന വിശേഷണവും ഉണ്ട്. പ്രേക്ഷകരെ സംബന്ധിച്ച് ലോകസിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്നും തലൈവ എന്നും രജനീകാന്തിനെ വിളിക്കാനാണ് ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ തലൈവ എന്ന് അപൂര്‍വമായി മാത്രമെ ടൈറ്റില്‍ കാര്‍ഡില്‍ കാണിക്കാറുള്ളൂ. ഭൂരിഭാഗം സിനിമകളിലും സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
1978 ല്‍ പുറത്തിറങ്ങിയ ഭൈരവിയിലൂടെ ആണ് രജനീകാന്തിന് സൂപ്പര്‍സ്റ്റാര്‍ പദവി ലഭിക്കുന്നത്. എന്നാല്‍ ശിവാജി ഗണേശന്, എംജിആര്‍ തുടങ്ങിയ മഹാരഥന്മാര് ഉള്ളപ്പോള്‍ അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്യുന്നത് ഉചിതമല്ലെന്ന് അക്കാലത്ത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് തന്റെ സിനിമകളിലൂടെ സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം അദ്ദേഹം അരക്കിട്ടുറപ്പിച്ചു.
വിജയ്-ദളപതി
തന്റെ കരിയറിന്റെ തുടക്കം മുതല്‍ വിജയിയെ ഇളയദളപതി എന്നാണ് വിളിച്ചിരുന്നു. 1994-ല്‍ പുറത്തിറങ്ങിയ റസിഗന് എന്ന ചിത്രത്തിലാണ് താരത്തിനായി ഈ പേര് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് രണ്ടരപതിറ്റാണ്ടോളം ഈ പേരിലായിരുന്നു വിജയ് അറിയപ്പെട്ടിരുന്നത്. 2017 ല്‍ അറ്റ്ലി-വിജയ് കൂട്ടുകെട്ടിലിറങ്ങിയ മെര്‍സല്‍ എന്ന ചിത്രത്തിലൂടെയാണ് ദളപതി, ഇളയ ദളപതിയായി പ്രതിഷ്ഠിക്കപ്പെട്ടത്.

സൂര്യ- നടിപ്പിന് നായകന്
തമിഴ് സിനിമയില്‍ നിലവില്‍ വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ ചെയ്യുന്ന നടന്മാരില് മുന്‍പന്തിയിലാണ് സൂര്യ. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊണ്ട് തന്റെ അഭിനയത്തികവില്‍ പൊന്‍തിലകം ചാര്‍ത്താനും താരത്തിനായി. നടിപ്പിന് നായകന് എന്നാണ് പൊതുവെ സൂര്യ അറിയപ്പെടുന്നത്. ബാലയുടെ നന്ദയില്‍ അഭിനയിച്ചതിന് ശേഷമാണ് ഈ പേര് ലഭിച്ചത്. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.
അജിത്ത്- തല
തമിഴ്നാട്ടുകാര്‍ക്ക് ശരിക്കും രണ്ട് 'തല'കള്‍ ഉണ്ട്. ഒരാള്‍ മഹേന്ദ്ര സിംഗ് ധോണി, മറ്റൊരാള്‍ അജിത് കുമാര്‍. അജിത്തിന്റെ വന്‍ വിജയചിത്രമായ 2001 ല്‍ പുറത്തിറങ്ങിയ ധീനയില് നടന് മഹാനദി ശങ്ക അവതരിപ്പിച്ച കഥാപാത്രങ്ങളിലൊന്ന് അദ്ദേഹത്തെ തല എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് ശേഷമാണ് അജിത്തിന് തല എന്ന പേര് ലഭിച്ചത്. എന്നാല്‍ തല എന്ന പേര് അജിത്ത് തന്നെ നിരസിക്കുകയും തന്നെ അങ്ങനെ പരാമര്ശിക്കുന്നതിലുള്ള അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications