ഒരു മിനുട്ടിന് വാങ്ങുന്നത് 1 കോടി, കരിയറില്‍ ഒരു ഹിറ്റ് സിനിമ പോലുമില്ല, ആരാണ് ഈ നടി?
ബോളിവുഡിലെ യുവനടിമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് താരമാണ് ഉര്‍വശി റൗട്ടേല. നടിയുടെ സൗന്ദര്യത്തിന് ഒരുപാട് ആരാധകരുമുണ്ട്. എന്നാല്‍ എത്ര പേര്‍ക്കറിയാം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നടി ഉര്‍വശിയാണെന്ന്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അടക്കം ഉര്‍വശി സാന്നിധ്യമറിയിച്ച് കഴിഞ്ഞു. 2013ല്‍ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സണ്ണി ഡിയോള്‍ ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. ഉര്‍വശി അറിയപ്പെടുന്നൊരു മോഡലാണ്. മിസ ദിവ യൂണിവേഴ്‌സില്‍ നടി കിരീടം ചൂടിയിരുന്നു. 2015ലായിരുന്നു ഈ നേട്ടം.
ഇതേ വര്‍ഷം തന്നെ ഇന്ത്യയെ മിസ് യൂണിവേഴ്‌സ് ടൂര്‍ണമെന്റിലും നടി പ്രതിനിധീകരിച്ചിരുന്നു. അടുത്തിടെ താരം വാര്‍ത്തകളില്‍ നിറഞ്ഞത് പ്രതിഫലത്തിന് വേണ്ടിയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്നയായിരുന്നു ഒരു റിപ്പോര്‍ട്ടര്‍ അവരെ വിശേഷിപ്പിച്ചത്. റെഡിറ്റ് യൂസര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് ഉര്‍വശിയുടെ പ്രതിഫലക്കാര്യം ചര്‍ച്ചയാവാന്‍ കാരണമായത്.

അതില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് നടി പറയുന്നുണ്ട്. എന്നാല്‍ അവതാരകന്‍ പറയുന്നത് നടിയാണ് രാജ്യത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയെന്നാണ്. ഒരു മിനുട്ടിന് ഒരു കോടി രൂപയാണ് ഉര്‍വശി സിനിമകള്‍ക്കായി വാങ്ങുന്നതെന്നായിരുന്നു അവതാരകന്‍ പറഞ്ഞു. എന്നാല്‍ ഈ പറഞ്ഞതിനെ ഉര്‍വശി തള്ളിക്കളഞ്ഞില്ല. സ്വപ്രയത്‌നത്തിലൂടെ വളര്‍ന്ന് വന്ന നടിമാര്‍ തന്നെ പോലെ വിജയിച്ചവളായി മാറട്ടെ എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും ഉര്‍വശി പഞ്ഞിരുന്നു. അതേസമയം നിരവധി യൂസര്‍മാര്‍ നടി കള്ളം പറയുകയാണെന്ന് കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം സിനിമാ കരിയറില്‍ ഒരു ഹിറ്റ് പോലും നടിക്കില്ല എന്നതാണ് വാസ്തവം. പിന്നെങ്ങനെ ഇത്ര വലിയ പ്രതിഫലം വാങ്ങുന്നു എന്നതാണ് സംശയം ജനിപ്പിക്കുന്നത്. പക്ഷേ നടിയുടെ ആരാധകവൃന്ദം വലുതായത് കൊണ്ട് സിനിമയില്‍ അഭിനയിപ്പിക്കാതെയിരിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കില്ല. നടി അടുത്തതായി ബോയപതി ശ്രീനിവാസിന്റെ രാം പോത്തിനേനി നായകനാവുന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് കളിക്കുന്നുണ്ട്.
മൂന്ന് മിനുട്ട് നേരത്തെ പെര്‍ഫോമന്‍സിനായി മൂന്ന് കോടി രൂപയാണ് നടിക്ക് ലഭിക്കുന്നത്. അതിനര്‍ത്ഥം ഒരു മിനുട്ടിന് ഒരു കോടി ലഭിക്കുമെന്നാണ്. ഒരു നടിക്കും ഇത്ര വലിയ തുക, ഇത്രയും ചെറിയൊരു ഭാഗത്തിനായി ലഭിച്ചിട്ടില്ല. ചിരഞ്ജീവി നായകനായ വാള്‍ട്ടയര്‍ വീരയ്യയിലെ ഐറ്റം ഡാന്‍സില്‍ രണ്ട് കോടി രൂപയാണ് നടി വാങ്ങിയത്.സനം രേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്റ്റോറി 4, പാഗല്‍പന്തി എന്നിവയാണ് നടിയുടെ ചില ചിത്രങ്ങള്‍.
അതേസമയം നടിയുടെ ആസ്തി എത്രയാണെന്ന് അറിയുമോ? 550 കോടിയാണ് നടിയുടെ ആസ്തി. മിസ് യൂണിവേഴ്‌സ് ബഹ്‌റൈന്റെ ചെയര്‍പേഴ്‌സണായും നടി നിയമിതയായി. ഇതിലൂടെ വന്‍ തുക അവര്‍ക്ക് ലഭിക്കും. അമേരിക്കന്‍ വംശജയല്ലാത്ത ഒരാള്‍ ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടാണ്. സ്ത്രീകളെ അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടര്‍ന്ന് സ്വന്തമാക്കാനുള്ള സഹായങ്ങളാണ് ഈ പദവിയിലൂടെ നടി ചെയ്യുക.












Click it and Unblock the Notifications