Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഹുബലിയിലെ കട്ടപ്പയാവാന്‍ പരിഗണിച്ചത് സത്യരാജിനെയല്ല, ആദ്യം പരിഗണിച്ചത് ഈ സൂപ്പര്‍ താരങ്ങളെ

ഇന്ത്യന്‍ സിനിമയിലെ സര്‍വകാല ഹിറ്റുകളിലൊന്നാണ് ബാഹുബലി. തെലുങ്കില്‍ നിന്ന് വന്ന് എല്ലാ ഭാഷകളിലും ചരിത്ര വിജയം നേടിയിരുന്നു ബാഹുബലി. ചിത്രത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സത്യരാജ് അവതരിപ്പിച്ച കട്ടപ്പയെന്ന കഥാപാത്രം. ഹിന്ദിയില്‍ നിന്നടക്കം സത്യരാജിന് വലിയ പ്രശംസ ഈ കഥാപാത്രത്തിലൂടെ ലഭിച്ചിരുന്നു.

ബാഹുബലി രണ്ടാം ഭാഗത്തിനായി ആളുകള്‍ കാത്തിരുന്നതും, ആദ്യ ഭാഗത്തില്‍ കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തിയത് എന്തുകൊണ്ടാണെന്നുള്ള സസ്‌പെന്‍സ് നിലനിര്‍ത്തിയത് കൊണ്ടാണ്. എന്നാല്‍ ഈ കഥപാത്രം ചെയ്യാന്‍ സംവിധായകനായ എസ്എസ് രാജമൗലി പരിഗണിച്ചിരുന്നത് സത്യരാജിനെയായിരുന്നില്ല. അമ്പരപ്പിക്കുന്ന മറ്റ് ചോയ്‌സുകളായിരുന്നു രൗജമൗലിയുടെ മനസ്സിലുണ്ടായിരുന്നത്.

mohanlal-satyaraj

ബാഹുബലിയിലെ ഏറ്റവും ഇഷ്ടപ്പെട്ട വേഷം കട്ടപ്പയുടേതാണെന്നും രാജമൗലി വെളിപ്പെടുത്തിയിരുന്നു. അതേസമയം രാജമൗലി മനസ്സില്‍ കണ്ടിരുന്നത് മോഹന്‍ലാല്‍ കട്ടപ്പയായി വരണമെന്നായിരുന്നു. ഈ റോളിനായി മോഹന്‍ലാലിനെ സമീപിക്കുകയും ചെയ്തിരുന്നുവെന്ന് 2017 റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട നടനാണെന്ന് രാജമൗലി പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ടാണ് മോഹന്‍ലാലിനെ ഏറ്റവും ഇഷ്ടപ്പെട്ട റോള്‍ ഏല്‍പ്പിക്കണമെന്ന് രാജമൗലി ആഗ്രഹിച്ചത്. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തില്‍ അഭിനയിക്കാനാവില്ലെന്ന് മോഹന്‍ലാല്‍ രാജമൗലിയെ അറിയിക്കുകയായിരുന്നു. അതേസമയം ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിനെയും കട്ടപ്പയുടെ റോളിനായി സമീപിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ജയിലിലായിരുന്നു സഞ്ജയ് ദത്ത്. അതുകൊണ്ട് സത്യരാജിനെ കൊണ്ട് ആ വേഷം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു രാജമൗലി.

ചിത്രം ഇറങ്ങിയതിന് പിന്നാലെ കട്ടപ്പയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015ലാണ് ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ഇത് സര്‍പ്രൈസ് വിജയമായി മാറിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം റിലീസ് ചെയ്തത്. കാത്തിരിപ്പ് നീണ്ടതും ചിത്രത്തിന്റെ വിജയത്തിന് സഹായിച്ചു. ബോക്‌സോഫീസ് 800 കോടിയിലധികം നേടി റെക്കോര്‍ഡിട്ടിരുന്നു ബാഹുബലി. ഈ ചിത്രത്തോടെ രാജമൗലി ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനായി മാറിയിരുന്നു.

ബാഹുബലിക്ക് ഇതുപോലെ നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബജറ്റേറിയ ചിത്രമായിരുന്നു ബാഹുബലി ആ സമയത്ത്. 180 കോടിയായിരുന്നു ആദ്യ ഭാഗത്തിനായി ചെലവ് വന്നത്. ചിത്രത്തില്‍ മഹിഷ്മതി സാമ്രാജ്യം കാണിക്കാനായി ഇന്ത്യന്‍ സിനിമ കാണാത്ത തരത്തിലുള്ള സെറ്റാണ് ഇട്ടത്. അതും അപൂര്‍വ കാര്യമായിരുന്നു.

അതുവരെ ചിത്രങ്ങള്‍ സ്വന്തം ഭാഷയില്‍ മാത്രം വിജയിക്കുന്നതായിരുന്നു സ്റ്റൈല്‍. വളരെ അപൂര്‍വം ചിത്രങ്ങളേ വിജയിച്ചിട്ടുള്ളൂ. എന്നാല്‍ ഹിന്ദിയില്‍ അടക്കം ചിത്രം റിലീസ് ചെയ്ത് പണം വാരി. വിഎഫ്എക്‌സിലും വന്‍ മുന്നേറ്റമായിരുന്നു ബാഹുബലി കാഴ്ച്ചവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+