150 കോടിയുടെ കമ്പനി, 25 കോടിയുടെ വീട്, ദേശീയ അവാര്‍ഡ് ജേതാവ്, ഈ നടി ആരെന്നറിയുമോ?
മുംബൈ: ബോളിവുഡിലെ ഇന്നത്തെ ഏറ്റവും താരമൂല്യമുള്ള നടി ആലിയ ഭട്ട് ആണ് എന്ന് എല്ലാവര്‍ക്കുമറിയാം. ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് ആലിയ പ്രതിഫലമായി വാങ്ങുന്നത്. ഇന്ത്യയിലെ ധനികയായ നടിമാരില്‍ ഒരാളാണ് ആലിയ. 560 കോടിയുടെ ആസ്തി അവര്‍ക്കുണ്ട്. അടുത്തിടെ ദേശീയ അവാര്‍ഡ് കൂടി നേടിയതോടെ ആലിയയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരിക്കുകയാണ്.
എന്നാല്‍ നടിക്ക് എത്ര വീടുകളുണ്ടെന്ന് ആരാധകര്‍ക്ക് പോലും അറിയുന്നുണ്ടാവില്ല. മൂന്ന് വീടുകള്‍ അവര്‍ക്ക് സ്വന്തമായിട്ടുണ്ട്. ഇതിലൊന്ന് ലണ്ടനിലാണ്. മുംബൈയിലെ ജുഹുവിലും, ബാന്ദ്രയിലുമാണ് ഓരോ വീടുകള്‍ ഉള്ളത്. ആലിയയുടെ സഹോദരി ഷഹീനാണ് ജുഹുവിലെ വീട്ടില്‍ താമസിക്കുന്നത്.അതേസമയം ബാന്ദ്രയിലെ വീട്ടിലാണ് രണ്‍ബീറും ആലിയയും താമസിക്കുന്നത്. ഏറ്റവും രസകരമായ കാര്യം, ആലിയ ആദ്യം വാങ്ങിയ വീട് ഇന്ത്യയില്‍ അല്ല എന്നതാണ്. ലണ്ടനിലെ വീടാണ് ആദ്യം വാങ്ങിയത്.

2018ലാണ് ആലിയ സ്വപ്നം ഭവനം ലണ്ടനില്‍ വാങ്ങിയത്.ഇതൊരു ആഡംബര വീട് കൂടിയാണ്. 25 കോടി രൂയാണ് ഇതിന്റെ മൂല്യം. ലണ്ടനിലെ അത്യാഡംബര മേഖലയായ കോവന്റ് ഗാര്‍ഡനിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടുകളോടുള്ള ആലിയയുടെ പ്രത്യേക താല്പര്യം അവിടം കൊണ്ടും അവസാനിച്ചില്ല. രണ്ടാമത്തെ വീട് 2020ല്‍ കൊവിഡിന്റെ സമയത്താണ് സ്വന്തമാക്കുന്നത്.
ബാന്ദ്രയിലായിരുന്നു ആലിയ രണ്ടാമത്തെ വീട് സ്വന്തമാക്കിയത്. ഇത് ഏറെ ചര്‍ച്ചയായിരുന്നു. വാസ്തു പലി ഹില്‍സ് കോംപ്ലക്സിലെ അഞ്ചാം നിലയിലാണ് ഈ അപ്പാര്‍ട്ട്മെന്റുള്ളത്. നാല്‍പ്പത് കോടിയോളമാണ് ഇതിന്റെ വില. ആലിയ ഇത് വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അതേസമയം രണ്‍ബീര്‍ കപൂറിന് ഇതേ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ മറ്റൊരു വീടുമുണ്ട്. വീടുകളോട് മാത്രമല്ല കാറുകളോടും ആലിയക്ക് ഇഷ്ടമുണ്ട്.
ആഡംബര കാറുകളുടെ വലിയൊരു ശേഖരം ആലിയക്കുണ്ട്. ബിഎംഡബ്ല്യു 7 സീരീസ്, 3 ഓഡി കാറുകള്‍, എന്നിവയും ആലിയക്കുണ്ട്. ഇതില്‍ രണ്ടെണ്ണം എസ്യുവികളാണ്, ഒരെണ്ണം സെഡാനുമാണ്. ആലിയ മികച്ചൊരു ബിസിനസുകാരിയാണെന്ന് എത്ര പേര്‍ക്കറിയാം. ആഡ് എ മാമാ എന്ന പ്രശസ്മായ ക്ലോത്തിംഗ് ബ്രാന്‍ഡ് അവര്‍ക്കുണ്ട്. 2020ലാണ് ഈ ബ്രാന്‍ഡ് അവര്‍ ആരംഭിച്ചത്. 150 കോടിയാണ് ഈ കമ്പനിയുടെ മൂല്യമെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇഷാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍ ആലിയയുടെ കമ്പനി 300-350 കോടിക്ക് വാങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. നിര്‍മാണ കമ്പനിയും ആലിയക്കുണ്ട്. 2019ല്‍ ലോഞ്ച് ചെയ്ത് എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍ എന്ന നിര്‍മാണ കമ്പനിയാണിത്. അതേസമയം ബാന്ദ്ര വെസ്റ്റില്‍ 38 കോടിയുടെ ഒരു അപ്പാര്‍ട്മെന്റ് നടി വാങ്ങിയിട്ടുണ്ട്. ഇത് നിര്‍മാണ കമ്പനിയുടെ പേരിലാണ്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications