15 കോടി ബജറ്റ്, ഏറ്റവും ലാഭമേറിയ ചിത്രമായി സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, കളക്ഷന്‍ എത്രയെന്ന് അറിയുമോ?
ഇന്ത്യന്‍ സിനിമയില്‍ വമ്പന്‍ ചിത്രങ്ങള്‍ ബ്ലോക്ബസ്റ്ററുകളാകുന്നതും, ചരിത്രം തീര്‍ക്കുന്ന വിജയങ്ങളാകുന്നതും സര്‍വ സാധാരണമാണ്. എന്നാല്‍ ഒരു കൊച്ചു ചിത്രം ഈ പറഞ്ഞ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്താല്‍ എങ്ങനെയുണ്ടാവും. അങ്ങനെ അപൂര്‍വമായി സംഭവിക്കാറേയുള്ളൂ. ബോളിവുഡില്‍ അടുത്തൊന്നും ഇത്തരത്തിലുള്ള വിജയങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷേ ഒരിക്കല്‍ അത് ബോളിവുഡില്‍ സംഭവിച്ചിട്ടുണ്ട്.
ആയിരം കോടി നേടിയ ബാഹുബലിക്കും ജവാനും, ആര്‍ആര്‍ആറിനും, കെജിഎഫിനും മുമ്പേയാണിത്. ഇന്ത്യന്‍ ബോക്‌സോഫീസിലെ വമ്പന്‍ ഗ്രോസറുകളിലൊന്നാണിത്. ഈ ചിത്രങ്ങളെല്ലാം വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്. ആക്ഷന്‍-അഡ്വഞ്ചര്‍ വിഭാഗത്തില്‍ വരുന്നതാണ് ഇവയെല്ലാം.ഒരു ന്യൂജനറേഷന്‍ ചിത്രമാണ് ഈ ചിത്രങ്ങളെ പോലെ തന്നെ കളക്ഷനില്‍ റെക്കോര്‍ഡിട്ടത്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ അല്ല ഈ ചിത്രം നന്നായി കളക്ട് ചെയ്തത്.

ചിത്രം ഓടിയത് കൂടുതലായും വിദേശ മാര്‍ക്കറ്റുകളിലാണ്. ഇതില്‍ സൂപ്പര്‍ താരങ്ങളൊന്നുമല്ല അഭിനയിച്ചത്. സ്ത്രീപക്ഷ സിനിമ മാത്രമായിരുന്നു ഇത്. 2017ല്‍ പുറത്തിറങ്ങിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ അദ്വൈത് ചന്ദനാണ് നിര്‍മിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ലാഭമേറിയ ചിത്രമെന്ന പേര് സീക്രട്ട് സൂപ്പര്‍ സ്റ്റാറിനാണ്. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനാണ് ഈ ചിത്രം നിര്‍മിച്ചത്. വെറും പതിനഞ്ച് കോടി മാത്രമായിരുന്നു ഇതിന്റെ ബജറ്റ്. ഒരു അതിഥി വേഷത്തില്‍ ആമിര്‍ ഖാന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം സീക്രട്ട് സൂപ്പര്‍ സ്റ്റാറില്‍ പതിനഞ്ചുകാരിയായ സൈറ വസീമാണ് പ്രധാന വേഷത്തിലെത്തിയത്. ഇന്ത്യയില്‍ നിന്ന് ഈ ചിത്രം 50 കോടിക്ക് മുകളില്‍ മാത്രമാണ് നേടിയത്. ചെറിയൊരു ഹിറ്റ് എന്ന് ഇന്ത്യയില്‍ ഈ ചിത്രത്തെ വിളിക്കാം. എന്നാല്‍ വിദേശ മാര്‍ക്കറ്റില്‍ ഇത് തരംഗമായി. ചൈനയിലാണ് ഈ ചിത്രം ഏറ്റവും നന്നായി ഓടിയത്. ആമിര്‍ ഖാന്റെ പേരിലായിരുന്നു ചിത്രം പ്രമോട്ട് ചെയ്തിരുന്നത്.
ചൈനയില്‍ സകല റെക്കോര്‍ഡുകളും ഈ ചിത്രം തകര്‍ത്തു. 140 മില്യണ്‍ ഡോളറാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ചൈനയില്‍ നിന്ന് നേടിയത്. 800 കോടിയോളം വരും ഇതിന്റെ കളക്ഷന്‍. ഒരു ഇന്ത്യന്‍ ചിത്രത്തിന് വിദേശ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച കളക്ഷനായിരുന്നു ഇത്. ആമിര്‍ ഖാന്റെ തന്നെ ദങ്കലാണ് ഒന്നാം സ്ഥാനത്തുള്ളത്. ബാഹുബലി 2, ജവാന്‍, ആര്‍ആര്‍ആര്‍, കെജിഎഫ്2 എന്നി ചിത്രങ്ങളുടെ വിദേശ മാര്‍ക്കറ്റിലെ കളക്ഷനുകളേക്കാള്‍ കൂടുതലാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ചൈനയില്‍ നിന്ന് കളക്ട് ചെയ്തത്.
മൊത്തം 912 കോടിയാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ കളക്ട് ചെയ്തത്. ഹിന്ദിയില്‍ നിന്നുള്ള എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളില്‍ സീക്രട്ട് സൂപ്പര്‍ സ്റ്റാറും വരും. ഈ ചിത്രത്തേക്കാള്‍ പത്ത് മടങ്ങ് ബജറ്റ് കുറവാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്. അതിലുപരി ഒരു സൂപ്പര്‍ താരവും ഈ ചിത്രത്തില്‍ ഇല്ല. അതേസമയം ആമിര്‍ ഖാന് ചൈനയിലുള്ള ജനപ്രീതിയാണ് ഇത്രയും കളക്ഷന്‍ ലഭിക്കാന്‍ കാരണം. ഒപ്പം സ്ത്രീപക്ഷ സിനിമകള്‍ക്ക് ചൈനയില്‍ വലിയ പിന്തുണയും ലഭിക്കാറുണ്ട്.












Click it and Unblock the Notifications