തിയറ്ററുകളെ ഇളക്കി മറിച്ച്, നിവിൻ പോളി നിറഞ്ഞാടിയ പ്രേമം; അന്ന് നേടിയ കളക്ഷൻ എത്രയാണെന്നോ??
കേരളത്തിൽ മാത്രമല്ല പുറത്തും വലിയ ഓളം ഉണ്ടാക്കിയ സിനിമയാണ് പ്രേമം. ഡയലോഗും, പാട്ടും, സിനിമയിലെ കോസ്റ്റ്യും ഉൾപ്പെടെ ട്രെൻഡ് ആയിരുന്നു. കോളേജുകളിലെ ആഘോഷങ്ങളിൽ കറുപ്പ് കുർത്തയും വെള്ള മുണ്ടും ഹിറ്റായി നിന്ന സമയം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമയിൽ നിവിൻ പോളിയായിരുന്നു നായകൻ.
നിവിനെ സംബന്ധിച്ച് ഈ ചിത്രം വലിയൊരു വഴിത്തിരിവായിരുന്നു. ഈ സിനിമയോട് കൂടി നിവിൻ യുവാക്കൾക്കിടയിൽ ആവേശമായി. നായകന്റെ പല കാലഘട്ടങ്ങളിലെ കഥയാണ് പ്രേമം പറഞ്ഞത്. ഇപ്പോൾ പ്രേമം തമിഴ്നാട്ടിൽ വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നാളെയാണ് പ്രേമം റീ റലീസ് ചെയ്യുന്നത്. ഇതോടെ പ്രേമം അന്ന് നേടിയ കളക്ഷൻഎത്രയാണ് എന്നതിനെ കുറിച്ച് വീണ്ടും ചർച്ച തുടങ്ങി.

റിലീസിന് കേരളത്തിൽ നിന്ന് പ്രേമം 1.43 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് പറയുന്നത്. കേരളത്തിൽ പ്രേമം 150 ൽ അധികം തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു എന്നും റിപ്പോർട്ടുളുണ്ട്. തമിഴ്നാട്ടിൽ പ്രേമം രണ്ട് കോടിയിലധികം നേടിയെന്നാണ് വിവരം. നാല് കോടി ബജറ്റിൽ വന്ന സിനിമ ആഗോള ബോക്സ് ഓഫീസിൽ 73 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സോളോ നായകൻ എന്ന നിലയിൽ നിവിൻ പോളി 50 കോടി ക്ലബിൽ എത്തുന്ന ചിത്രവും പ്രേമം ആയിരുന്നു. പ്രേമത്തിലൂടെ അൽഫോൺസ് പുത്രന് വലിയ സ്വീകാര്യത ലഭിച്ചു. നായകന്റെ വിവിധ കാലത്തെ പ്രണയമാണ് ചിത്രത്തിൽ പറയുന്നത്. സിനിമയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നു. സായി പല്ലവിയുടെ മലർ മിസ് എന്ന കഥാപാത്രം ഹിറ്റായിരുന്നു. അനുപമ പരമേശ്വരനും ഈ സിനിമയിലൂടെ ശ്രദ്ധേയയായി.
ചിത്രത്തിലെ ഡയലോഗുകളും ഹിറ്റായിരുന്നു. നിരവധി താരങ്ങൾക്ക് ഈ സിനിമ വഴിത്തിരിവായിരുന്നു.
ശബരീഷ് വർമ സിനിമയിൽ പാടുകയും പാട്ട് എഴുതുകയും ചെയ്തു. ഹിറ്റാവുകയും ചെയ്തു. മഡോണ സെബാസ്റ്റ്യൻ, ഷർഫുദ്ദീൻ, കൃഷ്ണ ശങ്കർ, അഞ്‍ജു കുര്യൻ, മണിയൻ പിള്ള രാജു, ആനന്ദ് നാഗ്. ജൂഡ് ആന്തണി ജോസഫ്, സിജു വിൽസൺ , റിൻസ് തുടങ്ങിയവരും പ്രേമത്തിൽ അഭിനയിച്ചു. ഇപ്പോഴും ഈ സിനിമ വന്നാൽ ആളുകൾ കാണാറുമുണ്ട്.












Click it and Unblock the Notifications