പൃഥ്വിയുടെ പിറന്നാളിന് കേക്ക് ഉണ്ടാക്കിയത് ആരാണെന്നോ? ഇതാണ് ആ സെലിബ്രിറ്റി
ഒക്ടോബർ 16 നായിരുന്നു പൃഥ്വിരാജിന്റെ പിറന്നാൾ. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഭാര്യ സുപ്രിയ മേനോനും മകളും പൃഥ്വിക്ക് ആശംസകൾ നേർന്നിരുന്നു. ഒരുമിച്ച് ഒരുപാട് കേക്ക് കഴിക്കുകയും സന്തോഷകരമായ ഓർമകൾ ഉണ്ടാക്കുകയും ചെയ്യുന്ന നിരവധി ജന്മദിനങ്ങൾ ഉണ്ടാവട്ടേ, നിങ്ങളാണ് ഞങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ ഗോട്ട്, ഞങ്ങൾ നിങ്ങൾ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും ആണ് സുപ്രിയ കുറിച്ചത്.
എല്ലാ പിറന്നാളിനും സുപ്രിയയുടെ വക ഒരു കേക്ക് ഉണ്ടാവാറുണ്ട്. സാധാരണ പ്രത്യേക തീമിലാണ് കേക്ക് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇത്തവണ വളരെ സിംപിൾ കേക്കായിരുന്നു. എന്നാൽ ഈ കേക്കിന് പിന്നിൽ ഒരു സെലിബ്രിറ്റിയാണ്. ഇത്തവണ കേക്ക് നിർമ്മിച്ചത് പൂജ ധിൻഗ്രയാണ്. സോണി ലിവിൽ സംപ്രേക്ഷണം ചെയ്ത മാസ്റ്റർ ഷെഫ് ഇന്ത്യ - ഹിന്ദിയുടെ എട്ടാം സീസണിൽ ജഡ്ജ് ആയിരുന്നു പൂജ. മുംബൈയാണ് സ്വദേശം.

അറിയപ്പെടുന്ന ബേക്കർ ആണ്. രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഫ്രഞ്ച് കുക്കിംഗിലാണ് താല്പര്യം. 24ാം വയസ്സിലാണ് താരം ഭക്ഷണ ബിസിനസ്സിലേക്ക് കടന്നത്. അന്ന് രണ്ട് പേരായിരുന്നു ഒപ്പം. ഇന്ന് നിരവധിപേർക്ക് തൊഴിൽ നൽകുന്നുണ്ട്. Le15 എന്ന ബ്രാൻഡിന്റെ ഉടമയാണ് പൂജ. പൃഥ്വിരാജ് അടുത്തിടെ മുംബൈയിൽ വീട് എടുത്തിരുന്നു. മുംബൈയിൽ എത്തിയതോടെ ഇത്തവണത്തെ കേക്ക് സുപ്രിയ പൂജയിൽ നിന്നും വാങ്ങി.
വളരെ മനോഹരമായി ഒരുക്കിയ കേക്ക് ആയിരുന്നു. മൂന്ന് മാക്കറോണുകൾ വെച്ച് അലങ്കിരിക്കുകയും ചെയ്തിരുന്നു, കേക്കിന്റെ ചിത്രം സുപ്രിയയും പൂജയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഫോബ്‌സ് ഇന്ത്യ അവരുടെ 2014 ലെ 30 വയസ്സിന് കീഴിൽ നേട്ടങ്ങൾ സ്വന്തമാക്കിയ 30 പേരുടെ പട്ടികയിലും 30 അണ്ടർ 30 ഏഷ്യാ ലിസ്റ്റിലും പൂജയെ തിരഞ്ഞെടുത്തിരുന്നു.
അതേ സമയം പൃഥ്വിയുടെ പിറന്നാൾ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മോഹൻലാൽ നായകനാകുന്ന എമ്പുരാന്റെ ഷൂട്ടിംഗിൽ ആണ്. ഒന്നാം ഭാഗമായ ലൂസിഫർ ഹിറ്റായിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് വന്നത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വി. നാല് തവണ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. വാസ്തവം എന്ന സിനിമയിലെ അഭിനയിത്തിനായിരുന്നു ആദ്യത്തെ സംസ്ഥാന അവാർഡ്.












Click it and Unblock the Notifications