എനിക്ക് അത് മനസ്സിലായില്ല .. എങ്കിലും പറഞ്ഞുതരാൻ കാണിച്ച മനസ് ഉണ്ടല്ലോ അതൊക്കെ വലിയ കാര്യമാണ്; മഞ്ജു പത്രോസ്
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകർക്ക് മഞ്ജു പത്രോസിനെ പരിചതമാകുന്നത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ മഞ്ജു പ്രേക്ഷക മനസ്സിൽ ഇടംനേടി. ഇന്ന് സിനിമയിൽ എത്തിനിൽക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ സ്വാഭാവികമായ അഭിനയം തന്നെയാണ് മഞ്ജുവിന്റെ പ്രത്യേകതയും. വളരെ പെട്ടെന്ന് തന്നെ ആരാധകാരെ സ്വന്തമാക്കാനും മഞ്ജുവിന് സാധിച്ചു.
ഇപ്പോൾ മീരാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസ്. ലോഹിത ദാസ് സംവിധാനം ചെയ്ത ചക്രത്തിൽ മഞ്ജു അഭിനയിച്ചിരുന്നു. പിന്നീട് ക്വീൻ എലിസബത്ത് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് മീരയെ കാണുന്നതെന്നും മഞ്ജു പറയുന്നു.

മീരക്ക് കേൾവിക്കാരിയാകാൻ ഭയങ്കര ഇഷ്ടമാണെന്നും നമ്മുടെ കാര്യങ്ങൾ കേൾക്കാനും മീരയുടെ അനുഭവങ്ങൾ പറയാനുമൊക്കെ മീരയ്ക്ക് ഇഷ്ടമാണെന്നും മഞ്ജു പറയുന്നു. ലൈഫ് സ്റ്റൈൽ ഒക്കെ മാറ്റണം എന്നൊക്കെ തന്നോട് മീര പറഞ്ഞെന്നും പുള്ളിക്കാരിയുടെ ലൈഫ് സ്റ്റൈലൊക്കെ പറഞ്ഞുതന്നെന്നും മഞ്ജു പറയുന്നു.
' ചക്രം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിൽ മീരാ ജാസ്മിൻ ആയിരുന്നു നായിക. ക്വീൻ എലിസബത്തിൽ അഭിനയിക്കാൻ പോയപ്പോഴാണ് ഞങ്ങൾ വീണ്ടും കാണുന്നത്.
എനിക്ക് മീരയെ അറിയാമല്ലോ. പക്ഷേ, മീരയ്ക്ക് എന്നെ അറിയുമായിരുന്നില്ല. ഇത്രയും വർഷങ്ങൾ ആയില്ലേ. ഞാൻ അങ്ങോട്ട് പറഞ്ഞു നമ്മൾ ചക്രം സിനിമയിൽ അഭിനയിച്ചിരുന്നു എന്ന്. അയ്യോ ആണോ എന്ന് ചോദിച്ചു. ശരിക്കും ഞങ്ങൾ ഒരേ പ്രായമാണ്. പക്ഷേ ഞാനിരിക്കുന്നതും മീരയിരിക്കുന്നതും നോക്കൂ.
പലർക്കും കേൾവിക്കാരനാകാൻ ഇഷ്ടമല്ല. പറയാനാണ് ഇഷ്ടം. പക്ഷേ, മീരയ്ക്ക് കേൾവിക്കാരിയാകാൻ ഭയങ്കര ഇഷ്ടമാണ്. നമ്മുടെ കാര്യങ്ങൾ കേൾക്കാനും മീരയുടെ അനുഭവങ്ങൾ പറയാനും ഒക്കെ ആൾക്ക് ഇഷ്ടമായിരുന്നു. നല്ല കൊച്ചാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ കുറെ സംസാരിച്ചപ്പോൾ എന്നെ ഏറെ ആശ്വസിപ്പിച്ചു. ഞാൻ വീട്ടിൽ വരാമെന്നൊക്കെ എന്നോട് പറഞ്ഞു, മഞ്ജു പറഞ്ഞു.
' ലൈഫ് സ്റ്റൈൽ ഒക്കെ മാറ്റണം എന്നൊക്കെ എന്നോട് മീര പറഞ്ഞു. പുള്ളിക്കാരിയുടെ ലൈഫ് സ്റ്റൈലൊക്കെ എനിക്ക് പറഞ്ഞുതന്നു. എനിക്ക് അത് മനസ്സിലായില്ല എങ്കിലും എന്നോട് എല്ലാം പറഞ്ഞുതരാൻ കാണിച്ച മനസ് ഉണ്ടല്ലോ അതൊക്കെ വലിയ കാര്യമാണ് മഞ്ജു പത്രോസ് പറഞ്ഞു.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications