14ാം വയസ്സിൽ നായിക, തിരക്കുപിടിച്ച സിനിമാജീവിതം; ഉർവശിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ?
ഏറെ ആരാധകരുള്ള താരമാണ് ഉർവശി. അടുത്തിടെയാണ് ഉർവശിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഉള്ളൊഴുക്ക് തിയറ്ററിൽ എത്തിയത്. മികച്ച അഭിപ്രായം നേടുകയും ചെയ്തു. ഉർവശി അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ മറ്റൊരു സിനിമയായിരുന്നു. തന്റെ അഭിനയ മികവ് മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും തെളിയിച്ച താരമാണ് ഉർവശി. നായികയായും സഹതാരമായുമൊക്കെ ഉർവശി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.
1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിലാണ് ഉർവശി ആദ്യമായി അഭിനയിച്ചത്. സ 1979-ൽ കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980-ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻ്റായി ദ്വിഗ് വിജയം എന്ന സിനിമയിലും ഒരു വേഷം ചെയ്തു. 1983 ൽ 13ാം വയസ്സിലാണ് ആദ്യമാി നായികയായി അഭിനയിച്ചത്. കാർത്തിക് നാകനായ തൊടരും ഉണർവ് എന്ന തമിഴ് ചിത്രം.

1983-ൽ ഷൂട്ട് ചെയ്തെങ്കിലും 1986-ലാണ് റിലീസായത്. നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ സിനിമ വൻ വിജയം നേടിയത് ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ ഇത് വലിയ വഴിത്തിരിവായി.
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 5 തവണ ഉർവശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. 1985 - 1995 കാഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവശി. ഈ സമയത്ത് അഞ്ഞൂറിൽ അധികം മലയാള സിനിമകളിൽ ഉർവശി അഭിനയിച്ചു. മലയാള, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനയത്തിന് അപ്പുറം സിനമകൾക്ക് കഥയും താരം എഴുതിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉർവ്വശി തന്നെയായിരുന്നു.
തിരക്ക് പിടിച്ച അഭിനയജീവിത്തതിനിടയിൽ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ താരത്തിന് സാധിച്ചിരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിലായിരുന്നു. നാലാം ക്ലാസിന് ശേഷം കോടമ്പാക്കം കോർപ്പറേഷൻ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറി. 9ാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം ചെന്നൈിയിലേക്ക് മാറി. സിനിമയിൽ തിരക്കായതിനാൽ ഉർവശിത്ത് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.












Click it and Unblock the Notifications