Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്ര 'പഠിപ്പി'യായിരുന്നോ നവ്യ നായർ! എസ്എസ്എൽസിക്ക് ലഭിച്ച മാർക്ക് കണ്ടോ?

ഏറെ ആരാധകരുള്ള താരമാണ് നവ്യ നായർ. ആദ്യ സിനിമ മുതൽ ചെയ്ത എല്ലാ വേഷങ്ങളും മികച്ചതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമ ഇഷ്ടം ആണെങ്കിലും രണ്ടാമത്തെ സിനിമയായ നന്ദനത്തിലെ വേഷത്തിനാണ് താരത്തിന് ഏറെ പ്രശംസ ലഭിച്ചത്.

വിവാഹ ശേഷം സിനിമയിൽ‌ നിന്ന് ബ്രേക്ക് എടുത്ത നവ്യ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. രണ്ടാം വരവിൽ സോഷ്യൽ മീഡ‍ിയയിലും നവ്യ സജീവമായി. തന്റെ യൂട്യൂബ് ചാനലിലൂടെ നവ്യ പല വിഷയങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. ഇപ്പോൾ ഹൂ നോസ് മി ബെറ്റർ എന്ന പരിപാടിയാണ് നവ്യ നടത്തിയത്.

navya Nauir

നവ്യയ്ക്കൊപ്പം അച്ഛനും അമ്മയും രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. നവ്യയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ കൂട്ടുകാരികളുടെ പക്കലുണ്ടായിരുന്നു. ഈ ചോദ്യങ്ങൾക്ക് അച്ഛനാണോ അമ്മയാണോ ശരിയായി ഉത്തരം പറയുന്നത് എന്ന് കണ്ടെത്താൻ വേണ്ടിയായിരുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ വ്യക്തിയാണ് നവ്യ.

ആദ്യത്തെ സിനിമയായ ഇഷ്ടത്തിൽ അഭിനയിക്കുമ്പോൾ നവ്യ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. അഭിനയത്തിലേക്ക് വന്നെങ്കിലും നവ്യ പഠനത്തിൽ ഒട്ടും ഉഴപ്പിയിരുന്നില്ല. പത്താം ക്ലാസിലെ നവ്യയുടെ മാർക്ക നോക്കിയാൽ അത് വ്യക്തമാകും. ഗ്രേഡിം​ഗ് സമ്പ്രദായം നിലനിൽ വരുന്നതിന് മുൻപാണ് നവ്യ പത്താം ക്ലാസിൽ പഠിച്ചത്.

അത് കൊണ്ട് മാർക്കായിരുന്നു അന്നത്തെ മാനദണ്ഡം. എല്ലാ വിഷയങ്ങൾക്കും കൂടി 600 ൽ ആയിരുന്നു മാർക്ക്. നവ്യ നായർക്ക് പത്താം ക്ലാസിൽ 600 ൽ 550 മാർക്കായിരുന്നു ലഭിച്ചിരുന്നത്. 91. 6 ശതമാനം മാർക്കായിരുന്നു. ഈ ഉയർന്ന മാർക്കിൽ നിന്ന് തന്നെ നവ്യ നല്ലത് പോലെ പഠിക്കുന്ന ആളായിരുന്നുവെന്ന് മനസ്സിലാക്കാം.

തന്റെ വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ച് നവ്യ നേരത്തെ പറഞ്ഞിരുന്നു. നവ്യ എം ബി എ ​ഗ്രാജുവേറ്റാണ്. എച്ച് ആർ മാർക്കറ്റിം​ഗിൽ ആയിരുന്നു നവ്യ സ്പെഷലൈസ് ചെയ്തത്. അതേ സമയം 2002 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നവ്യ നേടിയിരുന്നു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സജീവമാണ് നവ്യ. ഒരു ഡാൻസ് സ്കൂൾ നവ്യ നടത്തുന്നുണ്ട്.
രണ്ടാം വരവിലും മികച്ച കഥാപാത്രങ്ങളാണ് നവ്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+