Get Updates
Get notified of breaking news, exclusive insights, and must-see stories!

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രൈവറ്റ് ജെറ്റിന്റെ വിലയറിയുമോ? ഇതാ വിവരങ്ങള്‍

ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഷാരൂഖ് ഖാന്‍ നായകനായ ജവാന്റെ വമ്പന്‍ വിജയം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്. നയന്‍സിന്റെ പ്രകടനം അടക്കം ഏറെ നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ബോളിവുഡില്‍ നിന്ന് പുതിയ ഓഫറുകള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെങ്കിലും, നയന്‍സ് ആയിരം കോടി ഒരു വര്‍ഷം നേടുന്ന ചിത്രത്തിന്റെ നായികയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.

അതേസമയം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടി നയന്‍താരയാണെന്ന് എല്ലാവര്‍ക്കും. അതുപോലെ നടിക്ക് പ്രൈവറ്റ് ജെറ്റ് ഉണ്ടെന്ന് അറിയാമായിരിക്കും. എന്നാല്‍ എന്താണ് ഇതിന്റെ വില എന്ന് അറിയുമോ? അതൊന്ന് പരിശോധിച്ച് നോക്കാം.ദക്ഷിണേന്ത്യയില്‍ പ്രൈവറ്റ് ജെറ്റ് സ്വന്തമായിട്ടുള്ള ഏക നടിയെന്ന വിശേഷണവും നയന്‍താരയ്ക്ക് സ്വന്തമാണ്. മറ്റ് നടിമാര്‍ക്കൊന്നും പ്രൈവറ്റ് ജെറ്റുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

nayanthara-actress

നൂറ് കോടിയില്‍ അധികം ആസ്തിയ ലേഡി സൂപ്പര്‍ താരമുണ്ട്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയില്‍ വരുമാനത്തിലും, അതുപോലെ തന്നെ ആസ്തിയിലും നയന്‍സ് വളരെ മുന്നിലാണ്. 50 കോടിയില്‍ അധികമാണ് നയന്‍താരയുടെ പ്രൈവറ്റ് ജെറ്റിന്റെ വില. ഇത്രയും വലിയ തുക ആയത് കൊണ്ടായിരിക്കും ഒരുപക്ഷേ മറ്റാര്‍ക്കും ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കാന്‍ സാധിക്കാതിരുന്നത്. 11 കോടിയാണ് ജവാനില്‍ നടിക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രതിഫലം.

നയന്‍താര തന്റെ അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോഴാണ് കൂടുതലായും ഈ വിമാനം ഉപയോഗിക്കാറുള്ളത്. നയന്‍സും ഭര്‍ത്താവ് വിഗ്നേഷ് ശിവനും ഇതില്‍ വിവിധ കാര്യങ്ങള്‍ക്കായി യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഈ പ്രൈവറ്റ് ജെറ്റിന്റെ ഉള്ളില്‍ നിന്നുള്ള ചിത്രങ്ങളും ഇരുവരും നേരത്തെ പങ്കുവെച്ചിട്ടുണ്ട്. ആഡംബരമേറിയതാണ് ഇതിനുള്ളിലെ കാര്യങ്ങള്‍.

അതേസമയം ഇന്ത്യന്‍ സിനിമാ ലോകത്ത് പ്രിയങ്ക ചോപ്ര, ശില്‍പ്പ ഷെട്ടി, മാധുരി ദീക്ഷീത് പോലുള്ള പ്രമുഖ സെലിബ്രിറ്റികള്‍ക്ക് പ്രൈവറ്റ് ജെറ്റുകള്‍ സ്വന്തമായിട്ടുണ്ട്. ഇവരെല്ലാം നയന്‍താരയേക്കാള്‍ സിനിമാ ലോകത്ത് പ്രതിഫലം വാങ്ങുന്നവരാണ്. നേരത്തെ ജവാന്‍ പുറത്തിറങ്ങിയതിന് പിന്നാലെ നയന്‍താര കടുത്ത അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാന കാരണമായി പറഞ്ഞത് ജവാനില്‍ നയന്‍സിന്റെ റോള്‍ വെട്ടിക്കുറച്ചതാണ്.

അതുപോലെ ദീപികയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചുവെന്നും നടിക്ക് പരാതിയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബോളിവുഡില്‍ മറ്റ് പ്രൊജക്ടുകളൊന്നും ഏറ്റെടുക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു നടിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തീര്‍ത്തും തെറ്റാണെന്ന് അടുത്ത ദിവസം തന്നെ തെളിഞ്ഞിരുന്നു. സംവിധായകന്‍ അറ്റ്‌ലിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നായിരുന്നു നയന്‍താര അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചിരുന്നു. പാട്ടാണ് നയന്‍താര അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം. തനി ഒരുവന്റെ രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+