എല്ലാവരുടേയും കണ്ണുടക്കിയ മമ്മൂക്കയുടെ പ്രിന്റഡ് ഷർട്ട്! എവിടെ കിട്ടും, വിലയെത്ര, വാങ്ങാൻ തിരക്ക്
കാലത്തിനും കാലത്തിന്റെ ഫാഷനുമൊപ്പം സഞ്ചരിക്കുന്ന നടനാണ് മമ്മൂട്ടി. ശരീരത്തിലും സൗന്ദര്യത്തിലും ഡ്രസ്സിംഗിലുമൊക്കെ ഏറെ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നത് എല്ലാവർക്കും പകൽപോലെ അറിയാവുന്ന കാര്യമാണ്. സിനിമയിൽ മാത്രമല്ല, അഭിമുഖങ്ങളിലും മറ്റ് പരിപാടികളിലുമൊക്കെ വരുന്ന സമയത്തും മമ്മൂട്ടി സ്റ്റൈലിഷായി മാത്രമേ എത്താറുള്ളൂ.
മമ്മൂട്ടി ഇടുന്ന ഡ്രസ്സൊക്കെ ട്രെന്റായി മാറാറുമുണ്ട്. ആരാധകർ ഉൾപ്പെടെയുള്ളവർ മമ്മൂട്ടി ധരിച്ച പോലെയുള്ള ഷർട്ടുകൾ തേടിപിടിച്ച് വാങ്ങിക്കാറുമുണ്ട്. ഇപ്പോൾ ഇതാ മമ്മൂട്ടി ധരിച്ച ഷർട്ടിന് പിന്നാലെയാണ് ഫ്രീക്കന്മാർ. മമ്മൂക്ക ധരിച്ച വിലയും ഷർട്ടിന്റെ പ്രത്യേകതയുമൊക്കെ വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടുകയാണ്.

മമ്മൂട്ടിയുടെ പുതിയ സിനിമയായ കാതൽ കഴിഞ്ഞ ദിവസം തിയറ്ററിൽ എത്തിയിരിക്കുകകയാണ്. ഈ സിനിമ തന്നെയാണ് ഇപ്പോൾ സിനിമ ലോകത്തെ ചർച്ചാ വിഷയവും.ജ്യോതികയാണ് സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം, ജിയോ ബേബിയാണ് കാതലിന്റെ സംവിധാനം.
ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മമ്മൂട്ടി ധരിച്ച ഷർട്ടും യുവാക്കൾക്കിടയിൽ ചർച്ചയായിരുന്നു. മമ്മൂട്ടിയുടെ ഫാഷൻ സെൻസിന് മുന്നിൽ ആകെ അമ്പരന്നുനിൽക്കുകയാണ് സോഷ്യൽ മീഡിയ.
പ്രിന്റഡ് ഷർട്ടാണ് അഭിമുഖത്തിൽ മമ്മൂട്ടി ധരിച്ചത്. മമ്മൂട്ടിയുടെ ഈ സൂപ്പർ കൂൾ ട്രെന്റി ലൂക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇതോടെ ഈ ഷർട്ട് അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് എല്ലാവരും. എച്ച് ആന്റ് എം എന്ന മൾട്ടി നാഷണൽ ബ്രാന്റിന്റെ റിസാക്സ്ഡ് ഫിറ്റ് പാറ്റേൺ റിസോർട്ട് ഷർട്ടാണ് മമ്മൂക്ക ധരിച്ചത്.
റിസോർട് കോളർ, ഓപ്പൺ ചെസ്റ്റ് പോക്കറ്റ് എന്നിവ ഷർട്ടിന്റെ പ്രത്യേകതയാണ്. ഷോർട് സ്ലീവാണ് അദ്ദേഹം ധരിച്ചിരുന്നത്. നൂറ് ശതമാനം വിസ്കോസ് ഉപയോഗിച്ചാണ് ഷർട്ട് നിർമ്മിച്ചത്. ഏതാണ്ട് രണ്ടായിരം രൂപയാണ് ഷർട്ടിന്റെ വില വരുന്നത്. എന്നാൽ കമ്പനി വെബ്സൈറ്റിൽ ഷർട്ടെല്ലാം വിറ്റുപോയതായണ് കാണിക്കുന്നത്.
മമ്മൂട്ടിയുടെ ഈ ഷർട്ട് മാത്രമല്ല ഇത്തരത്തിൽ ഹിറ്റായത്. സിനിമയുടെ പ്രൊമോഷന് എത്തിയ മമ്മൂട്ടിയുടെ മറ്റ് ലുക്കുകളും ചർച്ചയായിരുന്നു. പ്രിന്റുകൾ ഉള്ള ഷർട്ടുകളാണ് മമ്മൂട്ടി ഇപ്പോൾ കൂടുതലായും തിരഞ്ഞെടുക്കുന്നത്.
വളരെ സ്റ്റൈലിഷായ ഇത്തരം പ്രിന്റുകൾ ഉള്ള ഷർട്ടുകൾ യുവാക്കൾക്കിടയിൽ പെട്ടെന്ന് തന്നെ വൈറൽ ആവാറുമുണ്ട്. 70 കഴിഞ്ഞ മമ്മൂക്കയുടെ ഫാഷൻസ് സെൻസിനോട് മുട്ടിനിൽക്കാൻ പോലും തങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് ചെറുപ്പക്കാർ പറയുന്ന പരാതി!!












Click it and Unblock the Notifications