Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകെ നൂറ് ഷർട്ടുകൾ മാത്രം; ഫിലിം ഫെയറിൽ മമ്മൂക്ക ധരിച്ച ഷർട്ടിന്റെ വില കേട്ടാൽ ഞെട്ടും!

അറുപത്തിയാെൻപതാമത് ഫിലിംഫെയർ പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയത് മമ്മൂട്ടിയായിരുന്നു. സാധരാണം പുരസ്ക്കാരങ്ങൾ ലഭിക്കുമ്പോൾ അത് വലിയ സന്തോഷത്തിനും ആഘോഷത്തിനുമൊക്കെ അവസരമാകാറുണ്ട്.

എന്നാൽ ഇത്തവണ മലയാളികളെ സംബന്ധിച്ച് അത്തരം ആഘോഷങ്ങൾക്ക് മനസ്സ് അനുവദിക്കാത്ത സാ​ഹചര്യമായിരുന്നു. വയനാട് ഉരുൾപൊട്ടലിന്റെ വേദനയിൽ നിന്ന് ആരും മുക്തരായിട്ടില്ല. ഫിലിം ഫെയർ വേദിയിൽ മമ്മൂട്ടിയുടെ പ്രസം​ഗത്തിലും ആ വേദന ഉണ്ടായിരുന്നു.

mammookka

ഇത് തന്റെ പതിനഞ്ചാമത്തെ ഫിലിം ഫെയർ അവാർഡ് ആണെന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രസം​ഗം ആരംഭിച്ചത്. നൻപകൽ നേരത്ത് മയക്കം എന്ന് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. അതിന് ശേഷം അദ്ദേഹം സംസാരിച്ചത് വയനാടിനെക്കുറിച്ചായിരുന്നു.

വയനാട് ദുരന്തത്തിലുള്ള വിഷമം അദ്ദേഹം വ്യക്തമാക്കി. അവാർഡ് ഏറെ സന്തോഷമുള്ള നിമിഷമാണ്, എന്നാൽ തന്നെ സംബന്ധിച്ച് അങ്ങനെയല്ല, എന്റെ നാട് വലിയൊരു ദുരന്തത്തെ നേരിട്ട് നിൽക്കുകയാണ് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ഈ പ്രസം​ഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു .

എന്നാൽ ഇപ്പോൾ‌ ചർച്ച മറ്റൊരു കാര്യമാണ്. മമ്മൂട്ടി ധരിച്ച ഷർട്ടിനെക്കുറിച്ചാണ് ക്രോണോ​ഗ്രാഫർ എന്ന ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ പറയുന്നത്. സെലിബ്രിറ്റികൾ ധരിക്കുന്ന ബ്രാന്റ് സാധനങ്ങളുടെ വിലയും മറ്റ് വിവരങ്ങളും ഇൻസ്റ്റ​ഗ്രാം പേജിലൂടെ ഇദ്ദേഹം പങ്കുവെയ്ക്കാറുണ്ട്.
മമ്മൂട്ടി ധരിച്ച ഷർട്ടിനെക്കുറിച്ചാണ് ഇദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടി ധരിച്ചിരിക്കുന്ന ഷർട്ട് എന്റ് ലസ്സ് ജോയി എന്ന ബ്രാന്റിന്റെ ബാം​ഗ് ഷർട്ടാണ് എന്നാണ് പറയുന്നത്. 1966 ലെ ബാം​ഗ് എന്ന പ്രശസ്തമായ പാട്ടിൽ‌ നിന്ന് ഇൻസ്പെയർ ആയി ഉണ്ടാക്കി ഷർട്ടാണിത്. വെറും നൂറ് ഷർട്ട് മാത്രമാണ് ഉണ്ടാക്കിയത് എന്നാണ് പറയുന്നത്. അതിൽ ഒന്നാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്.

വെസ്റ്റേൺ സ്റ്റൈലാണ് ഈ ഷർട്ടിന്റെ പ്രിന്റ് ആയി കൊടുത്തിരിക്കുന്നത്. ഷർട്ടിന്റെ ബട്ടൺ പേൾ ആണ്. മമ്മൂട്ടി ധരിച്ചിരിക്കുന്ന ഷർട്ടിന്റെ വില 39500 ആണെന്നാണ് പറയുന്നത്. നിരവധി കമന്റാണ് ഈ വീഡിയോയ്ക്ക് വരുന്നത്. വില കേട്ട് അമ്പരന്ന് പോയവർ ആണ് പകുതിയും. ശരിക്കും ഷർട്ടിന് 40000 രൂപയായിരുന്നു, 500 ഡിസ്ക്കൗണ്ടാണ് എന്നൊക്കെയാണ് രസകരമായ കമന്റുകൾ. ഇതുപോലെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+