രണ്ടാം വരവിൽ തൊടുന്നതെല്ലാം ഹിറ്റ്; കോടിപതിയാണ് കുഞ്ചാക്കോ ബോബൻ, ആസ്തി എത്രയാണെന്നോ
ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റാക്കിയ നായകൻ, പെൺകുട്ടികളുടെ ഹൃദയം കീഴടക്കിയ സുന്ദരൻ കുഞ്ചാക്കോ ബോബന് വിശേഷണങ്ങൾ ഏറെ. നവംബർ 2 ന് കുഞ്ചാക്കോ ബോബന്റെ പിറന്നാളായിരുന്നു. നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന് ആശംസയുമായി എത്തിയത്. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടുനിന്ന കുഞ്ചാക്കോ ബോബൻ രണ്ടാം വരവിൽ ചോക്ലേറ്റ് ഹീറോ എന്ന ഇമേജ് മാറ്റി.
കുഞ്ചാക്കോ ബോബനിൽ നിന്ന് പ്രതീക്ഷിക്കാത്ത വേഷങ്ങൾ ആരാധകർക്ക് കിട്ടി. അടുത്തിടെ കുഞ്ചാക്കോ ബോബൻ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. നഷ്ടപ്പെട്ട താരമൂല്യം കുഞ്ചാക്കോ ബോബൻ തിരിച്ച് പിടിച്ചു. ഹിറ്റ് സിനിമകളുടെ നായകനായി. സിനിമയിലും ബിസിനസ്സിലുമെല്ലം കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം നടത്തി.

കുഞ്ചാക്കോ ബോബൻ ഒരു കോടി പതിയാണ്. താരങ്ങളുടെ ആകെ മൂല്യം നിർണയിക്കുന്ന 5 ധാരിയ ന്യൂസ് കുഞ്ചാക്കോ ബോബന്റെ ആകെ മൂല്യം എത്രയാണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിനിമയിൽ നിന്ന് വിട്ടുനിന്ന് സമയത്ത് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു താരം. ആലുവയിൽ താരത്തിന് ആഡംബര വസതിയുണ്ട്. വർഷങ്ങൾക്ക് ശേഷം ഉദയ പിക്ചേഴ്സ് കുഞ്ചാക്കോ ബോബൻ വീണ്ടും എത്തിച്ചു. ലക്ഷ്വറി കാറുകളും ഉണ്ട്. ലാൻഡ് റോവർ, ഡിഫൻസ്, വെൽഫെയർ എന്നിവ വാങ്ങിയിരുന്നു.
അഭിനയത്തിൽ നിന്നും നിർമാണത്തിൽ നിന്നും നിക്ഷേപക്കിൽ നിന്നും മാത്രമല്ല വരുമാനം. പരസ്യത്തിലും അദ്ദേഹം അഭിനയിക്കാറുണ്ട്. ഇതുവഴിയും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. ഇപ്പോൾ മലയാള സിനമയിലെ സമ്പന്നരായ നടന്മാരുടെ പട്ടികയിൽ കുഞ്ചാക്കോ ബോബനും ഉണ്ട്.
കുഞ്ചാക്കോ ബോബന്റെ ആസ്തികളുടെ ആകെ മൂലം 40 - 60 കോടി രൂപ എന്നാണ് പറയുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. രണ്ടാം വരവിൽ ചാക്കോച്ചന്റെ മറ്റൊരു ഭാവമാണ് ആരാധകർ കണ്ടത്, നെഗറ്റീവ് ഷേയ്ഡ് ഉള്ള വേഷങ്ങളും താരം ചെയ്തു. റൊമാന്റിക് നായകൻ എന്ന ഇമേജ് മാറി.
എല്ലാ സിനിമകളും ഹിറ്റാവുകയും ചെയ്തു. ഇനിയും നിരവധി സിനിമകളാണ് ചാക്കോച്ചന്റേതായി വരാനിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റേത് പ്രണയ വിവാഹം ആയിരുന്നു. പ്രിയയാണ് ഭാര്യ. വിവാഹം കഴിഞ്ഞ് വർഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെയാണ് ഒരു മകൻ ജനിച്ചത്.












Click it and Unblock the Notifications