Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകൾ ഏതൊക്കെ? അറിയണ്ടേ..

ഈ മാസത്തെ ഒടിടി റിലീസുകളാണോ തിരയുന്നത്? നിരാശപ്പെടേണ്ടി വരില്ല, തീയറ്ററുകളിൽ നിറഞ്ഞാടിയ ഒരുപിടി നല്ല പടങ്ങളാണ് ഈ മാസം ഒടിടി റിലീസിനൊരുങ്ങുന്നത്. നവ്യ നായർ-സൈജു കുറുപ്പ് ചിത്രം ജാനകി ജാനെ, നസ്ലിൻ-മാത്യു കൂട്ടുകെട്ടിലെത്തിയ നെയ്മർ തുടങ്ങി നിരവധി മലയാള സിനിമകളും ഇക്കൂട്ടത്തിലുണ്ട്.

അനുരാഗം: ജൂലൈ 7: എച്ച് ആർ ഒടിടി

ഗൗരി കിഷൻ നായികയായെത്തിയ ഷഹദ് നിലമ്പൂർ ചിത്രമായ അനുരാഗം പുതിയ ഒടിടി പ്ലാറ്റ്ഫോമായ എച്ച് ആറിലൂടെയാണ് റിലീസിനൊരുങ്ങുന്നത്. അശ്വിൻ ജോസ് ആണ് ചിത്രത്തിലെ നായകൻ. ഗൗതം വാസുദേവ മേനോൻ, ജോണി ആന്റണി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നടി ഷീല, തെന്നിന്ത്യൻ താരം ദേവയാനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 Movies To Release on OTT This July

ബ്ലൈൻഡ്: ജൂലൈ 7: ജിയോ സിനിമ

ഷോമി മഖിജയുടെ സംവിധാനത്തിൽ
സോനം കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബ്ലൈൻഡ് .ജിയോ സിനിമയിലൂടെയാണ് റിലീസ്. 2011 ൽ റിലീസ് ചെയ്ത ബ്ലൈൻഡ് എന്ന കൊറിയൻ സിനിമയുടെ റീമേക്ക് ആണിത്.

ദ് പോപ്സ് എക്സോസിസ്റ്റ്: ജൂലൈ 7: നെറ്റ്‌ഫ്ലിക്സ്

വത്തിക്കാനിലെ ചീഫ് എക്സോസിസ്റ്റ് ആയിരുന്ന വൈദികൻ ഗബ്രിയേലെ അമോർത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജൂലിയസ് അവെറി സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റസൽ ക്രോയാണ്.

ജാനകി ജാനേ: ജൂലൈ 11: ഹോട്ട്സ്റ്റാർ

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പും നവ്യാ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരിച്ചുവരവിന് ശേഷം നവ്യ ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പോർ തൊഴിൽ: ജൂലൈ 21 : സോണി ലിവ്

നിഖില വിമൽ, ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്നേശ് രാജ സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിൽ 50 കോടി കലക്‌ഷൻ നേടിയിരുന്നു.

നെയ്മർ: ജൂലൈ : ഹോട്ട് സ്റ്റാർ

നെൽസൺ-മാത്യു തോമസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുധി മാഡിസംൺ സംവിധാനം ചെയ്ത ചിത്രമാണ് നെയ്മർ. ജോണി ആന്റണി, ഷമ്മി തിലകൻ , വിജയരാഘവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+