മാളവികയുടെ വ്യത്യസ്ത മേക്കോവർ കണ്ട് അമ്പരന്നോ! ഒന്നല്ല 3 തരം, എന്താണ് സ്കിൻ വിസിബിൾ മേക്കപ്പ്
ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നത്. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹം വളരെ ലളിതമായിരുന്നു. അതേ സമയം വിവാഹ വിരുന്ന് ആഡംബരമായി തന്നെ നടന്നു. നിരവധി പ്രമുഖർ ആണ് വിവാഹ വിരുന്നിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എല്ലാവരുടേയും ശ്രദ്ധപതിഞ്ഞത് മാളവികയുടെ ലുക്കിലാണ്.
മൂന്ന് ലുക്കിലായിരുന്നു മാളവിക എത്തിയത്. വിവാഹ സമയത്തും വിരുന്നിലും തികച്ചും വ്യത്യസ്ത ലുക്കിലാണ് മാളവികയെ കാണാൻ സാധിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെഎസ് ആണ് മാളിവകയുടെ കല്യാണ ലുക്കിന് പിന്നിൽ. ഇപ്പോൾ മാളവികയ്ക്ക് മേക്കപ്പ് ചെയ്തിനെക്കുറിച്ച് പറയുകയാണ് വികാസ്. മനോരമ ഓൺലൈനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കണ്ടാൽ സിംപിൾ ലുക്കിലുള്ള മാളവിക വളരെ കുറവ് മേക്കപ്പ് മാത്രമാണ് വിവാഹത്തിന് ഉപയോഗിച്ചത് എന്നാണ് പലരും കരുതുന്നതെങ്കിലും അങ്ങനെല്ല, സ്കിൻ വിസിബിൾ മേക്കപ്പാണ് മാളവികയ്ക്ക് ചെയ്തതെന്നാണ് വികാസ് പറഞ്ഞത്. ഇപ്പോഴത്തെ പുതിയ ട്രെന്റാണ്. സ്കിൻ കാണാൻ പറ്റുന്ന രീതിയിലാണ് മേക്കപ്പ്. ഐ മേക്കപ്പ് പോലും ബ്ലെൻഡ് ചെയ്ത് സ്വന്തം കണ്ണുപോലെയാണ് ചെയ്യുന്നത്. സ്കിന്നുമായി ഏറ്റവും യോജിച്ച് പോകുന്ന രീതിയായിരുന്നു.
മാളവികയ്ക്ക് വെഡ്ഡിംഗ് ലുത്ത് ട്രഡീഷണലാകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും കൃത്യമായ പ്ലാനുമായാണ് മാളിക എത്തയതെന്നും വികാസ് പറയുന്നു. മടിസാരിയാണ് വിവാഹത്തിന് സ്റ്റൈൽ ചെയ്തത്. സാധാരണ രീതിയിലുള്ള മടി സാരിക്ക് ഹെവിയായി തമിഴ് സ്റ്റൈലിലുള്ള ഹെയറുമെല്ലാമാണ് ചെയ്യാറുള്ളത്. എന്നാൽ ആതരത്തിൽ പോയിരുന്നില്ലെന്നും മാളവികയുടെ തന്നെ ഹെയർ ബ്രീഡ് ചെയ്ത് എടുത്താണ് സ്റ്റൈൽ ചെയ്തതെന്നും വികാസ് പറയുന്നു.
ഹെവിനസ്സ് ഫീൽ ചെയ്യാതിരിക്കാൻ ശ്രമിച്ചു. ലിപ്സ്റ്റിക്ക് ഷേഡെല്ലാം വളരെ മിനിമലായിരുന്നു. പരമ്പരാഗത രീതിയ്‍ മടി സാരിയുടുത്താൽ വളറെ ബൾക്കായിരിക്കും. എന്നാൽ സെലിബ്രിറ്റി വെഡ്ഡിംഗ് ആയത് കൊണ്ട് ബൾക്കായി തോന്നാൻ പാടില്ലെന്ന് തോന്നിയിരുന്നു എന്നും അത് കാെണ്ട് മടി സാരി വളരെ ഒതുക്കിയാണ് ഉടുപ്പിച്ചതെന്നും ബിൻസിയാണ് അത് സെറ്റ് ചെയ്തതെന്നും വികാസ് പറഞ്ഞു.
മാളവികയുടെ എല്ലാ ലുക്കും നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ അവരുടെ വീട്ടിൽ എത്തി ലുക്കുകളെ പറ്റി സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. വീട്ടിൽ വെച്ച് തന്നെ മേക്കപ്പും ഹെയർസ്റ്റൈലും നേരത്തെ ചെയ്ത് നോക്കിയിരുന്നെന്നും അന്ന് തന്നെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമായെന്നും വികാസ് പറയുന്നു. അസാധ്യമായിട്ടുണ്ടെന്നാണ് ജയറാമേട്ടൻ പറഞ്ഞതെന്നും വിവാഹദിവസവും അത് തന്നെയാണ് പറഞ്‍തെന്നും വേദിയിൽ ഫോട്ടോയെടുക്കാനായി എത്തിയപ്പോഴും അതാവർത്തിച്ചെന്നും വികാസ് പറഞ്ഞു.












Click it and Unblock the Notifications