Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളവികയ്ക്ക് വേണ്ടി പാർവതി പ്രത്യേകം പറഞ്ഞ് ചെയ്യിപ്പിച്ച സവിശേഷ ആഭരണം! എന്താണെന്നോ?

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം. ​ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താലികെട്ട് നടന്നത്. അതിന് ശേഷം മൂന്ന് വിവാഹ സൽക്കാരങ്ങളാണ് നടന്നത്. വിവാഹത്തിനും വിവാഹ സൽക്കാരത്തിനും മാളവിക​യുടെ ലുക്ക് വളരെ ചർച്ചയായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ആണ് മാളവികയെ ഇത്ര മനോഹരിയാക്കി അണിയിച്ചൊരുക്കിയത്.

മാളവികയുടെ മേക്കപ്പിനെക്കുറിച്ച് നേരത്തെ വികാസ് പറഞ്ഞരുന്നു. ഇപ്പോൾ മാളവിക അണിഞ്ഞ ആഭരണത്തെക്കുറിച്ചാണ് വികാസ് പറയുന്നത്. പാർവതി മകൾക്കായി പ്രത്യേകം ചെയ്ക് വാങ്ങിച്ച് ഒരു ആഭരണം മാളവിക ജയറാം ധരിച്ചിരുന്നു. നിറയെ കല്ലുകൾ പതിപ്പിച്ച കൊലുസ്സ് മകൾക്കായി പാർവതി പ്രത്യേകം ചെയ്ത് വാങ്ങിയതാണെന്ന് വികാസ് പറയുന്നു.

malavika

വളരെ സിംപിളായിട്ടാണ് വിവാഹത്തിന് മാളവിക എത്തിയത്. കണ്ടാൽ സിംപിൾ ലുക്കിലുള്ള മാളവിക വളരെ കുറവ് മേക്കപ്പ് മാത്രമാണ് വിവാഹത്തിന് ഉപയോ​ഗിച്ചതെന്നാണ് പലരും കരുതുന്നതെങ്കിലും അങ്ങനെയല്ല, സ്കിൻ വിസിബിൾ മേക്കപ്പാണ് മാളവികയക്ക് ചെയ്തതെന്ന് വികാസ് പറഞ്ഞിരുന്നു. ഇപ്പോഴത്തെ ട്രെന്റാണ് അത്. സ്കിൻ കാണാൻ പറ്റുന്ന രീതിയിലാണ് ഈ മേക്കപ്പ്. ഐ മേക്കപ്പ് പോലും ബ്ലെൻഡ് ചെയ്ത് സ്വന്തം കണ്ണ് പോലെയാണ് ചെയ്യുന്നത്. സ്കിന്നുമായി ഏറ്റവും യോജിച്ച് പോകുന്ന രീതിയാണ് ഈ ഇൻവിസിബിൾ മേക്കപ്പ്.

മാളവികയ്ക്ക് വെഡ്ഡിം​ഗ് ലുക്ക് ട്രെഡീഷണൽ ആവണമെന്ന് ആ​ഗ്രഹം ഉണ്ടായിരുന്നു എന്നും കൃത്യമായ പ്ലാനുമായാണ് മാളിവിക എത്തിയതെന്നും അദ്ദേഹം പറയുന്നു. മടി സാരിയാണ് വിവാഹത്തിന് സ്റ്റൈൽ ചെയ്തതെന്നും സാധാരണ രീതിയിലുള്ള മടി സാരിക്ക് ഹെവിയായി തമിഴ് സ്റ്റൈലിലുള്ള ഹെയറുമെല്ലാമാണ് ചെയ്യാറുള്ളത്. എന്നാൽ ആ തരത്തിൽ പോയില്ലെന്നും മാളവികയുടെ തന്നെ ഹെയർ ബ്രീഡ് ചെയ്ത് എടുത്താണ് സ്റ്റൈൽ ചെയ്തതെന്നും വികാസ് പറഞ്ഞിരുന്നു.

ഹെവിനസ്സ് ഫീൽ ചെയ്യാതിരിക്കാൻ ശ്രമിച്ചെന്നും ലിപ്സ്റ്റിക്ക് ഷേഡെല്ലാം വളരെ മിനിമലായിരുന്നുവെന്നും പരമ്പരാ​ഗത രീതിയിൽ മടി സാരിയുടുത്താൽ വളരെ ബൾക്കായിരിക്കും എന്നാൽ സെലിബ്രിറ്റി വെഡ്ഡിം​ഗ് ആയത് കൊണ്ട് ബൾക്കായി തോന്നാൻ പാടില്ലെന്ന് തോന്നിയിരുന്നുവെന്നും അതുകൊണ്ട് മടി സാരി ഒതുക്കിയാണ് ഉടുപ്പിച്ചതെന്നും ബിന്ഡസിയാണ് അത് സെറ്റ് ചെയ്തതെന്നും വികാസ് പറഞ്ഞു.

മാളവിക ജയറാമിന്റെ എല്ലാ ലുക്കും നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിലെ അവരുടെ വീട്ടിലെത്തി ലുക്കുകളെ പറ്റി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീട്ടിൽ വെച്ച് തന്നെ മേക്കപ്പും ഹെയർ സ്റ്റൈലും നേരത്തെ ചെയ്ത് നോക്കിയിരുന്നെന്നും വികാസ് പറഞ്ഞു. മേക്കപ്പ് അസാധ്യമായിട്ടുണ്ടെന്നാണ് ജയാറേമേട്ടൻ പറഞ്ഞതെന്നും വികാസ് പറഞ്ഞിരുന്നു..

ഗുരുവായൂർ വെച്ച് നടന്ന ചടങ്ങിൽ ജയറാമും പാർവതിയും കാളിദാസും കാളിദാസിന്റെ ഭാവി വധു തരിണിയും സുരേഷ് ​ഗോപിയും ഭാര്യയും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തിൽ വരൻ നവനീത് ​ഗിരീഷ് താലികെട്ടിയത്.

യു എന്നിലെ മുൻ ഉദ്യോ​ഗസ്ഥൻ ​ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകൻ ആണ് ​ നവനീത്. നവനീത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറയാണ് നവനീതിന്റെ സ്വദേശം. നവനീത് യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+