Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നും രണ്ടും ലക്ഷമല്ല... സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ലാലേട്ടന്‍ ധരിച്ച വാച്ചിന്റെ വില കേട്ടോ!!?

നടന്‍ സുരേഷ് ഗോപിയുടേയും രാധികയുടേയും മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം ബുധനാഴ്ചയായിരുന്നു കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുത്ത വിവാഹം എന്നതിനാല്‍ തന്നെ ഏറെ പ്രാധാന്യം ഭാഗ്യയുടെ വിവാഹത്തിന് ഉണ്ടായിരുന്നു. ഗുരുവായൂരില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ നരേന്ദ്ര മോദിയെ കൂടാതെ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നടങ്കം എത്തിയതും ശ്രദ്ധേയമായി.

മലയാള സിനിമയിലെ മൂന്നാമന്‍ എന്നാണ് സുരേഷ് ഗോപി അറിയപ്പെടുന്നത്. അതിനാല്‍ തന്നെ പ്രിയ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപും കുടുംബസമേതമാണ് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവര്‍ക്കൊപ്പം ഭാര്യമാരും ദിലീപിനൊപ്പം മകളും ഉണ്ടായിരുന്നു. ഇതോടെ താരസംഗമത്തിനുള്ള വേദിയായും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ് മാറി.

mohanlal

ഇപ്പോഴിതാ വിവാഹത്തിനെത്തിയ നടന്‍ മോഹന്‍ലാല്‍ ധരിച്ച വാച്ചാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. അത്യാഡംബരമായ വാച്ച് ധരിച്ചാണ് മോഹന്‍ലാല്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയത്. അന്ന് മോഹന്‍ലാല്‍ ധരിച്ചിരുന്നത് റോളക്‌സ് എന്ന ബ്രാന്റിന്റെ ജി എം ടി മാസ്റ്റര്‍ 2 അഥവാ റൂട്ട് ബീര്‍ വാച്ചാണ്. 1981 ല്‍ കമ്പനി പുറത്തിറക്കിയ വാച്ചാണിത്.

യെല്ലോ ഗോള്‍ഡ് നിറത്തിലുള്ള കേസും ബ്രേസ്‌ലെറ്റുമാണ് ജി എം ടി മാസ്റ്റര്‍ 2 വിന്റെ പ്രധാന ആകര്‍ഷണം. റെഡ് വൈന്‍ നിറത്തിലുള്ള ഡയലും റെഡ് വൈന്‍ നിറത്തില്‍ തന്നെയുള്ള റൊട്ടേറ്റിങ് ബെസലും ആണ് വാച്ചിന് നല്‍കിയിരിക്കുന്നത്. വാച്ചിന്റെ വാട്ടര്‍ റെസിസ്റ്റന്റ് കപ്പാസിറ്റ് 10 മീറ്ററാണ്. ഇത്രയൊക്കെ ഫീച്ചേഴ്‌സ് ഉള്ള വാച്ചിന്റെ വിലയാണ് എല്ലാവരേയും ഇപ്പോള്‍ അമ്പരപ്പിച്ചിരിക്കുന്നത്.

37, 67,733 രൂപയാണ് വാച്ചിന്റെ വില എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതാദ്യമായല്ല മോഹന്‍ലാല്‍ ഇത്രയും ആഡംബരമുള്ള വാച്ച് ധരിക്കുന്നത്. ഇതിന് മുന്‍പ് ലക്ഷങ്ങള്‍ വിലയുള്ള് വാച്ച് ധരിച്ച് മോഹന്‍ലാല്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പല വിധത്തിലുള്ള ആഡംബര വാച്ചുകളുടെ ശേഖരണമുള്ള താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വാച്ച് എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

ആഡംബര കാറുകള്‍ക്കും പുരാവസ്തുക്കള്‍ക്കുമൊപ്പം മോഹന്‍ലാലിന്റെ വാച്ച് പ്രേമവും പ്രസിദ്ധമാണ്. റിച്ചാര്‍ഡ് മില്ലെ ആര്‍ എം 030, പറ്റെക് ഫിലിപ്പ് അക്വാനോട്ട്, ബ്രിഗൂട്ട് ട്രെഡിഷന്‍, എന്നീ ആഡംബര വാച്ചുകളും ധരിച്ച് മോഹന്‍ലാല്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+