നായിക ആയപ്പോഴല്ല ദിലീപ് കാവ്യയെ ആദ്യമായി കാണുന്നത്; ഇരുവരും ആദ്യമായി കണ്ടത് അന്നായിരുന്നു
മലയാളികളുടെ ഇഷ്ട താര ജോഡികൾ ആയിരുന്നു ദിലീപും കാവ്യാമാധവനും. പിന്നീട് ഇവർ ജീവിതത്തിലും ഒന്നിച്ചു. ദിലീപ് എത്തുന്ന പരിപാടികളിലെല്ലാം കാവ്യയും എത്താറുണ്ട്. ദിലീപ് ഏത് ഇന്റർവ്യൂവിൽ പങ്കെടുത്താലും കാവ്യയെക്കുറിച്ച് ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. കാവ്യയും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലാവാറുണ്ട്.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യാമാധവൻ ആദ്യമായി നായിക ആവുന്നത്. ഈ ചിത്രത്തിൽ നായകൻ ദിലീപ് ആയിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് മുൻപും കാവ്യ യ്ക്ക് സിനിമയുമായി ബന്ധമുണ്ട്. കാവ്യ കുട്ടിയായിരിക്കെ ദിലീപും കാവ്യയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഫോട്ടോ എടുക്കാൻ കാണുമ്പോൾ അങ്കിൾ എന്ന് കാവ്യ വിളിച്ചെങ്കിലും ചേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് ദിലീപ് പറയുകയായിരുന്നു. ഭാവിയിൽ സിനിമയിലെത്തിയാൽ അങ്കിൾ എന്ന വിളി ബുദ്ധിമുട്ട് ആകും എന്ന് കരുതിയാണ് ദിലീപ് അങ്ങനെ പറഞ്ഞത്. എന്നാൽ ഈ ഫോട്ടോ എടുക്കുന്നതിന് മുമ്പ് തന്നെ ദിലീപ് കാവ്യയെ കണ്ടിട്ടുണ്ട്
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപിന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കാവ്യയ്ക്ക് വളരെ ചെറിയ പ്രായമാണ്. പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിന് മുൻപാണ് കാവ്യ മാധവൻ നായികയായി എത്തുന്നത്. എന്നാൽ ദിലീപ് കാവ്യയെ ഇതിലുെ ചെറിയ പ്രായത്തിലാണ് കണ്ടത്.
ആദ്യ സിനിമയിൽ കാവ്യയ്ക്ക് പ്രധാന്യമുള്ള വേഷമായിരുന്നില്ല. ബേബി ശ്യാമിസി പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ച പൂക്കാലം വരവായി എന്ന സിനിമയിൽ കുറെ കുട്ടികളിൽ ഒരു കുട്ടിയായിരുന്നു കാവ്യ. അന്ന് ആ സിനിമയിൽ ദിലീപ് അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്നു. അന്ന് കാവ്യയ്ക്ക് മകൾ മഹാലക്ഷ്മിയുടെ പ്രായമേ ഉള്ളൂ..
അതിന് ശേഷം അഴികിയ രാവണൻ എന്ന സിനിമയിൽ ബാലതരമായി കാവ്യ എത്തി. അന്ന് ദിലീപ് അഭിനയത്തിലേക്ക് കടന്നിരുന്നു. അന്ന് ലാൽ ജോസാണ് കാവ്യയെ ദിലീപിന് പരിചയപ്പെടുത്തിയത്. ലാൽ ജോസിന്റെ സിനിമായാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. പിന്നീട് നിരവധി സിനിമകളിൽ ഇരുവരും നായികാ - നായകന്മാരായി അഭിനയിച്ചു. പിന്നീട് 2016 ൽ ആണ് ഇരുവരും വിവാഹം ചെയ്യുന്നത്. ഇത്ര കണ്ട് നാടകീയത ജീവിതത്തിൽ സംഭവിക്കുമെന്ന് അന്ന് ചിന്തിച്ചിരുന്നില്ലെന്ന് ദിലീപ് പറഞ്ഞിരുന്നു.












Click it and Unblock the Notifications