Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖാനും പ്രഭാസും അല്ല; 2000 കോടി ക്ലബിൽ കയറിയ ആ നടൻ ആരാണെന്നോ?

ബോക്സ് ഓഫീസിൽ മികച്ച പ്രകടനങ്ങൾ നടത്തി കോടികൾ സ്വന്തമാക്കിയ നിരവധി ചിത്രങ്ങളുണ്ട്. 1000 കോടി ക്ലബിൽ കയറി ചിത്രമുണ്ട്. കോടി ക്ലബുകളിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ നായകനാണ് പ്രഭാസ്. പ്രഭാസ് നായകനായി പ്രദർശനത്തിന് എത്തിയ കൽക്കി 2898 എ ഡിയും 1000 കോടി ക്ലബിൽ കടന്നിരുന്നു. വൻ വിജയം ആണ് സിനിമ നേടിയത്. എന്നാൽ 1000 കോടിയൊക്കെ കടന്ന് 2000 കോടി ​ക്ലബിൽ ഇടം നേടിയ ഒരു ഇന്ത്യൻ സിനിമ ഉണ്ട്. അതെ, വിജയിയോ പ്രഭാസോ ഷാരൂഖോ ഒന്നും അല്ല ഈ ചിത്രത്തിലെ നായകൻ.

ആമീർ ഖാൻ നായകനായ ദം​ഗൽ ആണ് ഇന്ത്യയിൽ നിന്ന് പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ ആ​ഗോളതലത്തിൽ 2000 കോടി ക്ലബിൽ എത്തിയ സിനിമ. 2016 ൽ ആണ് സിനിമ പ്രദർശനത്തിന് എത്തിയത്. ദം​ഗൽ ആ​ഗോള തലത്തിൽ ആകെ 2,023.81 കോടി രൂപയാണ് നേടിയത്. ഇന്ത്യയിൽ നിന്നുള്ള കളക്ഷനിൽ ഒന്നാമതെത്തുകയും ചെയ്തു. ആമീർ ഖാനായിരുന്നു ദം​ഗലിന്റെ നിർമാണവും. രണ്ട് തവണ റിലീസ് ചെയ്താണ് ഈ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചൈനയിലും സിനിമ വൻ വിജയമാണ് നേടിയത്. നിതേഷി തിവാരിയാണ് ഈ സിനിമ സംവിധാനം ചെയ്തത്.

cinema

അതേ സമയം, പ്രഭാസ് ആ​ഗോള തലത്തിൽ 1000 കോടി ​ക്ലബിൽ എത്തിയത് ബാഹുബലിയിലൂടെയാണ് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്. ബാഹുബലി രണ്ട് ആ​ഗോള തലത്തിൽ 1,810.595 കോടി രൂപയാണ് നേടിയത്. മികച്ച പ്രതികരണമാണ് രണ്ട് സിനിമകളും നേടിയത്.

ഇന്ത്യയിൽ നിന്ന് ഏഴ് സിനിമകളാണ് 1000 കോടിയിൽ അധികം നേടിയത്. കളക്ഷനിൽ ഇന്ത്യയിൽ രണ്ടാമതാണ് പ്രഭാസിന്റെ ബാഹുബലി രണ്ട് എന്ന സിനിമ.

മൂന്നാമത് ആർ ആർ ആർ ആണ്. ഇത് ആകെ 1,387.26 കോടി ആണ് നേടിയത്. നാലാമത് ജെ ജി എഫ് 2 ആണ്. ഈ ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ 1,200 കോടി രൂപയാണ്. ഇതിന് പിന്നിൽ ഷാരൂഖ് ഖാന്റെ ജവാനാണ്. 1,148.32 ആണ് കളക്ഷൻ. പ്രഭാസിന്റെ കൽക്കി ആറാം സ്ഥാനത്ത് ആണ്. ഏഴാമത് പത്താനാണ്. ഈ ചിത്രം ആ​ഗോളതലത്തിൽ 1,050.3 കോടി രൂപയാണ് നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+