മോഹൻലാൽ കഴിഞ്ഞാൽ ആശിർവാദിന്റെ സിനിമയിൽ ഏറ്റവും കൂടുതൽ അഭിനയിച്ച താരം ആര്? ഉത്തരം ഇതാ
ആശിർവാദ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്ന മുഖം മോഹൻലാലിന്റേതായിരിക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് മോഹൻലാൽ ചിത്രങ്ങൾ പുറത്തിറങ്ങുന്നത്. ആന്റണി പെരുമ്പാവൂർ ആണ് ആശിർവാദിനെ മുന്നിൽ നിന്ന് നയിക്കുന്നത്. മോഹൻലാൽ കഴിഞ്ഞാൽ ആരായിരിക്കും ആശിർവാദിന്റെ ബാനറിൽ ഏറ്റവും കൂടുതൽ അഭിനയിച്ച താരം. ഈ ചോദ്യത്തിനുള്ള ഉത്തരം ആണ് ചർച്ചയാകുന്നത്.
നടൻ സിദ്ദിഖ് ആണ് ആ നടൻ. മോഹൻലാലൽ - സിദ്ദിഖ് കോമ്പിനേഷനിലുള്ള സീനുകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. അത്രയ്ക്കും ചലനം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് ഈ കോമ്പോയ്ക്ക്. ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്. ഈ സിനിമയുടെ പ്രൊമോഷന് മോഹൻലാലും സിദ്ദിഖും ഒരുമിച്ച് എത്തിയിരുന്നു. അപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ സംസാരിച്ചത്.

" ആശിർവാദിന്റെ സിനിമകളിൽ മോഹൻലാൽ കഴിഞ്ഞാൽ പിന്നെ ഞാനാണ് ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ സിനിമയെ മിസ് ആയി പോയിട്ടുണ്ടാവൂ. ആശിർവാദിന്റെ അക്കൗണ്ട് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൂടുതൽ പൈസ മേടിച്ചിരിക്കുന്നത് ഞാനാകും, സിദ്ദിഖ് പറഞ്ഞു. മോഹൻലാലിനൊപ്പം താൻ ആകെ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം 62 ആണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ക്രിസ്മസ് റിലീസായാണ് നേര് തിയറ്ററിൽ എത്തുന്നത്. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയ മോഹൻ ആയാണ് മോഗൻലാൽ ചിത്രത്തിൽ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണ്.
ദൃശ്യം 2 ൽ അഭിഭാഷക കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവി ആമ് നേരിന്റെ തിരക്കഥ. ശാന്തി ശരിക്കും അഭിഭാഷകയാണ്. സംവിധായകൻ ജീത്തുജോസഫിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ഡിസംബർ 21 ന് ചിത്രം തിയറ്റിലെത്തും. ആവേശത്തോടെ കാത്തിരിക്കുകയാണ് മോഹൻലാലിന്റെ ആരാധകർ. പഴയ മോഹൻലാലിനെ ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications