പേളിയോ സാബുമോനോ അല്ല, ബിഗ്ബോസ് 1 ൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയത് ഈ താരം
ബിഗ് ബോസ് മലയാളത്തിന് ആരാധകർ ഏറെയാണ്. സീസൺ ആറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സീസൺ ഒന്ന് മുതൽ ബിഗ് ബോസിന് ധാരാളം ആരാധകർ ഉണ്ടായിരുന്നു. ആദ്യത്തെ സീസണിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. മറ്റ് സീസണുകളുമായി താരതമ്യം ചെയ്താൽ മികച്ച പ്രതിഫലം വാങ്ങിയത് സീസൺ 1 ലെ താരങ്ങളാണ് എന്നാണ് റിപ്പോർട്ടുകൾ.
മൊത്തം പതിനെട്ട് മത്സരാർത്ഥികളായിരുന്നു സീസൺ 1 ഉണ്ടായിരുന്നത്. ശ്വേത മേനോൻ, രഞ്ജിനി ഹരിദാസ്, പേളി മാണി, ശ്രീനിഷ്, സാബു മോൻ, അരിസ്റ്റോ സുരേഷ്, അർച്ചന സുശീലൻ എന്നിവരൊക്കെ ഈ സീസണിൽ ആണ് ഉണ്ടായിരുന്നത്.

ഏറെ കൗതുകത്തോടെയായിരുന്നു മലയാളത്തിലെ ആദ്യ സീസൺ പ്രേക്ഷകർ നോക്കിയത്. പിന്നീട് മത്സരത്തിന്റെ രീതി മനസ്സിലാക്കുകയും ആരാധകരായി മാറുകയുമായിരുന്നു. മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളത്തിന്റെ അവതാരകൻ.
സീസൺ 1 ൽ സാബുമോൻ ആയിരുന്നു വിജയി. പേളി രണ്ടാം സ്ഥാനത്തായിരുന്നു. മികച്ച ദിവസ വേതനമാണ് മത്സരാർത്ഥികൾക്ക് നൽകിയതെന്നാണ് റിപ്പോർട്ട്. ഡി 4 ഡാൻസ് എന്ന പരിപാടിയുടെ അവതാരകയായി തിളങ്ങി നിൽക്കുമ്പോഴാണ് പേളി ബിഗ് ബോസിലേക്ക് എത്തുന്നത്. പേളിക്ക് ഒരു ദിവസം 50,000 രൂപയാണ് പ്രതിഫലം ലഭിച്ചത് എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട്.
നടൻ അനൂപ് ചന്ദ്രന് ദിവസ വേതനമായി ലഭിച്ചത് 71000 രൂപ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. പേളിയെക്കാ പ്രതിഫലം ലഭിച്ചത് മൂന്ന് താരങ്ങൾക്കാണ്. അതിൽ ഒന്ന് രഞ്ജിനി ഹരിദാസ് ആണ്. തിരക്ക് പിടിച്ച അവതാരകയായ രഞ്ജിനിക്ക് ബിഗ് ബോസിൽ ദിവസ പ്രതിഫലം 80000 രൂപായായിരുന്നു.
അടുത്തത് നടി ശ്വേത മേനോൻ ആണ് ബിഗ് ബോസ് മലയാളം സീസൺ 1 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരം ശ്വേതയായിരുന്നു. അവർക്ക് ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ലഭിച്ചത്.
സീസൺ 1 മുതൽ 5 വരെയുള്ള സീസണുകൾക്ക് മികച്ച പ്രേക്ഷകരാണ് ഉണ്ടായിരുന്നു. സീസൺ 4 ഉം 5 ഉം വലിയ ഓളമുണ്ടാക്കി. നാലാം സീസണിൽ ദിൽഷയാണ് വിജയിച്ചത്, സീസൺ അഞ്ചിൽ അഖിൽ മാരാരും. ഇനി സീസൺ 6 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications