Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടക്കകാലത്ത് വാങ്ങിയത് 2000- 3000 രൂപ; യോ​ഗി ബാബു ഇപ്പോൾ ഒരുദിവസം വാങ്ങുന്ന പ്രതിഫലം 12 ലക്ഷം രൂപയോ?

കോമഡി വേഷങ്ങളിൽ സ്ഥിരം കണ്ടുവരുന്ന നടനാണ് യോ​ഗി ബാബു. മണ്ടേല എന്ന സിനിമയാണ് നടനെന്ന നിലയിൽ തന്റെ കഴിവ് മുഴുവനായും പ്രകടിപ്പിക്കാനുള്ള അവസരം അദ്ദേഹത്തിന് നൽകിയത്. അത്ര മനോഹരമായിട്ടാണ് ആ വേഷം യോ​ഗി ചെയ്തത്. ഇന്ന് തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം യോ​ഗി കണ്ടെത്തിക്കഴിഞ്ഞു. മെർസൽ, പരിയേറും പെരുനമാൾ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാ​ഗമായി മാറുകയും ചെയ്തു. യോ​ഗി ഒരു ദിവസം വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

2000 - 3000 രൂപയ്ക്ക് സിനിമ ചെയ്ത് തുടങ്ങിയ ആളാണ് യോ​ഗി. ഇന്ന് അദ്ദേഹത്തിന്റെ പ്രതിഫലം ലക്ഷങ്ങളാണ് എന്നാണ് പറയുന്നത്. പ്രതിദിനം ലക്ഷങ്ങളാണ് അദ്ദേഹം വാങ്ങുന്നത് എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ അക്കാര്യം യോ​ഗി ബാബു തന്നെ നിഷേധിച്ചിരുന്നു.റിപ്പോർട്ടുകൾ പ്രകാരം പ്രതിദിനം 12 ലക്ഷം രൂപയാണ് യോ​ഗി സമ്പാദിക്കുന്നത് എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗികമായ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. നേരത്തെ 10 ലക്ഷം ലഭിക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

actor

എന്നാൽ താൻ ആരിൽ നിന്നും പ്രതിദിനം 10 -15 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. 2000 - 3000 രൂപ പ്രതിഫലത്തിൽ സിനിമ ചെയ്യാൻ തുടങ്ങിയ ആളാണ് ഞാൻ. നവാ​ഗത സംവിധായകരും നിർമ്മാതാക്കളും നേരിടുന്ന പ്രശ്നങ്ങൾ എനിക്കറിയാം. കഴിഞ്ഞ ദിവസം പോലും ഒരു നിർമ്മാതാവ് തന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ ഞാൻ ആദ്യം പറഞ്ഞ തുകയുടെ പകുതി തുകയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചു, അദ്ദേഹം പറഞ്ഞു.

യോ​ഗി ബാബു ഭാ​ഗമാകുന്ന നിരവധി സിനിമകളുണ്ട്. ഹര, ദി ​ഗ്രേയ്റ്റസ്റ്റ് ഓഫ ഓൾ ടൈം, നോൺ വയലൻസ്, കങ്കുവ എന്നിവ അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന സിനിമകളാണ്. തമിഴിലെ മുൻനിര നായകന്മാർക്കാെപ്പം യോ​ഗി ബാബു അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ രൂപത്തിന്റെ പേരിൽ ട്രോൾ കേൾക്കേണ്ടി വന്ന താരമാണ് യോ​ഗി ബാബു. എന്നാൽ ഇതൊന്നും അദ്ദേഹം കാര്യമാക്കിയിട്ടില്ല. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

താൻ ഇത് സാധാരണമെന്നാണ് കരുതുന്നതെന്നാണ് യോ​ഗി ബാബു പറഞ്ഞത്. കോമഡിയുടെ പ്രധാന ഭാ​ഗമാണ് ശരീരഭാഷയെന്നും അത് അങ്ങനെ ഉപയോ​ഗിക്കുന്നതിൽ സന്തോഷമുണ്ടെന്നും യോ​ഗി ബാബു പറഞ്ഞു. വടിവേലു സാറിനെ പോലെ മറ്റ് ഹാസ്യ നടൻനമാരും സ്ക്രീനിൽ കളിയാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+