കോടികളുടെ ആസ്തി, വീട്'; നടി നമിത പ്രമോദിന് പറയാനുള്ളത്..ദിലീപിനേയും മീനാക്ഷിയേയും കുറിച്ചും
ജീവിതത്തിൽ പലതും നേടിത്തന്നത് സിനിമയാണെന്ന് നടി നമിത പ്രമോദ്. എന്റെ ഗ്രോയിങ് ഫേസ് എല്ലാം സിനിമയിൽ തന്നെയായിരുന്നു. കിട്ടിയ അവസരങ്ങൾക്കെല്ലാം നന്ദിയുണ്ട്. വിജയവും പരാജയവും തലയിലെടുക്കുന്ന ആളല്ല താനെന്നും നമിത പറഞ്ഞു.
സിനിമ മേഖല അൺസേർട്ടെയിൻ ആണ്. ചിലപ്പോൾ സിനിമ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം, പക്ഷെ ഒരുപാട് നല്ല താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. കൂടുതൽ കൂടുതൽ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. വലിയൊരു നടിയൊന്നുമല്ല ഞാൻ, എന്റെ പോരായ്മകളും നല്ല വശങ്ങളും മനസിലാക്കി പോകുന്ന ആളാണ് താരം പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തന്നെ കുറിച്ച് വരുന്ന അഭ്യൂഹങ്ങളെ കുറിച്ചും നടൻ ദിലീപുമായും മകൾ മീനാക്ഷിയുമായൊക്കെയുള്ള അടുപ്പത്തെ കുറിച്ച് നമിത അഭിമുഖത്തിൽ പ്രതികരിച്ചു.

നമിതയുടെ വാക്കുകളിലേക്ക് -'ഇപ്പോൾ ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ സിനിമ മേഖവയിൽ നിന്നും മനസിലേക്ക് ആദ്യം വരുന്ന മുഖം നിർമ്മാതാവ് ആന്റോ അങ്കിളാണ്. അദ്ദേഹമാണ് സിനിമയിലേക്ക് എനിക്ക് വഴി തെളിയിച്ച് തന്നത്. സത്യൻ അന്തിക്കാട് നായികയായി എനിക്ക് അവസരം തന്നു, അന്തരിച്ച രാജേഷ് പിള്ള സാർ ട്രാഫിക് സിനിമയിൽ അവസരം തന്നു, അതിന് ശേഷം തുടരെ തുടരെ അവസരങ്ങൾ കിട്ടി. ലാൽ ജോസ് എല്ലാവരും അവസരം തന്നു.
സിനിമയിൽ അവസരം ലഭിക്കാതിരുന്നപ്പോൾ സ്റ്റക്കായി നിന്നിട്ടില്ല. എനിക്ക് വിദ്യാഭ്യാസമുണ്ട്, എന്ത് ജോലി ചെയ്യാനും തയ്യാറാണ്. എല്ലാ ജോലിക്കും ഡിഗ്നിറ്റി ഉണ്ട്. പല സോഴ്സ് ഓഫ് ഇൻകം ഉണ്ടാക്കാൻ എനിക്ക് ഇഷ്ടമാണ്. എനിക്ക് കംഫർട്ടബിൾ ആകാത്തത് കൊണ്ട് സിനിമ ചെയ്യാതിരുന്നിട്ടുണ്ട്. പക്ഷെ സൗഹൃദത്തിന്റെ പേരിൽ സിനിമ ചെയ്തിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ നോ പറയേണ്ടിടത്ത് നോ പറയുന്ന ആളാണ്. ബിസിനസ് ഒക്കെ തുടങ്ങിയപ്പോഴാണ് ഇങ്ങനെയൊക്കെ ചിന്തിച്ച് തുടങ്ങിയത്.
പണ്ടൊക്കെ ആളുകൾ ജാഡയാണെന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. അന്നൊക്കെ എനിക്ക് അഭിമാനമായിരുന്നു. കാരണം ഞാൻ അങ്ങനെയൊരാളല്ല. പിന്നെ എന്നെ കുറിച്ച് പല ഗോസിപ്പുകളും കേട്ടിട്ടുണ്ട്. കോടികളുടെ ആസ്തി, വീട് എന്നൊക്കെയാണ് വന്നത്. വിവാഹത്തിനെ കുറിച്ചൊക്കെ പറഞ്ഞ് യുട്യൂബ് വീഡിയോകൾ വരാറുണ്ട്. ഇതൊക്കെ കാണാറുണ്ട് ഞാൻ.
വീഡിയോകളിലെ കമന്റുകൾ നോക്കാറില്ല. അത് നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കും. ഇൻസ്റ്റയിൽ പലരേയും ബ്ലോക്ക് ചെയ്തിട്ടുണ്ട്. എനിക്ക് ഇൻസ്റ്റയിൽ ഫേക്ക് ഐഡിയുണ്ട്. പക്ഷെ അതിന്റെ വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് വേണ്ടിയാണ്. ഇഷ്ടപ്പെട്ട പേജുകൾ, വസ്ത്രങ്ങളൊക്കെ പോയി നോക്കാറുണ്ട്. ഞാൻ ആരേയും ഗോസ്റ്റ് ചെയ്തിട്ടില്ല. ഞാൻ അങ്ങനെ ഒരു വൈബ് അല്ല ആളുകൾക്ക് കൊടുക്കുന്നത്.
ദിലീപേട്ടൻ എന്നത് എന്നെ സംബന്ധിച്ച് ഒരു നടനാണ്. എനിക്ക് മീനാക്ഷിയുമായിട്ടാണ് കൂടുതൽ അടുപ്പം. അവൾ ഹോസ്റ്റലിലാണ്. ഞങ്ങൾ സംസാരിക്കും. സിനിമക്കിടയിൽ സംഭവിച്ചൊരു ബോണ്ടാണ് മീനാക്ഷിയുമായി ഉണ്ടായത്. ഒരു പ്രോഗ്രാമിനിടയിലാണ് മീനാക്ഷിയെ പരിചയപ്പെടുന്നത്. സംസാരിച്ച് സിങ്കായി', താരം പറഞ്ഞു.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications