Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്ബറിന് ഭാര്യയില്ലേ.. ഇതുപോലെ നാറിയ കളി അവൻ ഇനിയും കളിക്കും', ബിഗ് ബോസിൽ പുതിയ വിവാദം

ബിഗ് ബോസ് മലയാളം സീസൺ 7ലെ ആദ്യത്തെ എലിമിനേഷൻ നോമിനേഷന് പിറകെ സദാചാര അമ്മാവൻ എന്ന വിളിപ്പേര് വീണ മത്സരാർത്ഥിയാണ് സീരിയൽ താരമായ ഷാനവാസ്. ജിസേലിന്റെ വസ്ത്രധാരണം കേരള സംസ്ക്കാരത്തിന് ചേർന്നതല്ല എന്ന പരാമർശം ഷാനവാസിന് വളരെ അധികം വിമർശനം നേടിക്കൊടുത്തിരുന്നു.

അതിന് ശേഷം റെന ഫാത്തിമയുടെ ബോയ് ഫ്രണ്ടിനെ കുറിച്ച് സംസാരിച്ചത് അടക്കമുളള കാര്യങ്ങളിൽ ഷാനവാസിന് വിമർശനം നേരിട്ടു.ഏറ്റവും ഒടുവിൽ ഷോയിൽ നിന്ന് പുറത്ത് പോയ പെൺകുട്ടിയുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ഷാനവാസിനെ പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു. മാത്രമല്ല ജിസേലിനെ അക്ബർ നോക്കിയ രീതി ശരിയല്ലെന്ന് പറഞ്ഞ് മറ്റൊരു ഗെയിമിനും ഷാനവാസ് ശ്രമിക്കുന്നതായാണ് വിമർശനം.

ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പുകളിൽ ഇക്കാര്യത്തിൽ ഷാനവാസിനെതിരെ പ്രതികരണങ്ങൾ വരുന്നുണ്ട്. അതിലൊരു കുറിപ്പ് വായിക്കാം: '' ഷാനവാസ്‌ ഇന്നലെ കാണിച്ചത് മോശമായി.. അപ്പാനിയുമായുള്ള ഇഷ്യൂവിൽ... ഞാനാ വിഷയം എടുത്തിടുന്നില്ല കാരണം പുറത്ത് എനിക്കൊരു പെങ്ങളുണ്ടന്ന് പറഞ്ഞ ഷാനവാസ്‌ ജിസൈലിന്റെ അടുത്ത് പോയി നീ വന്ന ടൈമിൽ അക്ബർ ഒരു നോട്ടം നോക്കി ആ നോട്ടം ശെരിയല്ലന്ന്..

gizxele

ജിസൈൽനു കാര്യം മനസിയെങ്കിലും അവളാ വിഷയം തന്ത്രപരമായി മാറ്റി.. പുറത്തെ പെങ്ങളെ കുറിച്ച് ആകുലതപെടുന്ന ഷാനവാസ്‌ എന്തുകൊണ്ട് അക്ബറിന് വൈഫ്‌ ഉണ്ടെന്ന് ചിന്തിക്കുന്നില്ല... ഷാനവാസ് പറഞ്ഞത് ലാലേട്ടൻ വരുമ്പോ കാണിച്ചു കൊടുക്കണം. അല്ലെങ്കിൽ ഇതുപോലെ നാറിയ കളി അവൻ ഇനിയും കളിക്കും... ചപ്പാത്തി കള്ളി പോലെയല്ല ഇത്... സ്ത്രീ വിഷയങ്ങൾ ഇവർ കോൺടെന്റ് ആക്കുമ്പോ പുറത്തോരു ഫാമിലിയുണ്ടെന്ന് എന്തെ ഓർക്കുന്നില്ല..

ഇനി അക്ബർ തെറ്റ് ചെയ്തിട്ടുണ്ടെൽ അവനത് ശ്രദ്ധിക്കുകയും ചെയ്യാലോ... അപ്പാനി ഇഷ്യൂ ബിബി പോലും അത്ര ഫോക്കസ് കൊടുത്തിട്ടില്ല.. വേണേൽ ബിബിക്ക് ഇതൊരു നല്ല കോൺടെന്റ് ആക്കി ടിആർപി കൂട്ടാമായിരുന്നു.. അവരത് ചെയ്യാത്തത് മൂന്ന് മാസം കഴിഞ്ഞിട്ടും ഇവർക്കൊക്കെ ഒരു ലൈഫ് ഉണ്ടെന്ന് ഓർത്തത് കൊണ്ടാണ്.. കാരണം അവർക്കറിയാം ഇത് പുറത്തോട്ട് പോയാൽ ഫാമിലിയേ ആണ് ബാധിക്കുന്നെന്ന്..

അത് അക്ബറിന്റെ കാര്യത്തിലും ചെയ്യണം... അവനും ഒരു വൈഫും ഫാമിലി യും ഉണ്ട്.. Nb : ഇനിയെന്നെ അക്ബർ ഫാൻ ആക്കണ്ട . അക്ബർ ന്റെ ഗെയിം എനിക്കിഷ്ടല്ല. എനിക്കിപ്പോ അവിടെ ഏറ്റവും നല്ലൊരു ഗെയിമർ ആയി തോന്നുന്നത് ഷാനവാസ്‌ ആണ്... ഇഷ്ടമുള്ളത് കൊണ്ടാണ് അയാളുടെ തെറ്റും ചൂണ്ടി കാണിക്കുന്നത്..'' എന്നാണ് കുറിപ്പ്.

മറ്റൊരു പ്രതികരണം ഇങ്ങനെ: '' ഈ ഷാനവാസ് ഈ പറയുന്നത് എന്താണെന്ന് ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ? എന്ത് കാരണത്താൽ ആണ് ഇത്ര അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒരാൾക്കെതിരെ നേരെ അഴിച്ചുവിടുന്നത് കേവലം രണ്ടാഴ്ച നിന്ന അത് ഏതാനും ദിവസങ്ങളിൽ മാത്രം അടുത്തുള്ള ഒരു പെൺകുട്ടിയെ കുറിച്ച് ഇത്ര മോശമായ രീതിയിൽ സംസാരിക്കുക ഇവൻ ആര് സദാചാര അമ്മാവനോ ഗിസലിൻന്റെ ഡ്രസ്സ് ശരിയല്ല റെന ശരിയല്ല അക്ബറിന്റെ നോട്ടം ശരിയല്ല ശരത്തിന്റെ സ്വഭാവം ശരിയല്ല ഈ പറയുന്ന ഇവൻറെ സ്വഭാവം ശരിയാണോ??''

ഷാനവാസിന് പിന്തുണയും ലഭിക്കുന്നുണ്ട്. ഒരു പ്രതികരണം ഇങ്ങനെ: '' ഇപ്രാവശ്യത്തെ ബിഗ് ബോസ് സീസണിൽ 7 കൃത്യമായി മൈൻഡ് ഗെയിം കളിക്കുന്നത് ഷാനവാസ് ആണ്. ഒറ്റയ്ക്ക് നിന്ന് പൊരുതി കൊടുക്കേണ്ട സമയത്ത് കൊടുക്കേണ്ട രീതിയിൽ കൃത്യമായ മറുപടികൾ കൊടുക്കുന്നുണ്ട്. തനിക്കെതിരെ പ്ലാനിങ് നടത്തുന്നവരുടെ മുഖത്ത് നോക്കി ആ കളി ഇവിടെ നടക്കില്ല എന്നുള്ള വെല്ലുവിളികൾ .കളി എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഷാനവാസ് ബിഗ് ബോസിലേക്ക് വന്നത്..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+