കാശ് കളയാതെ നോക്കണം; ഇരട്ടി സ്പീഡില്‍ പോകും; അനിയത്തിമാര്‍ക്കുള്ള അഹാനയുടെ പഴയ ഉപദേശം വീണ്ടും വൈറല്‍
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ച. തട്ടിപ്പിനെതിരെ പരസ്യമായി പ്രതികരിച്ച ദിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ പലരും കുറിക്കുന്നത്. തന്റെ ഫാന്‍സി ആഭരണ വില്പനശാലയില് നിന്ന് 69 ലക്ഷം രൂപയുടെ തട്ടിപ്പ് ജീവനക്കാര്‍ നടത്തിയെന്നാണ് ദിയ കൃഷ്ണ ആരോപിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ് നടന്നതായി പൊലീസും ഏറെക്കുറെ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം എത്ര രൂപയുടെ വെട്ടിപ്പാണ് നടന്നതെന്ന കാര്യത്തിലാണ് വ്യക്തത വരാനുള്ളത്. കേസില്‍ ഇരു വിഭാഗത്തിനെതിരെയും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

വിഷയത്തില്‍ കൂടുതല്‍ പേരും ദിയയെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. സഹോദരിക്ക് ഉണ്ടായ പ്രശ്നത്തില്‍ സമചിത്തതയോടെ ഇടപെട്ട അഹാനയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
ദിയയുടെ സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന മൂന്ന് ജീവനക്കാരെ അഹാന ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അഹാനയുടെ ചോദ്യം ചെയ്യലില്‍ മൂന്ന് ജീവനക്കാരും തട്ടിപ്പ് നടത്തിയതായി കുറ്റസമ്മതവും നടത്തുന്നുണ്ട്. ഈ വീഡിയോ പുറത്തുവന്നത് ദിയയുടെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്.
അഹാന നടത്തിയ ഇടപെടലിനെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് പ്രശംസ കൊണ്ട് പൊതിയുന്നത്. സഹോദരിക്ക് ഒരു പ്രശ്നം വരുമ്പോള്‍ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണമാണ് അഹാന എന്നാണ് എല്ലാവരും പുകഴ്ത്തുന്നത്.
മൂന്ന് സഹോദരിമാരുടെ ചേച്ചി എന്ന നിലയില്‍ വളരെ പക്വതയുടെ കൂടെയാണ് അഹാന ഈ കേസില്‍ ഇടപെട്ടിരിക്കുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോഴിതാ അഹാനയുടെ പഴയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അനിയത്തിമാര്‍ക്കുള്ള ഉപദേശം എന്ന നിലയില്‍ ദീര്‍ഘ വീക്ഷണത്തോടെ അഹാന പറയുന്ന കാര്യങ്ങള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ വളരെ പ്രസക്തമാണെന്ന് നിരവധി പേര് കമന്റുകള്‍ കുറിക്കുന്നുണ്ട്. 20 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
മൂന്ന് അനിയത്തിമാര്‍ക്കും സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാറുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിനുള്ള അഹാനയുടെ മറുപടിയാണ് ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഹാനയുടെ വാക്കുകള്‍ക്കും ഉപദേശത്തിനും ഇപ്പോഴാണ് കൂടുതല്‍ പ്രസക്തി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അഹാനയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'അനിയത്തിമാരെ വിളിച്ചിട്ട് എനിക്ക് കുറച്ച് ഉപദേശം തരാനുണ്ട് എന്ന് പറയാനുള്ള ഫിനാന്‍ഷ്യല്‍ അഡൈ്വസറിന്റെ ബുദ്ധി ഒന്നും എനിക്കില്ല. എന്നാല്‍ ആകെ പറയുന്നത് കാശുണ്ടാക്കി കഴിഞ്ഞാല്‍ അത് കളയാതെ നോക്കണം എന്നാണ്.
കാരണം നമ്മളും കഷ്ടപ്പെട്ടാണ് കാശുണ്ടാക്കുന്നത്. കാശുണ്ടാക്കാന്‍ കഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ട്. കാശുള്ളപ്പോള്‍ ഒരിക്കലും അഹങ്കരിക്കരുത്. കാരണം വന്നതിന്റെ ഇരട്ടി സ്പീഡില്‍ അത് പോകും. പൈസ ബോധമില്ലാതെ ഒരിക്കലും കൊണ്ടു കളയാതെ നോക്കണം. ഉള്ള കാശിന് വാല്യൂ നല്‍കണം. ഇന്ന് കാശുണ്ടെന്ന് പറഞ്ഞു നാളെ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് സേഫ് ആയിട്ടും സെന്സിബിള് ആയിട്ടും പൈസ മാനേജ് ചെയ്യണം എന്ന് താന്‍ എപ്പോഴും പറഞ്ഞു കൊടുക്കാറുണ്ട്'.
ദിയയുടെ വിഷയത്തില്‍ അഹാനയുടെ ഈ ഉപദേശത്തിന് വളരെ പ്രസക്തിയുണ്ടെന്ന് പലരും കമന്റുകളിലൂടെ അഭിപ്രായപ്പെടുന്നത്. ഗര്‍ഭിണിയായതോടെ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ദിയ സ്ഥാപനം ശ്രദ്ധിക്കാതിരുന്നതാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ദിയയുടെ വയ്യായ്ക തട്ടിപ്പുകാര്‍ മുതലെടുത്തതായി അമ്മ സിന്ധുവും ആരോപിച്ചിരുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications