അഡ്വാൻസ് ബുക്കിംഗിൽ കിംഗ് ആയി ദുൽഖറിന്റെ 'കിംഗ് ഓഫ് കൊത്ത'; ഇതുവരെ വിറ്റ ടിക്കറ്റുകളുടെ എണ്ണം ഇങ്ങനെ
പാൻഇന്ത്യ ലെവലിൽ ശ്രദ്ധേയനായ നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ ഇത്തവണ ഓണം റിലീിസ് ആയി ഡി ക്യുവിന്റെ സിനിമയും എത്തുന്നുണ്ട്. കിംഗ് ഓഫ് കൊത്തയാണ് ഓണം റിലീസ് ആയി തിയറ്ററിലേക്ക് എത്തുന്നത്. ആഗസ്റ്റ് 24 നാണ് സിനിമ തിയറ്ററിൽ എത്തുന്നത്.
ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. പ്രമുഖ കേന്ദ്രങ്ങളിൽ രാവിലെ ഏഴ് മണിക്കാണ് ആദ്യ ഷോ. ആദ്യ ദിനത്തിലെ മിക്ക ഷോകകളും ഫുൾ ആയിക്കഴിഞ്ഞതായാണ് വിവരം.

റിലീസിന് ഇനി നാല് ദിവസങ്ങൾ ബാക്കി നിൽക്കുന്നുണ്ടെങ്കിലും 20 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. അണിയറക്കാർ അറിയിച്ചിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗ് ആണ് കിംഗ് ഓഫ് കൊത്ത.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധായകൻ. അഭിലാഷിന്റെ അരങ്ങേറ്റ ചിത്രമാണിത്. ദുൽഖർ നായകനാവുന്ന ചിത്രത്തിൽ വൻ താരനിരയാണുള്ളത്.. കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി കാത്തിരിപ്പിലാണ് ഡി ക്യൂവിന്റെ ആരാധകരും. ചിത്രത്തിന്റെ നിർമ്മാണം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്.
സർപ്പട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.
സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭം ആണ് കിംഗ് ഓഫ് കൊത്ത.
ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത് . ഛായാഗ്രഹണം നിമിഷ് രവി.
സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖർ നിർവഹിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പിആർഒ പ്രതീഷ് ശേഖർ.












Click it and Unblock the Notifications