Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിളി കൂടുകൂട്ടുന്നപോലെയാണ് ഈ വീട് വെച്ചത്,സ്വരം കൊണ്ട് പണിത വീട് നിലംപതിച്ചു'; വേദനയോടെ ഭാ​ഗ്യലക്ഷ്മി

‌ഒരുപാട് സ്വപ്നം കണ്ട് ആശിച്ച് പണിത വീട് വിൽക്കേണ്ടി വന്നതിനെക്കുറിച്ചും ആ വീട് വാങ്ങിയ ആളുകൾ അത് പൊളിക്കുന്നത് കാണുകയും ചെയ്ത വേദനയും പങ്കുവെച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. തിരുവനന്തുപുരത്ത് വെച്ച സ്വരം എന്ന വീടിന്റെ രണ്ട് കാലഘട്ടത്തിലെ അവസ്ഥയാണ് വീഡിയോയിലൂടെ ഭാ​ഗ്യലക്ഷ്മി പങ്കുവെച്ചത്. വീടിന്റെ ​ഗൃഹ പ്രവേശന ചടങ്ങും വർഷങ്ങൾക്ക് ശേഷം ആ വീട് വിൽക്കുന്നതുമൊക്കെ വീഡിയോയിൽ ഉണ്ട്.

1985 ൽ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോൾ ഒറ്റ മുറിയിലേക്ക് ആയിരുന്നു താൻ കയറി വന്നതെന്നും അന്ന് മനസ്സിൽ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായൊരു വീടെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. അങ്ങനെ തന്റെ ശബ്​ദം കാെണ്ട് അദ്ധ്വാനിച്ച് താൻ വീട് പണി തുടങ്ങിയെന്നും ആ വീട്ടിൽ താമസിച്ച് തുടങ്ങിയപ്പോൾ എന്തോ ഈ വീട്ടിൽ താൻ അധികകാലം താമസിക്കില്ലെന്ന ഒരു തോന്നൽ ഉണ്ടായിരുന്നതായും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

Bhagya

2000 ൽ താൻ അവിടെ നിന്ന് പടിയിറങ്ങിയെന്നും പിന്നീട് 2020 ൽ വീണ്ടും താനങ്ങോട്ട് കയറി ചെന്നപ്പോൾ തനിക്കെന്തോ ആ വീട്ടിൽ താമസിക്കാൻ തോന്നിയില്ലെന്നും തനിക്ക് മാത്രമല്ല മക്കൾക്കും തോന്നിയില്ലെന്നും അവർ പറയുന്നു. അങ്ങനെ തങ്ങൾ ആ വീട് ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചെന്നും വീട് വാങ്ങിയ ആൾ അത് പൊളിക്കുന്നത് കണ്ടപ്പോൾ മനസ്സിനുള്ളിൽ എവിടെയോ ഒരു വിങ്ങൽ പോലെ എന്നും അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് നിലംപതിച്ചിരിക്കുന്നുവെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. ‍

കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല.. പിന്നെ ഒട്ടും ആലോചിച്ചില്ല.... സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത് എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. സ്വരഭേദങ്ങൾ"ൽ വായിച്ചപ്പോൾ ശരിക്കും ശരിക്കും കണ്ണു നിറഞ്ഞ് പോയിരുന്നു. എൻ്റെ അനുഭവവും വ്യത്യസ്തമല്ലാത്തത് കൊണ്ട് അവിടെ നിന്നിറങ്ങേണ്ടി വന്നത് വായിച്ചപ്പോഴും വല്ലാത്ത വിഷമം തോന്നി. ഇടയ്ക്ക് ആലോചിക്കാറുണ്ടായിരുന്നു..അത് തിരിച്ച് കിട്ടിക്കാണുമോ എന്ന് തമ്പി സാറായിരുന്നില്ലേ 'സ്വരം ' എന്ന പേരിട്ടത്. ഒരു പാട് അനുഭവിച്ച് കഴിഞ്ഞാൽ ഒരു മരവിപ്പായിരിക്കുമല്ലേ എന്നാണ് ഒരു കമന്റ്. പലരും സമാനമായ ദുഖങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+