മലയാളത്തിലെ മുൻനിര താരങ്ങൾ പോലും കൊതിക്കുന്ന നേട്ടം; ലക്കി ഭാസ്ക്കറിലൂടെ ദുൽഖറിന് സ്വന്തം
2024 ൽ മലയാളത്തിൽ എടുത്തുപറയത്തക്ക നേട്ടം ഉണ്ടാക്കാൻ ദുൽഖർ സൽമാന് സാധിച്ചിട്ടില്ല. എങ്കിലും 2024 ലെ ലക്കി സ്റ്റാർ ആരെന്ന് ചോദിച്ചാൽ ദുൽഖർ ആണെന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. മലയാള താരങ്ങൾ കൊതിക്കുന്ന പാൻഇന്ത്യൻ പദവിയിലേക്ക് കുതിച്ചുയർന്ന താരമാണ് ദുൽഖർ. ദുൽഖർ നായകനായി എത്തി വൻ ഹിറ്റമായി ചിത്രമാണ് ലക്കി ഭാസ്കർ.
സോളോ നായകനായി 100 കോടി ക്ലബിലും എത്തി. തെലുങ്ക് ചിത്രമായ ലക്കി ഭാസകറിന് ഇന്ത്യയിലുട നീളം സ്വീകാര്യത കിട്ടുകയും ചെയ്തു. തിയറ്റിറിൽ വൻ വിജയം നേടിയ ചിത്രം ഒ ടി ടിയിലും ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു മലയാളി താരം നായകൻ ആയിട്ടുള്ള ചിത്രത്തിന് ലഭിച്ചതിൽ ഉയർന്ന തുകയാണ് ദുൽഖറിന്റെ സിനിമയക്ക് നെറ്റ്ഫ്ലിക്സിൽ ലഭിച്ചത്. ലക്കി ഭാസ്കറിന് ഒ ടി ടിക്ക് 30 കോടിയിൽ അധികം ലഭിച്ചെന്നാണ് റിപ്പോർട്ട്.

ആഗോളതലത്തിൽ 112 കോടിയിലധികം നേടിയ ചിത്രമാണ് ലക്കി ഭാസ്കർ. മലയാളത്തിൽ സ്വപ്നനേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻനിര മലയാള താരങ്ങൾ പോലും ആഗ്രഹിക്കുന്ന പാൻഇന്ത്യൻ പദവിയാണ് ദുൽഖർ നേടിയത്. ഹാട്രിക് ബ്ലോക് ബസ്റ്റർ എന്ന നേട്ടമാണ് തെലുങ്കിൽ സിനിമ സ്വന്തമാക്കിയത്. തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിച്ച് ചിത്രം പിരീഡ് ഡ്രാമ ത്രില്ലർ ചിത്രമാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിലെ നായിക. 19980 - 1990 കാലഘട്ടത്തിലെ കഥയാണ് ലക്കി ഭാസ്കർ പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണ് ദുൽഖർ സൽമാൻ എത്തിയത്. മികച്ച പ്രതികരണമാണ് ആദ്യ ദിവസം മുതൽ സിനിമയ്ക്ക് ലഭിച്ചത്.
അതേ സമയം, കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി മലയാളത്തിൽ ഒടുവിലെത്തിയ ചിത്രം. വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. ഒന്നിലധികം ഭാഷയിൽ റിലീസ് ചെയ്ത സിനമയ്ക്ക് ആദ്യം ദിവസം മുതൽക്ക് തന്നെ സമ്മിശ്ര പ്രതികരണമാണ് വന്നത്. മാസ് ആക്ഷൻ നായകൻ എന്ന നിലയിൽ ദുൽഖറിന് വിജയം നേടാൻ സാധിച്ചില്ല. ഏറെ വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിരുന്നു.












Click it and Unblock the Notifications