Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയോട് ഇക്കാര്യത്തിൽ ദുൽഖർ സൽമാൻ മത്സരത്തിലോ?; കടവന്ത്രയിൽ മാത്രം 100 കോടിയുടെ വസ്തുവെന്ന്

കൊച്ചി: സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകനാണെങ്കിലും 2010 ൽ വലിയ ബഹളങ്ങളൊന്നുമില്ലാതെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ സൽമാൻ തന്റെ സിനിമ അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി ഹിറ്റുകളാണ് നടൻ സമ്മാനിച്ചത്. ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിൽ വളർന്നതോടെ ഇൻഡസ്ട്രിയിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന യുവതാരങ്ങളിൽ ഒരാൾ കൂടിയായി ദുൽഖർ മാറി. ആസ്തിയുടെ കാര്യത്തിലും താരം ഒട്ടും പിന്നിലല്ല.

ഒരു സിനിമയിൽ അഭിനയിക്കുന്നതിന് ഏഴ് മുതൽ എട്ട് കോടി വരെയാണ് ദുൽഖർ പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓരോ ഭാഷകളിലും ഇത് വ്യത്യാസപ്പെടും. സിനിമയിൽ നിന്ന് മാത്രമല്ല പരസ്യ ചിത്രങ്ങളിലൂടെയും ദുൽഖർ സൽമാന് ഉയർന്ന വരുമാനം ലഭിക്കുന്നുണ്ട്. വേഫെറർ വിലിം എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ താരം സിനിമ നിർമ്മാണ രംഗത്തേക്കും കടന്നു. 2023 ൽ ദുൽഖറിന്റെ ആകെ ആസ്തി 57 കോടിയായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുകൂടാതെ ദുബായിയിൽ 14 കോടിയോളം വില വരുന്ന പെന്റ് ഹൗസും കൊച്ചിയിലെ കടവന്ത്രയിൽ 100 കോടിയോളം വരുന്ന വസ്തുവും ദുൽഖഖിന്റെ പേരിലുണ്ട്.

dulqer2-

കാർ കളക്ഷനിൽ മമ്മൂട്ടിയോട് മത്സരിക്കുന്ന ദുൽഖർ

മമ്മൂട്ടിയുടെ കാറുകളോടുള്ള പ്രിയം എല്ലാവർക്കുമറിയാം. പുതിയ മോഡൽ കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നയാളാണ് അദ്ദേഹം. 90 ലക്ഷം വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ്, ജാഗ്വാർ എഫ്-ടൈപ്പ് - $220,000 യുഎസ്ഡി (1, 80, 95, 892 കോടി രൂപ), ബിഎൺഡബ്ല്യു X6 - $180,000 USD (1, 48, 08, 033 കോടി രൂപ), റേഞ്ച് റോവർ സ്‌പോർട്ട് - $ 210,000 (72, 13, 860 കോടി)എന്നിവയാണ് മമ്മൂട്ടിയുടെ കാറുകളുടെ കളക്ഷൻ. ഈ കണക്കുകൾ വെച്ച് നോക്കുമ്പോൾ ദുൽഖറും കാർ കളക്ഷനിൽ ഞെട്ടിക്കും.

അടുത്തിടെയായിരുന്നു 5.40 കോടി വരുന്ന ഫെരാരി 296 ജി.ടി.ബി സ്പോർട്സ് കാർ ദുൽഖർ സ്വന്തമാക്കിയത്. ഇതുകൂടാതെ പോർഷെ 911, ഓഡി ക്യൂ7, മേഴ്സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, റെയ്ഞ്ച് റോവർ വോഗ്, ബിഎംഡബ്ല്യു എം 3 , ഫെരാരി 458 സ്പൈഡർ, ബിഎംഡി എക്സ് 6, മെഴ്സിഡസ് ബെൻസ് എഎംജി ജി 63, ബിഎംഡബ്ല്യു സെഡ് 4, ബിഎംഡബ്ല്യു എം5, ബിഎംഡബ്ല്യു ഐ8 എന്നിവയാണ് ദുൽഖറിന്റെ കാർ കളക്ടഷനിൽ ഉള്ളത്. ഇത് കൂടാതെ ട്രയംഫ് ബോണവില്ലെ, ബിഎംഡബ്ല്യു R1200GS അഡ്വഞ്ചർ തുടങ്ങിയ കസ്റ്റം ആഡംബര ബൈക്കുകളും ദുൽഖറിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+